വ്യവസായ വികസനത്തിനായി സ്ഥാപിതമായ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉയർന്ന ജോലിക്ക് ചേരാം. സ്പെഷൽ ഓഫിസർമാരുടെ വ്യത്യസ്ത തസ്തികകളിലാണ് അവസരം. ഇൻഫർമേഷൻ സിസ്റ്റം, ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ എന്നീ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ബാങ്കിങ് ഇടപാടുകൾ വിരൽ തുമ്പിൽ ആക്സസ് ചെയ്യുന്നതിന് നൂതന ഡിജിറ്റൽ പരിഹാരങ്ങൾ നിർദേശിക്കുന്ന പ്രക്രിയയിൽ പങ്കാളിയാകാൻ ഈ പദവികളിലൂടെ അവസരം ലഭിക്കുന്നു. അപേക്ഷകൾ ഏപ്രിൽ എട്ട് വരെ ഓൺലൈനായി നൽകാവുന്നതാണ്.
സംസ്കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ: അപേക്ഷ ഏപ്രിൽ 16 വരെ
Education News
ഒഴിവുകളുടെ ഘടന, യോഗ്യത
ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം-അസിസ്റ്റന്റ് ജനറൽ മാനേജർ അംഗീകൃത സർവകലാശാലയിൽ നിന്നു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഐടി/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ് എന്നീ ബ്രാഞ്ചുകളിൽ ഒന്നിൽ ബിടെക് അല്ലെങ്കിൽ എംടെക്/ തത്തുല്യം ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ബിഎസ്സി/ ബിസിഎ, എംസിഎ ജയിച്ചവർക്കും ഇതേ വിഷയങ്ങളിലെ എംഎസ്സികാർക്കും അർഹതയുണ്ട്. ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് സർട്ടിഫിക്കേഷന് യോഗ്യത നേടിയ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഇൻഫർമേഷൻ സെക്യൂരിറ്റി/ കൺസൾട്ടൻസി മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 28 നും 40 വയസ്സിനുമിടയിൽ. ഒഴിവുകൾ രണ്ട് എണ്ണം.
What you should read next
1 ലക്ഷം രൂപയുടെ ജോലി വേണ്ടെന്ന് വച്ച് 10,000 രൂപയ്ക്ക് ജിം ട്രെയിനറായി; ധുരന്ധര്‍ 2ലെ ‘റിസ്വാന്റെ’ ആവേശം പകരുന്ന ജീവിതം
Career Guru
ഇൻഫർമേഷൻ സെക്യൂരിറ്റി
അസിസ്റ്റന്റ് ജനറൽ മാനേജർ (2 എണ്ണം), മാനേജർ(2) എന്നീ ഒഴിവുകൾ ഉണ്ട്. വിദ്യാഭ്യാസ യോഗ്യത മുകളിൽ പറഞ്ഞതിനു തുല്യം. പ്രസക്ത മേഖലയിൽ പ്രവൃത്തി പരിചയം വേണം. അസിസ്റ്റന്റ് മാനേജർക്ക് ഏഴ് വർഷത്തെ പരിചയം, മാനേജർക്ക് നാല് വർഷം. പ്രായം അസിസ്റ്റന്റ് ജനറൽ മാനേജർ 28-40 വയസ്സ്. മാനേജർ 25 -35 വയസ്സ്.
തമിഴ്നാട്ടിൽ പഠിക്കാം; ടാൻസെറ്റ് മേയ് 9ന്, സീറ്റ പിജി 10ന്
Education News
ഇൻഫർമേഷൻ ടെക്നോളജി
ഡെപ്യൂട്ടി ജനറൽ മാനേജർ (5), അസിസ്റ്റന്റ് ജനറൽ മാനേജർ (7), മാനേജർ (7) എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്. മുകളിൽ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷിൻ ലേണിങ്/ ഡാറ്റ സയൻസ്/ ഡാറ്റ എൻജിനീയറിങ്/ ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. ഡാറ്റ അനലിറ്റിക്സ്/ തത്തുല്യം മേഖലയിൽ സർട്ടിഫിക്കേഷന് യോഗ്യതയുണ്ടെങ്കിൽ അഭികാമ്യം. പ്രായം ഡെപ്യൂട്ടി ജനറൽ മാനേജർ 35 – 45. അസിസ്റ്റന്റ് ജനറൽ മാനേജർ 28-40. മാനേജർ 25 – 35 വയസ്സ്.
ADVERTISEMENT
സെക്യൂരിറ്റി ഓഫിസർ – ജൂനിയർ അസിസ്റ്റന്റ് മാനേജർ
ഒഴിവുകൾ 8. പന്ത്രണ്ടാം ക്ലാസ്സ്/ ഡിപ്ലോമ ജയിച്ചിരിക്കണം. ഇന്ത്യൻ ആർമി/ നേവി/ എയർഫോഴ്സ് എന്നിവയിലൊന്നിൽ ജൂനിയർ കമ്മീഷൻഡ് ഓഫിസർ പദവിയിൽ എങ്കിലും സേവനമനുഷ്ഠിച്ച വിമുക്തഭടനായിരിക്കണം. പരമാവധി പ്രായം 50 വയസ്സ്.
വയസ്സ് ഇളവ് : പിന്നോക്ക/ പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/ അഞ്ച്/ പത്ത് വയസ്സ് ഇളവ് ഉണ്ട്. കമ്മീഷൻഡ് റാങ്കിൽ അഞ്ചു വർഷത്തെയെങ്കിലും സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കും അഞ്ചു വർഷത്തെ ആനുകൂല്യം ഉണ്ട്.
ജെഇഇ–മെയിൻ; ഈസ്റ്റർ ദിനത്തിലെ പരീക്ഷ മറ്റൊരു ദിവസം എഴുതാം
Education News
തിരഞ്ഞെടുപ്പ് രീതി
അപേക്ഷയിലെ വിശദാംശങ്ങളുടെ വെളിച്ചത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂവിന് ക്ഷണിക്കും തുടർന്ന് നിയമന ലിസ്റ്റ് തയാറാക്കും.
ADVERTISEMENT
ശമ്പള സ്കെയിൽ
ഡെപ്യൂട്ടി ജനറൽ മാനേജർ : 102300 -120940 രൂപ. രണ്ടു ലക്ഷത്തിനടുത്ത് രൂപ മാസ ശമ്പളമായി ലഭിക്കും.
അസിസ്റ്റന്റ് ജനറൽ മാനേജർ : 85,290 -1,05,280 രൂപ. ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ മാസം പ്രതീക്ഷിക്കാം.
മാനേജർ : 64,820-93,960 രൂപ. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ മാസത്തിൽ ലഭിക്കും. ജൂനിയർ അസിസ്റ്റന്റ് മാനേജർക്ക് 50,000 ന് അടുത്ത് ശമ്പളം ഉണ്ടാകും. എല്ലാ തസ്തികകളിലും ആദ്യത്തെ ഒരു വർഷം പ്രൊബേഷൻ ആയിരിക്കും.
അമേഠിയിൽ ഏവിയേഷൻ എംബിഎ; ഓൺലൈൻ അപേക്ഷ 31 വരെ; വിദ്യാഭ്യാസ വാർത്തകൾ
Education News
മറ്റ് വിവരങ്ങൾ
ഒരു തസ്തികയ്ക്ക് മാത്രമേ അപേക്ഷ അനുവദിക്കുകയുള്ളൂ. അപേക്ഷ ഫീസ് നികുതി സഹിതം 1050 രൂപ. പട്ടിക/ ഭിന്ന ശേഷിക്കാർക്ക് 250 രൂപ. അപേക്ഷിക്കുവാനുള്ള ലിങ്ക്: https://www.idbi.bank.in/idbi-bank-careers-current-openings.aspx വിവരങ്ങൾക്ക്: www.idbi.bank.in ഫോൺ: 022/66553355.
ADVERTISEMENT

