Breaking
23 Mar 2026, Mon

എൻജിനീയർമാരും ഫ്യൂചറിസ്റ്റുകളും ഒരുമിക്കും, രാജ്യാന്തര കമ്യൂണിറ്റി പ്ലാറ്റ്‌ഫോമുമായി ലിറ്റ്മസ് 7

റീട്ടെയിൽ സാങ്കേതികവിദ്യാരംഗത്തെ മുൻനിര കമ്പനിയായ ലിറ്റ്മസ് 7, പതിനാറാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽക്യു 130.7 എന്ന പേരിൽ രാജ്യാന്തര കമ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. വിവിധ വ്യവസായ മേഖലകളിലുള്ള എൻജിനീയർമാരെയും ഡിസൈനർമാരെയും ഫ്യൂച്വറിസ്റ്റുകളേയും ഒറ്റ പ്ലാറ്റ്‌ഫോമിന്റെ കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നൂതന രാജ്യാന്തര കമ്മ്യൂണിറ്റിയായ എൽക്യൂ 130.7 രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഭൂമിയെ ലക്ഷ്യമാക്കി ബഹിരാകാശത്തും ആയുധങ്ങൾ, അയൺഡോമല്ല, അമേരിക്കയുടെ ഗോൾഡൻ ഡോം! ട്രംപിന്റെ സ്വപ്ന പദ്ധതി ഇങ്ങനെ

കൊച്ചി ഇൻഫോപാർക്ക് സ്‌ക്വയറിൽ 13ന് നടക്കുന്ന ചടങ്ങിൽ എൽക്യു 130.7ന്റെ ദേശീയ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടക്കും. അഞ്ജു ജോസഫ്, സിദ്ധാർഥ് മേനോൻ, സോനു സെബാസ്റ്റ്യൻ തുടങ്ങിയവർ നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. ചില്ലറ വ്യാപാര മേഖലയുടെ ഭാവി നിർണയിക്കുന്ന മാറ്റങ്ങൾക്ക് നേതൃത്വം നൽകാനാണ് എൽക്യു 130.7 ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ക്യുറേറ്റഡ് സംവാദങ്ങൾ, പ്രോട്ടോടൈപ്പ് ലാബുകൾ, തിങ്ക് ടാങ്കുകൾ എന്നിവ ഈ കമ്യൂണിറ്റിയുടെ ഭാഗമാകും.

ചന്ദ്രൻ ചുവന്നുതുടുക്കും!, ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സമ്പൂർണ ഗ്രഹണം; പക്ഷേ കേരളത്തിൽ ഇങ്ങനെ!

വാർഷികാഘോഷത്തിനു മുന്നോടിയായി കമ്പനി കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ 2ൽ 75000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഓഫിസും തുറന്നു. പുതിയ ഓഫിസ് ലിറ്റ്മസ്7 ചീഫ് ഡെലിവറി ഓഫിസർ ഷിൽജോ ജോസ് ഉദ്ഘാടനം ചെയ്തു.ഗവേഷണം, സഹകരണം, നൈപുണ്യവികസനം എന്നിവ സമന്വയിപ്പിക്കുന്ന നൂതന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക.2024-25 വർഷം കമ്പനി 48 കോടി വിറ്റുവരവ് നേടിയെന്നനും നടപ്പുവർഷം ഇത് 65 മില്യൺ യുഎസ് ഡോളർ കടക്കുമെന്നും കമ്പനി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *