Breaking
5 Feb 2026, Thu

എഐ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ ഇനി മാർഗരേഖ; ചിത്രങ്ങളും വിഡിയോകളും ചെയ്യും മുൻപ് ശ്രദ്ധിക്കുക

നിർമ്മിത ബുദ്ധി (എഐ) രാജ്യത്ത് പുതിയ സമ്പദ്‌വ്യവസ്ഥ കൊണ്ടുവന്നേക്കാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് പുറത്തിറക്കിയ എഐ മാർഗ്ഗരേഖ തത്കാലം ഈ പുതിയ ടെക്‌നോളജിക്ക് കാര്യമായി കടിഞ്ഞാണിടേണ്ട എന്ന തീരുമാനമാണ് ഗവൺമെന്റിന് എന്ന പ്രതീതിയാണ് ഉണർത്തുന്നത്. രാജ്യത്ത് ഇന്നൊവേഷൻ ഇക്കോണമി തഴച്ചുവളർന്നേക്കാനുള്ള സാധ്യത ഉള്ളതിനാലാണത്രെ ഇത്. അതേസമയം, നിർമ്മിത ബുദ്ധി ഉത്തരവാദിത്വമില്ലാതെ ഉപയോഗിക്കുന്നതും, പ്രധാന ഉദ്യോഗസ്ഥർ ഗവൺമെന്റ് സിസ്റ്റങ്ങൾ വഴി എഐ ഉപയോഗിക്കുന്നത് നിയന്ത്രിച്ചേക്കാനുമുള്ള സാധ്യത മാർഗ്ഗരേഖയിൽ കാണാം.

വൻ വിനാശം, ഞെട്ടിച്ച് കാർബോംബ് സ്ഫോടനം; വളവും ഡീസലും കൂട്ടിച്ചേർത്ത് യുഎസിൽ ‘കണ്ണീർക്കടലുണ്ടാക്കിയ’ തിമോത്തി

ഡു നോട്ട് ഹാം-ഒരു ഹാനിയും വരുത്തരുത്

ഇന്റർനെറ്റിൽ കുമിഞ്ഞുകൂടുന്ന എഐ സൃഷ്ടിച്ച ചിത്രങ്ങളും വിഡിയോകളും ഓഡിയോയും ഒക്കെ ഫലപ്രദമായി ഓതന്റിക്കേഷൻ നടത്താൻ സാധിക്കണം എന്നു തന്നെയാണ് ഗവൺമെന്റിന്റെ നിലപാട്. അതിനായി പുതിയ നിയമം പാസാക്കിയേക്കും. യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ എഐ സൃഷ്ടിച്ച കണ്ടെന്റ് പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം വ്യക്തമാക്കാൻ ബാധ്യസ്ഥരാണ് എന്ന വ്യവസ്ഥ അതിൽ കണ്ടേക്കും. ‘ഒരു ഹാനിയും വരുത്തരുത്’ എന്നതാണ് മാർഗ്ഗരേഖയുടെ പിന്നിലെ അടിസ്ഥാനപ്രമാണം എന്ന് കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായ പ്രൊ. അജയ് കുമാർ സൂദ് (Prof Ajay Kumar Sood) പറഞ്ഞു. എഐ കൊണ്ടുവന്നേക്കാവുന്ന നൂതനത്വത്തെ സ്വാഗതം ചെയ്യുന്നതും, എന്നാൽ വേണ്ട കരുതലെടുക്കുന്നതുമാണ് മാർഗ്ഗരേഖ.

കരാട്ടെ പഠിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകനെതിരെ കേസ്

ആറു വിഭാഗങ്ങളിലായാണ് നിർദ്ദേശങ്ങൾ മാർഗ്ഗരേഖയിൽ ഉള്ളത്: അതിൽ തന്നെ എഐക്കുള്ള അടിസ്ഥാനസൗകര്യമൊരുക്കലിനാണ് പ്രാധാന്യം. കപ്പാസിറ്റി ബിൽഡിങ്, നയരൂപീകരണവും നിയന്ത്രണവും. റിസ്‌ക് കുറയ്ക്കൽ, ഉത്തരവാദിത്വത്തോടെയുള്ള എഐ ഉപയോഗം, സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് ഇവ തരം തിരിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യമൊരുക്കലിൽ ഡേറ്റാ, കപ്യൂട്ട് (compute) റിസോഴ്‌സസ്, എഐകോഷ് (AIKosh) തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യയ്ക്കു ചേർന്ന ഡേറ്റാസെറ്റ്‌സ് സൃഷ്ടിക്കുക തുടങ്ങിയവ ഉണ്ട്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറുമായി എഐയെ ഇണക്കുക. ഇതിൽ ആധാർ മുതൽ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫേസ് വരെ ഉൾക്കൊള്ളും. ഈ മേഖലയിൽ സ്വകാര്യ കമ്പനികൾ നിക്ഷേപമിറക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്നും നിർദ്ദേശമുണ്ട്.

ഐടി ആക്ട്, ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് തുടങ്ങി നിലവിലുള്ള നിയമങ്ങളെ അടിസ്ഥാനമാക്കി വിവിധ സെക്ടറുകൾക്ക് യോജിച്ച തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരും. അതിനായി നിയമങ്ങൾക്ക് ഭേദഗതി വരുത്തിയേക്കാം. ഉടനടി എഐക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണത്തിന്റെ ആവശ്യമില്ല. വാസ്തവ വിരുദ്ധമായ കണ്ടെന്റ് തിരിച്ചറിയാനുള്ള കണ്ടെന്റ് ഓതന്റിക്കേഷൻ കൊണ്ടുവന്നേക്കും.

റിസ്‌ക് കുറയ്ക്കൽ

എഐ വ്യാപകമായാൽ ഇന്ത്യയിൽ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ വിലയിരുത്തി അവ കുറയ്ക്കാനുള്ള നടപടി ക്രമങ്ങൾ കൊണ്ടുവന്നേക്കാം.

ഡൽഹി സ്ഫോടനത്തിലെ വില്ലൻ ‘ആൻഫോ’യാണെന്നും സംശയങ്ങള്‍; കുറഞ്ഞ സമയത്തിനുള്ളിൽ വൻ നാശം, എന്താണ് ഈ അപകടകാരി?

ഉത്തരവാദിത്വം

പ്രസിദ്ധീകരിക്കുന്ന കണ്ടെന്റ് യഥാർത്ഥമാണ് എന്നുള്ളത് ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉത്തരവാദിത്വമായി മാറിയേക്കാം. കണ്ടെന്റ് സുതാര്യതയ്ക്ക് വലിയ പ്രാധാന്യം വന്നേക്കും.

എഐ ഗവേണൻസ് ഗ്രൂപ്പ് (എഐജിജി), ടെക്നോളജി ആൻഡ് പോളിസി എക്സ്പേർട്ട് കമ്മിറ്റി, എഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയ്ക്ക് പുതിയ നിയമങ്ങൾ നടപ്പാകുന്നു എന്ന് ഉറപ്പാക്കുന്നതിൽ പങ്കുണ്ടായേക്കും.

ഇങ്ങനെ ഇതാദ്യം, വില കുറഞ്ഞ മാക്ക്ബുക്കുമായി ആപ്പിള്‍? ആദ്യ ഫോള്‍ഡബ്ള്‍ ഐഫോണ്‍ ഉടൻ!

കപ്പാസിറ്റി ബിൽഡിങ്

എഐ സാക്ഷരത രാജ്യത്തെ പൗരന്മാർക്കും പൊതു പ്രവർത്തകർക്കും നിയമപാലകർക്കുമടക്കം പകർന്നു നൽകാനുള്ള ശ്രമം ഉണ്ടായിരിക്കും.

ഉന്നത തല കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ തയാറാക്കിയത്. ഐഐടി മദ്രാസിലെ പ്ര. ബാലരാമൻ രവീന്ദ്രൻ ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ.

എഐയുടെ കടന്നുവരവിന് തടസ്സമില്ലാതെ വഴിയൊരുക്കാൻ തന്നെ ആയിരിക്കും ഗവൺമെന്റ് ശ്രമം എന്നാണ് വിലയിരുത്തൽ. നിർമ്മിത ബുദ്ധി ഇന്ത്യയെ പുത്തനുണർവിലേക്ക് എത്തിക്കുമോ എന്നറിയാൻ അധിക കാലം കാത്തിരിക്കേണ്ടി വന്നേക്കില്ല.

Artificial Intelligence

Technology News

Made in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *