Breaking
12 Apr 2026, Sun

എൽപിജി ക്ഷാമത്തിന്റെ ഭയത്തിലാണോ? അടുക്കള മാലിന്യം ഉപയോഗിച്ച് ഇഷ്ടംപോലെ പാചകവാതകം! ഹിറ്റായി സ്റ്റാർട്ടപ്

അടുക്കള മാലിന്യങ്ങൾ വേസ്റ്റ് ബക്കറ്റുകളിൽ കുമിഞ്ഞു കൂടുന്നത് വീടുകളിലെ പതിവ് കാഴ്ചയാണ്. വൃത്തിയാക്കിയെടുത്ത പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലികൾ, ബാക്കി വന്ന ഭക്ഷണപദാർത്ഥങ്ങൾ, കേടായ വിഭവങ്ങൾ എന്നിവയൊക്കെ പതിവായി നീക്കം ചെയ്യാൻ ഉണ്ടാകും. ഈ മാലിന്യങ്ങൾ ഗാർബേജ് ബാഗിൽ കയറി ഏതെങ്കിലും മാലിന്യ കൂമ്പാരത്തിൽ അടിയുകയോ അല്ലെങ്കിൽ വീട്ടുമുറ്റത്തെ ചെടികൾക്ക് വളമാവുകയോ ചെയ്യും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽപിജി സിലിണ്ടറുകളെ പാചകത്തിനായി ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ പാചകവാതക പ്രതിസന്ധി ഓരോ വീടുകളിലും ആശങ്കയും ഉണർത്തുന്നുണ്ട്. പാചകവാതക സിലിണ്ടറുകളെ ആശ്രയിക്കാതെ ബദൽമാർഗം കണ്ടെത്താനാകുമോ എന്നതാണ് ഏവരുടെയും ചിന്ത. ഈ സാഹചര്യത്തിൽ അടുക്കള മാലിന്യങ്ങൾ കൂടുതൽ ഫലപ്രദമായി പാചക ഇന്ധനമായി മാറ്റാനുള്ള വഴി കണ്ടുപിടിച്ച് ശ്രദ്ധേയനാവുകയാണ് പുണെ സ്വദേശി പ്രിയദർശൻ.

ഏതാനും വർഷങ്ങൾക്കു മുൻപാണ് വീട്ടിൽ ദിനംപ്രതി വലിയ അളവിൽ ഭക്ഷണമാലിന്യം ഉണ്ടാകുന്നുണ്ട് എന്ന കാര്യം പ്രിയദർശൻ ശ്രദ്ധിച്ചത്. മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ കമ്പോസ്റ്റിങ് ചെയ്തു നോക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ അത് പൂർണ്ണമായ ഒരു പരിഹാരമല്ല എന്ന് തോന്നി. ജൈവ മാന്യത്തിന് ഇന്നോളം വേണ്ടത്ര രീതിയിൽ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ഉണ്ടെന്ന ചിന്തയായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ. ജൈവ ഇന്ധനങ്ങളുടെ പ്രവർത്തനശാസ്ത്രം മനസ്സിലാക്കുകയായിരുന്നു അടുത്ത പടി.

Representative Image: Photo credit: Jahangir Alam Onuchcha/ Shutterstock.com

അടുക്കളകളിൽ നിന്നുള്ള ജൈവ മാലിന്യം ബാക്ടീരിയകളെ ഉപയോഗിച്ച് വിഘടിപ്പിച്ചാൽ മീഥെയ്ൻ വാതകം ഉൽപാദിപ്പിക്കാൻ കഴിയും. ഇത് പാചകത്തിന് ഉപയോഗിക്കാൻ കഴിയുന്ന ശുദ്ധമായ ഇന്ധനമാണ്. അങ്ങനെ 2017ൽ സാധാരണ കുടുംബങ്ങളുടെ പാചക ആവശ്യത്തിന് ഉതകുന്ന രീതിയിൽ വായു എന്ന പേരിൽ ഒരു കോംപാക്ട് ഗാർഹിക ബയോഗ്യാസ് പ്ലാന്റ് അദ്ദേഹം തയാറാക്കി. ഈ സംവിധാനത്തിന് അനറോബിക് ദഹനം എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രക്രിയയിലൂടെ ജൈവ അടുക്കള മാലിന്യങ്ങളെ മീഥെയ്ൻ വാതകമാക്കി മാറ്റാൻ കഴിയും. ഇനി പ്ലാന്റിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ പോഷകസമ്പുഷ്ടമായതിനാൽ ചെടികൾക്കും മരങ്ങൾക്കും അനുയോജ്യമായ വളമാക്കി ഉപയോഗിക്കുകയും ചെയ്യാം.

View this post on Instagram

സ്വന്തം വീട്ടിൽ തന്നെയാണ് പാചകവാതകം തയാറാക്കാനുള്ള പരീക്ഷണം പ്രിയദർശൻ ആരംഭിച്ചത്. ദിവസേന ശേഖരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് സംവിധാനം പ്രതിദിനം ഏകദേശം 800 ലിറ്റർ ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ തുടങ്ങി. ഫലമോ എൽപിജി സിലിണ്ടറുകളെ ആശ്രയിക്കേണ്ട സ്ഥിതി കുറഞ്ഞു. വീട്ടിലെ പരീക്ഷണം വിജയമായതോടെ സമീപവാസികളെയും ഉൾപ്പെടുത്തി പാചകവാതകം നിർമിച്ചെടുക്കാനായി ശ്രമങ്ങൾ. നിലവിൽ അദ്ദേഹത്തിന്റെ പ്രദേശവാസികൾ ഒന്നടങ്കം ചേർന്ന് പ്രതിദിനം ഏകദേശം 8 മുതൽ 10 കിലോഗ്രാം വരെ ജൈവ മാലിന്യങ്ങൾ സിസ്റ്റത്തിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

ADVERTISEMENT

വീട്ടാവശ്യത്തിന് കണ്ടെത്തിയ ഈ പുതിയ മാർഗ്ഗം ചുരുങ്ങിയ സമയം കൊണ്ട് ഒരു സ്റ്റാർട്ടപ്പായി വളർന്നു. നിരവധി നഗരങ്ങളിലായി നൂറിലധികം വായു യൂണിറ്റുകൾ സ്ഥാപിക്കാൻ പ്രിയദർശന് കഴിഞ്ഞിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *