Breaking
23 Mar 2026, Mon

ഏറ്റവും വലിയ ടെക് കോൺക്ലേവ്; ഐശ്വര്യ രാമകൃഷ്ണനും സരിത പ്രിയദർശിനിയും ടെക്സ്പെക്റ്റേഷൻസിൽ

സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കാൻ മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ് 2026’ ഡിജിറ്റൽ സംഗമം. കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന ഉച്ചകോടിയിൽ സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം, വിനോദം എന്നീ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റീട്ടെയിൽ-വാണിജ്യ മേഖലകളുടെ ഭാവി എങ്ങനെ രൂപപ്പെടുത്തുമെന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ പ്രമുഖരായ അഞ്ച് വിദഗ്ധർ പങ്കെടുക്കുന്നു.

ബാല്യകാല സുഹൃത്തുക്കൾ ചേർന്ന് തുടങ്ങി, ചെസ് കളിയിലൂടെ കോടികളുടെ വിറ്റുവരവ്; അഭിജിത്തിന്റെ വിജയകഥ ടെക്സ്‌പെക്‌റ്റേഷൻസിൽ!

ടബൂലയുടെ റീജിയണൽ ഡയറക്ടർ ആരൺ റിഗ്ബി, മൈക്രോസോഫ്റ്റിലെ സീനിയർ സൊല്യൂഷൻ എൻജിനീയർ ഐശ്വര്യ രാമകൃഷ്ണൻ, മോഎൻഗേജ് ജനറൽ മാനേജർ നരസിംഹ റാവു, സ്നോഫ്ലേക്കിലെ സീനിയർ സൊല്യൂഷൻ എൻജിനീയർ സരിത പ്രിയദർശിനി, ഹൈഎഫ്എക്സ് സിഇഒയും ഭാഷാമിത്രയുടെ സ്ഥാപകനുമായ മോഹൻ തോമസ് എന്നിവരാണ് ഈ ചർച്ചയിൽ അണിനിരക്കുന്നത്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ ബിസിനസ് രംഗത്ത് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ഇവർ സംസാരിക്കും.

ഐശ്വര്യ രാമകൃഷ്ണൻ (മൈക്രോസോഫ്റ്റ്)

മൈക്രോസോഫ്റ്റ് 365, കോപൈലറ്റ് (Copilot) എന്നിവയിലൂടെ സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന വിദഗ്ധയാണ് ഐശ്വര്യ രാമകൃഷ്ണൻ. മൈക്രോസോഫ്റ്റിലെ സീനിയർ സൊല്യൂഷൻ എൻജിനീയറായ ഐശ്വര്യ ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. എഐ അധിഷ്ഠിത സൊല്യൂഷനുകൾ ഡിസൈൻ ചെയ്യുന്നതിലും, സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ എഐ സാങ്കേതികവിദ്യ ബിസിനസ് മേഖലയിൽ നടപ്പിലാക്കുന്നതിലും ഐശ്വര്യയ്ക്ക് മികച്ച പ്രാഗൽഭ്യമുണ്ട്.

സാങ്കേതികവിദ്യ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടം എങ്ങനെ മാറ്റിമറിയ്ക്കും; വിശദീകരിക്കാൻ സന്ദീപ് ദത്ത ടെക്സ്പെക്റ്റേഷൻസില്‍

സരിത പ്രിയദർശിനി (സ്നോഫ്ലേക്ക്)

ഡാറ്റാ ലോകത്തെ രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവുമായാണ് സരിത പ്രിയദർശിനി ടെക്സ്പെക്റ്റേഷൻസിലേക്ക് എത്തുന്നത്. സ്നോഫ്ലേക്കിലെ സീനിയർ സൊല്യൂഷൻ എൻജിനീയറായ സരിത പ്രിയദർശിനി, സങ്കീർണ്ണമായ ഡാറ്റാ എൻജിനീയറിങ്ങിനെ ഉപഭോക്തൃ കേന്ദ്രീകൃതമായ അനുഭവങ്ങളാക്കി മാറ്റുന്നതിൽ വിദഗ്ധയാണ്. ടെലികമ്മ്യൂണിക്കേഷൻസ്, മാനുഫാക്ചറിങ്, റീട്ടെയ്ൽ മേഖലകളിലെ വൻകിട ഡിജിറ്റൽ മാറ്റങ്ങൾക്ക് സരിത നേതൃത്വം നൽകിയിട്ടുണ്ട്.

ചർച്ചാവിഷയം:

ADVERTISEMENT

റീട്ടെയ്ൽ മേഖല എഐ-ഫസ്റ്റ് (AI-first) രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ഡാറ്റയെ എങ്ങനെ ഫലപ്രദമായി ബിസിനസ് വളർച്ചയ്ക്ക് ഉപയോഗിക്കാം എന്നതിലാകും ചർച്ച പ്രധാനമായും ഊന്നൽ നൽകുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം എങ്ങനെ മെച്ചപ്പെടുത്താം, ബിസിനസ് ഓട്ടോമേഷൻ എങ്ങനെ സാധ്യമാക്കാം തുടങ്ങിയ കാര്യങ്ങളും ഇരുവരും സംസാരിക്കും.

പ്രധാന സെഷനുകളും പ്രമുഖരും

ദേശീയ-രാജ്യാന്തര തലത്തിലുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും:

സന്ദീപ് ദത്ത (AWS): ക്ലൗഡ്, എഐ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ ഭാവി എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് സംസാരിക്കും.

അതുൽ സോനേജ (Tech Mahindra): സോഫ്റ്റ്‌വെയർ സേവന രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കും.

ഫയ ഡിസൂസ & ഡോ. അനിൽ എബ്രഹാം: സോഷ്യൽ മീഡിയയുടെയും വാർത്താ മാധ്യമങ്ങളുടെയും പുതിയ ലോകത്തെക്കുറിച്ച് ചർച്ച ചെയ്യും.

What you should read next

ടോണി ജോസ്: ജീവന്റെ കോഡ് തേടിയുള്ള യാത്ര വിവരിക്കാൻ ടെക്സ്‌പെക്റ്റേഷൻസിലേക്കെത്തുന്നു!

സിനിമാ താരങ്ങൾ: ജയസൂര്യ, നവ്യ നായർ, രമേഷ് പിഷാരടി തുടങ്ങിയവർ സിനിമയും താരപരിവേഷവും 2030-ഓടെ എങ്ങനെ പരിണമിക്കും എന്നതിനെക്കുറിച്ച് സംസാരിക്കും.

ADVERTISEMENT

ടെക്സ്പെക്റ്റേഷൻസിനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

പ്രീമിയം പ്ലസ് പാസുകൾ സോൾഡ് ഔട്ട് ആയിരിക്കുന്നു. നിലവിൽ 1,499 രൂപയുടെ ‘ഏർലി ബേർഡ്’ ഓഫറിൽ ലഭ്യമായ പ്രീമിയം പാസ് എടുക്കുന്നവർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:

പ്രധാന വേദി: മെയിൻ ഓഡിറ്റോറിയത്തിലെ എല്ലാ കീനോട്ട് പ്രസംഗങ്ങളും പാനൽ ചർച്ചകളും നേരിട്ട് കാണാം.

നെറ്റ്‌വർക്കിങ്: ടെക് വിദഗ്ധരും സ്റ്റാർട്ടപ്പ് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താം.

ഡിജിറ്റൽ സേവനങ്ങൾ: ടെക്സ്പെക്റ്റേഷൻസ് മൊബൈൽ ആപ്പ് ഫീച്ചറുകൾ, സെഷനുകളുടെ വിഡിയോ ആർക്കൈവ്സ് എന്നിവ ലഭ്യമാകും.

മനോരമ ഓൺലൈനിൽ നിന്നുള്ള ആനുകൂല്യങ്ങൾ: മനോരമ ഓൺലൈൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രത്യേക ഡിസ്‌കൗണ്ട് വൗച്ചറുകൾ ലഭ്യമാകും.

എങ്ങനെ റജിസ്റ്റർ ചെയ്യാം?

ADVERTISEMENT

താൽപ്പര്യമുള്ളവർക്ക് www.techspectations.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതം

By admin

Leave a Reply

Your email address will not be published. Required fields are marked *