കീവ് ∙ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോക ചരിത്രത്തിലെ ഏറ്റവും ദൂരമേറിയ ‘സ്നിപ്പിങ് അറ്റാക്കിലൂടെ’ രണ്ട് റഷ്യൻ സൈനികരെ യുക്രെയ്ൻ വധിച്ചു. ഡോണെറ്റ്സ്കിലെ പൊക്രോവ്സ്ക് പ്രദേശത്ത് നടന്ന ആക്രമണത്തിൽ 4,000 മീറ്റർ താണ്ടി വെടിയുണ്ട ജനൽ തുളച്ച് രണ്ട് റഷ്യൻ സൈനികരുടെ ജീവനെടുത്തു. യുക്രെയ്ൻ സൈന്യത്തിലെ പ്രൈവിഡ് (ഗോസ്റ്റ്) വിഭാഗത്തിലെ സൈനികനാണ് സ്നിപെക്സ് അലിഗേറ്റർ റൈഫിൾ ഉപയോഗിച്ച് ഈ വെടിയുതിർത്തത്.
പെട്രോൾ പമ്പിൽ വച്ച് ട്രക്കിന് തീപിടിച്ചു; ചാടികയറി സാഹസികമായി യുവാവിന്റെ ഇടപെടൽ, സാരമായ പൊള്ളലേറ്റിട്ടും തളരാത്ത പോരാട്ടം
ട്രംപിന്റെ മധ്യസ്ഥതയ്ക്ക് യുക്രെയ്ൻ കനത്ത വില നൽകേണ്ടി വരുമോ?; റഷ്യൻ നീക്കം പുതിയ തന്ത്രമെന്ന് സംശയിച്ച് യൂറോപ്യൻ സഖ്യകക്ഷികൾ
2023 നവംബറിൽ യുക്രെയ്ൻ സൈനികനായ വയാചെസ്ലാവ് കോവാൽസ്കി 3,800 മീറ്റർ അകലെയുള്ള റഷ്യൻ സൈനികനെ വധിച്ചതായിരുന്നു നിലവിലുണ്ടായിരുന്ന ദൂരമേറിയ ‘സ്നിപ്പിങ് അറ്റാക്ക്’. വയാചെസ്ലാവ് കോവാൽസ്കി ഉപയോഗിച്ചത് ലോർഡ് ഓഫ് ദി ഹോസൈൻ എന്ന റൈഫിളായിരുന്നു.
അതേസമയം, വെടിവയ്പ്പ് നടന്ന പൊക്രോവ്സ്ക് പ്രദേശത്ത് റഷ്യൻ സൈനിക നീക്കം ശക്തിപ്പെടുത്തി. യുക്രെയ്ൻ മാധ്യമ പ്രവർത്തകനായ യൂറി ബുട്ടുസോവ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് വലിയ തോതിൽ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
∙ സ്നിപെക്സ് അലിഗേറ്റർ
യുക്രെയ്ൻ കമ്പനിയായ സാഡോ വികസിപ്പിച്ചെടുത്ത സ്നിപെക്സ് അലിഗേറ്റർ റൈഫിൾ 2021 മാർച്ച് മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമാണ്. ഏകദേശം 25 കിലോഗ്രാം ഭാരവും ഏകദേശം 2 മീറ്റർ നീളവുമുള്ള ഈ റൈഫിൾ ദൂരെയുള്ള ടാർഗറ്റുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് 14.5×114 മില്ലീമീറ്റർ കാലിബർ റൗണ്ടുകളും സ്വമേധയാ പ്രവർത്തിപ്പിക്കുന്ന ബോൾട്ട്-ആക്ഷൻ സിസ്റ്റവുമുണ്ട്.
2,000 മീറ്റർ വരെ ഫലപ്രദമായ പരിധിയും പരമാവധി 7,000 മീറ്റർ പരിധിയും സ്നിപെക്സ് അലിഗേറ്ററിനുണ്ട്. ഈ ഓപ്പറേഷനിൽ ഉപയോഗിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിന്റെ സവിശേഷതകൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

