ന്യൂഡൽഹി ∙ റഷ്യൻ നിർമിത വ്യോമപ്രതിരോധ സംവിധാനമായ എസ്–400 ട്രയംഫിന്റെ നാലാം യൂണിറ്റ് ഇന്ത്യയ്ക്ക് ഏപ്രിലിൽ ലഭിക്കും. ഏപ്രിൽ അവസാനത്തോടെ ലഭിക്കുന്ന നാലാം യൂണിറ്റ് രാജസ്ഥാനിൽ വിന്യസിക്കുമെന്നാണ് സൂചന. ഇന്ത്യയ്ക്ക് നൽകുന്ന എസ്–400 സംവിധാനത്തിന്റെ പരിശോധനാ നടപടികൾക്കായി ഇന്ത്യൻ വ്യോമസേനയുടെ സംഘം റഷ്യയിലെത്തി. എസ്–400 അഞ്ചാം യൂണിറ്റ് നവംബറിൽ വിന്യസിക്കുമെന്നാണ് വിവരം. അടുത്തിടെ അഞ്ച് എസ്–400 യൂണിറ്റ് കൂടി വാങ്ങാൻ പ്രതിരോധ സംഭരണ സമിതി അനുമതി നൽകിയിരുന്നു. ഇവ കൂടി ലഭ്യമാകുന്നതോടെ ഇന്ത്യയുടെ ആകെ എസ്–400 യൂണിറ്റുകളുടെ എണ്ണം 10 ആയി വർധിക്കും.
What you should read next
കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ; മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ
Latest News
2018 ഒക്ടോബറിലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് നൽകിയത്. 5 യൂണിറ്റുകൾ വാങ്ങുന്നതിനായിരുന്നു കരാർ. മൂന്നു യൂണിറ്റുകൾ ഇതുവരെ കൈമാറിയിട്ടുണ്ട്. എസ് 400 വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്ത്യ കരാറിൽ ഒപ്പുവച്ചത്. റഷ്യയുടെ ഏറ്റവും മികച്ച ദീർഘദൂര സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനമെന്നാണ് എസ് 400 അറിയപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിൽനിന്നുള്ള പ്രത്യാക്രമണം തടുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു.
4 MINUTES AGO
എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാം യൂണിറ്റ് ഏപ്രിലിൽ; രാജസ്ഥാനിൽ വിന്യസിക്കും
Latest News
4 MINUTES AGO
ഭർത്താവിനെ കൊലപ്പെടുത്തി, കുട്ടികൾക്കൊപ്പം രാത്രി മൃതദേഹത്തിനരികിൽ; യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിൽ
Latest News
4 MINUTES AGO
മാവിൻ തോട്ടത്തിൽ തലയില്ലാത്ത നിലയിൽ മൃതദേഹം; ജനങ്ങളുടെ സഹായം തേടി പൊലീസ്
Latest News

