Breaking
7 Mar 2026, Sat

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ലൈറ്റ്’ മാജിക്: ഇന്ത്യയിലേക്ക് 323 ദിർഹത്തിന് വിമാന ടിക്കറ്റ്; പ്രവാസികൾക്കായി വമ്പൻ ഓഫർ

ദുബായ്∙ ലഗേജ് ഇല്ലാതെ 323 ദിർഹത്തിന് ഇന്ത്യയിലേക്കു പോകാൻ കഴിയുന്ന ലൈറ്റ് ഫെയർ ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചു. ഒമാനിൽ നിന്നുള്ളവർക്ക് 22.8 റിയാലിനും ബഹ്റൈനിൽ നിന്ന് 47 ദിനാറിനും ഖത്തറിൽ നിന്ന് 468 റിയാലിനും കുവൈത്തിൽ നിന്ന് 28 ദിനാറിനും സൗദിയിൽ നിന്ന് 286 റിയാലിനും ഇന്ത്യയിലേക്കു പോകാം. നാളെ വരെ www.airindiaexpress.com എന്ന വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ബുക്ക് ചെയ്യാം. മാർച്ച് 3 മുതൽ ഒക്ടോബർ 8 വരെയുള്ള യാത്രകൾക്ക് ഉപയോഗിക്കാം.

പ്രവാസികൾക്ക് ഈ വർഷം ‘ബംപർ അവധിക്കാലം’; ഒരൊറ്റ ലീവ് എടുത്താൽ നേടാം ഒറ്റയടിക്ക് 9 ദിവസം നീണ്ട സൂപ്പർ ‘ബ്രേക്ക്’

‘ബിഗ് ടിക്കറ്റ് സന്തോഷത്തിൽ സന്ധ്യ’: വിജയിച്ചത് വിശ്വസിച്ചത് വിഡിയോ കണ്ട് ഉറപ്പുവരുത്തിയ ശേഷം; മലയാളിയുൾപ്പെടെയുള്ള പ്രവാസികൾക്ക് സമ്മാനം

എന്നാൽ, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ആയതിനാൽ കേരളത്തിലേക്കു നേരിട്ടു വിമാനം ഈ നിരക്കിൽ കിട്ടാൻ പ്രയാസമാണ്. ഓഫർ ലഭ്യമായ വിമാനത്താവളത്തിൽ എത്തിയ ശേഷം അവിടെ നിന്നു കേരളത്തിലേക്കു പോകേണ്ടി വരും. വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനയൻസ് ഫീസ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു.

ഫ്ലെക്സ് ഫെയർ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് യാത്രയുടെ 3 ദിവസം മുൻപ് വരെ സൗജന്യമായി യാത്രാ തീയതി മാറ്റാം. 35 കിലോ വരെ ലഗേജും ലഘുഭക്ഷണവും ലഭിക്കും.

∙ പൊതുപാർക്കിങ് ഫീസ് കൂടിയേക്കും

ദുബായ്∙ പൊതുപാർക്കിങ് നിരക്ക് വർധിക്കുമെന്നു പാർക്കിൻ കമ്പനി സൂചന നൽകി. കമ്പനിയുടെ ഫീസ് വർധന ശുപാർശ ആർടിഎ പരിഗണിക്കുന്നുണ്ട്.എത്രയാകും വർധനയെന്ന വിവരം ലഭ്യമാക്കിയിട്ടില്ലെ.

ADVERTISEMENT

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം AirIndiaX എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *