Breaking
5 Feb 2026, Thu

എൻഐആർഎഫ് പട്ടികയിൽ ആദ്യ പത്തിൽ കേരള സർവകലാശാലയും കുസാറ്റും

ന്യൂഡൽഹി ∙ മികച്ച സംസ്ഥാന സർവകലാശാലകളുടെ എൻഐആർഎഫ് പട്ടികയിൽ ആദ്യ പത്തിൽ കേരളത്തിൽനിന്നുള്ള 2 സ്ഥാപനങ്ങൾ. കഴിഞ്ഞ വർഷം 9–ാം സ്ഥാനത്തായിരുന്ന കേരള സർവകലാശാല ഇക്കുറി 5–ാം റാങ്ക് നേടി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 6–ാം സ്ഥാനവും നേടി. എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ ഏറ്റവും മികച്ച നേട്ടമാണിത്.

മെഡിക്കൽ അനുബന്ധ പ്രോഗ്രാം: ഓപ്ഷൻ സമർപ്പണം 10ന് 4 മണി വരെ

Education News

ആദ്യ നൂറിൽ 18 കേരള സ്ഥാപനങ്ങൾ

കോളജ് വിഭാഗം റാങ്കിങ്ങിൽ ആദ്യ 100ൽ കേരളത്തിലെ 18 സ്ഥാപനങ്ങൾ ഇടംപിടിച്ചു. കഴിഞ്ഞ വർഷം ഇത് 16 ആയിരുന്നു.12–ാം സ്ഥാനം നേടിയ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസാണ് കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങളിൽ ഒന്നാമത്. കഴിഞ്ഞവർഷം 20–ാം റാങ്കായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് 23–ാം റാങ്ക് നേടി. കഴിഞ്ഞവർഷത്തെ റാങ്ക് 22.

ആദ്യ 100ലെ മറ്റു റാങ്കുകാർ ഇങ്ങനെ

∙ സേക്രഡ് ഹാർട്ട് കോളജ്, കൊച്ചി– 44

∙ സെന്റ് തോമസ് കോളജ്, തൃശൂർ– 53

∙ ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം– 54

∙ എസ്ബി കോളജ്, ചങ്ങനാശേരി– 56

∙ സെന്റ് തെരേസാസ് കോളജ്, എറണാകുളം– 60

∙ മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം–61

∙ സെന്റ് ജോസഫ്സ് കോളജ്, ദേവഗിരി, കോഴിക്കോട്– 74

∙ മഹാരാജാസ് കോളജ്, കൊച്ചി–75

∙ വിമല കോളജ്, തൃശൂർ– 78

∙ ഫാറൂഖ് കോളജ്, കോഴിക്കോട്– 82

∙ സെന്റ് ജോസഫ്സ് കോളജ്, തൃശൂർ–83

∙ സിഎംഎസ് കോളജ്, കോട്ടയം– 86

∙ ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട– 87

∙ എംഎ കോളജ്, കോതമംഗലം– 92

∙ യുസി കോളജ്, ആലുവ– 96

∙ ഗവ. കോളജ്, ആറ്റിങ്ങൽ– 99

എൻഐടിക്ക് നേട്ടം

ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടി ദേശീയതലത്തിൽ 2–ാം റാങ്ക് നേടി. കഴിഞ്ഞവർഷം 3–ാം സ്ഥാനത്തായിരുന്നു. എൻജിനീയറിങ് വിഭാഗത്തിൽ എൻഐടി 21–ാം റാങ്കും തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 61–ാം റാങ്കും നേടി. പാലക്കാട് ഐഐടി 64–ാം സ്ഥാനത്താണ്.

ഓവറോൾ റാങ്കിങ്ങിലും എൻഐടി നില മെച്ചപ്പെടുത്തി; 54ൽ നിന്ന് 45ൽ എത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *