ചോദ്യനിലവാരം ഉയർത്തി; മികച്ച പഠന നിലവാരം ഉള്ളവർക്കു മാത്രം എ പ്ലസ്
തിരുവനന്തപുരം ∙ സ്കൂളുകളിൽനിന്ന് അധ്യാപകർ മുൻകൂട്ടി നൽകുന്ന തുടർമൂല്യനിർണയ മാർക്കിന്റെ ബലത്തിൽ ജയിക്കാനാവുന്ന അവസാനത്തെ എസ്എസ്എൽസി പരീക്ഷയാണ് ഇത്തവണത്തേത്. അടുത്ത അധ്യയന വർഷം മുതൽ ഓരോ വിഷയത്തിനും എഴുത്തു പരീക്ഷയ്ക്ക് 30% മാർക്ക് നേടുന്നവർക്കു മാത്രമാണ് ഉപരിപഠന യോഗ്യത നേടാനാവുക. എല്ലാ വിഷയങ്ങൾക്കും 20% മാർക്കാണ് തുടർമൂല്യനിർണയത്തിലൂടെ മുൻകൂട്ടി നൽകുന്നത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും അധ്യാപകർ മുഴുവൻ മാർക്കും നൽകുന്നതാണ് പതിവ്. അതോടെ എഴുത്ത് പരീക്ഷയിൽ വെറും 10% മാർക്ക് നേടുന്നവർക്കും (40 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ 4 മാർക്ക് മാത്രം) ജയിക്കാനാകും. ഇതിനാണ് അടുത്ത വർഷം മുതൽ മാറ്റം വരിക.
മാത്രമല്ല, അടുത്ത അധ്യയനവർഷം മുതൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പത്ര–പുസ്തക വായനയിലെ മികവും തുടർമൂല്യനിർണയത്തിന് പരിഗണിക്കും. ഇതിനായുള്ള ഉത്തരവ് ഉടനിറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈ വർഷം മുതൽ തന്നെ എസ്എസ്എൽസി പരീക്ഷയുടെ ചോദ്യനിലവാരം ഉയർത്തിയിട്ടുണ്ട്. അനായാസം എഴുതാൻ കഴിയുന്ന വിധമുള്ള 30% ചോദ്യങ്ങളാവും ഉണ്ടാവുക. 50% ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളവയാകും. 20% ശതമാനം ചോദ്യങ്ങൾ മനസ്സിരുത്തി പഠിക്കുന്ന വിദ്യാർഥികൾക്ക് യുക്തിസഹമായി ഉത്തരം എഴുതാൻ കഴിയുന്ന വിധം ഉയർന്ന നിലവാരത്തിലുള്ളതാണ്.
എസ്എൻ ഓപ്പൺ സർവകലാശാല പ്രോഗ്രാമുകൾ: അപേക്ഷ 10 വരെ
Education News
അക്കാദമിക് ഗുണമേന്മ ലക്ഷ്യമിട്ടുള്ള ഈ പരിഷ്കാരം പാദ വാർഷിക പരീക്ഷകൾ മുതൽ തന്നെ നടപ്പാക്കായിരുന്നു. ഇതോടെ മികച്ച പഠന നിലവാരമുള്ളവർക്കു മാത്രമാകും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനാവുക. ഇതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എ പ്ലസ് വിജയികളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് കണക്കുകൂട്ടൽ. അടുത്ത വർഷം മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുന്നതോടെ വർഷങ്ങളായി സമ്പൂർണ വിജയത്തോട് അടുത്തു നിൽക്കുന്ന വിജയശതമാനം കുത്തനെ കുറയാനും സാധ്യതയുണ്ട്. പത്താം ക്ലാസിൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വന്ന ശേഷമുള്ള ആദ്യ പരീക്ഷയാണിത്.
What you should read next
എൻജിനീയറിങ് അധ്യാപകർക്ക് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം; അപേക്ഷ ഏപ്രിൽ 30 വരെ
Education News
ആന്ധ്ര ബിഎസ്സി നഴ്സിങ്: നീറ്റ്–യുജി നിർബന്ധമാക്കി
ആന്ധ്രപ്രദേശിലെ ബിഎസ്സി നഴ്സിങ് പ്രവേശനത്തിന് ഈ വർഷം മുതൽ ദേശീയ പ്രവേശനപരീക്ഷയായ നീറ്റ്–യുജി എഴുതണം. സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിനും ഈ വ്യവസ്ഥ ബാധകമാണ്. യോഗ്യതാ മാർക്ക് സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ വ്യക്തമായി പറയുന്നില്ല. നീറ്റ് – യുജി റജിസ്ട്രേഷന് 8 വരെ സമയമുണ്ട് (neet.nta.nic.in). മഹാരാഷ്ട്രയിൽ ബിഎസ്സി നഴ്സിങ്, ജിഎൻഎം കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ നടത്തുന്ന കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ (MH Nursing CET 2026) എഴുതണം. സ്വകാര്യ കോളജുകളിലെ 15% മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും ഈ വ്യവസ്ഥ ബാധകമാണ്. എൻട്രൻസിൽ 50 പെർസന്റൈൽ മാർക്ക് നേടിയാലേ ബിഎസ്സി നഴ്സിങ്ങിന് പ്രവേശനം ലഭിക്കൂ. 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ മേയ് 6,7 തീയതികളിൽ. വെബ്: https://cetcell.mahacet.org.
കെ മാറ്റ് ഫലം
തിരുവനന്തപുരം∙ 2026-27 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി നടത്തിയ കെ മാറ്റ് 2026 സെഷൻ I പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in
കുസാറ്റ് ക്യാറ്റ്: 25 വരെ അപേക്ഷിക്കാം
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) 2026 – 27 അധ്യയന വർഷത്തേക്കുള്ള വിവിധ അക്കാദമിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി – എംബിഎ, എംടെക്, പിഎച്ച്ഡി, പിഡിഎഫ്/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഒഴികെയുള്ള യുജി, പിജി പ്രോഗ്രാമുകളുടെ – കോമൺ അഡ്മിഷൻ ടെസ്റ്റിനായി (ക്യാറ്റ്) ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 25 വരെ നീട്ടി. https://admissions.cusat.ac.in , 97787 83191.
ADVERTISEMENT

