നിർമ്മിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമായ സെർച്ച് സംവിധാനങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ തങ്ങളുടെ വാർത്തകൾ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് രാജ്യത്തെ പ്രമുഖ പ്രസാധകരും ഓൺലൈൻ സ്ഥാപനങ്ങളും. തങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് ബൗദ്ധികാവകാശം ഉണ്ടെന്നാണ് ബെന്നറ്റ് ആൻഡ് കോൾമാൻ കമ്പനി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മോഹിത് ജെയിൻ പറഞ്ഞത്. വാർത്തകൾ ഇന്റർനെറ്റിൽ എത്തിക്കുന്നതിന് മുതൽമുടക്കുണ്ട്. മികച്ച വാർത്തകൾ എഴുതുന്നതിന് എഡിറ്റർമാരുടെ കഴിവും ഉത്തരവാദിത്വവും വേണം – ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എഐ കമ്പനികളാകട്ടെ ഈ സ്ഥാപനങ്ങൾ മുതൽമുടക്കി സൃഷ്ടിക്കുന്ന ഉള്ളടക്കം ഫ്രീയായി ഇന്റർനെറ്റിൽ ലഭിക്കുന്നതല്ലേ എന്നതാണ് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) നടത്തിയ സമ്മിറ്റിൽ ഉയർന്ന പ്രധാന ആരോപണം.
ഗൂഗിൾ മാപ്പ്സ് കസ്റ്റമൈസ് ചെയ്യാൻ 5 എളുപ്പവഴികൾ
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ജേണലിസത്തെ മറ്റ് കണ്ടന്റുകളെപ്പോലെ തന്നെ പരിഗണിക്കണോ എന്നതായിരുന്നു സമ്മേളനത്തിൽ ഉത്തരം കണ്ടെത്താൻ ശ്രമിച്ച പ്രധാന ചോദ്യങ്ങളിലൊന്ന്. പത്രപ്രവർത്തകർ സൃഷ്ടിക്കുന്ന ഉള്ളടക്കം ആർക്കും കയറി എടുക്കാവുന്ന ഒന്നല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദൈനിക് ഭാസ്കർ, ദി ഹിന്ദു, അമർ ഉജാല തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മേധാവികൾ പങ്കെടുത്ത സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം. വാർത്തകൾ തിരഞ്ഞെടുപ്പുകളെയും മാർക്കറ്റുകളെയും സമൂഹത്തിന്റെ സ്ഥിരതയെയും ബാധിക്കാം എന്നതിനാൽ അതിനെ ഗൗരവത്തോടെയാണ് സമീപിക്കേണ്ടത് എന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്.
Image Credit: Canva
എഐ നൽകുന്ന ‘രത്നച്ചുരുക്കം’ നിരീക്ഷണത്തിൽ
ഓരോ വിഷയത്തെക്കുറിച്ചും ആരായുമ്പോൾ എഐ നൽകുന്ന സമ്മറികളാണ് (Summaries) ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. പരമ്പരാഗത സെർച്ച് എൻജിനായ ഗൂഗിളിൽ പോലും ഓരോ ചോദ്യത്തിനും രത്നച്ചുരുക്കം നൽകാൻ ആരംഭിച്ചതോടെ ഇന്റർനെറ്റ് ഉപയോക്താക്കൾ വാർത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളുടെ ലിങ്കുകൾ തുറന്നു നോക്കുന്ന ശീലം വേണ്ടെന്നുവയ്ക്കുന്നു. അതുവഴി അധ്വാനവും ധനവും മുടക്കി വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് ലഭിക്കേണ്ട ക്ലിക്കുകൾ ഇല്ലാതാകുന്നു. ഇങ്ങനെ ഒരു ലിങ്കിൽ കയറുന്ന ആൾ അത് പ്രസിദ്ധീകരിച്ച വെബ്സൈറ്റിൽ അനുബന്ധ വാർത്തകളോ മറ്റു വാർത്തകളോ തുറന്നു നോക്കുന്ന രീതിയും കമ്പനികൾക്ക് ഏറെ ഗുണം ചെയ്തിരുന്നു.
What you should read next
ചൈനീസ് റോബട്ടിനെ ‘ഓറിയോൺ’ ആക്കി; വിവാദ പ്രഫസർ നേഹയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ‘ഓപ്പൺ ടു വർക്ക്’
സത്യത്തിന് വിലയിടണമെന്ന് ഇൻമ
എഐ നൽകുന്ന ഉത്തരം സത്യമാണെങ്കിൽ അത് ജേണലിസത്തിന്റെ കഴിവുകൊണ്ടാണ് എന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷൻ (ഇൻമ) പ്രതിനിധി റോബർട്ട് വൈറ്റ്ഹെഡ്. ഇങ്ങനെ പത്രപ്രവർത്തകർ അധ്വാനിച്ച് കണ്ടെത്തുന്ന വാസ്തവങ്ങൾ എഐ ഉത്തരത്തിൽ നൽകുന്നുണ്ടെങ്കിൽ അതിന് പ്രതിഫലം നൽകണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ലോകമെമ്പാടുമുള്ള പല മാർക്കറ്റുകളിലും ഈ രത്നച്ചുരുക്കം നൽകൽ മൂലം വെബ്സൈറ്റുകൾക്ക് ലഭിക്കേണ്ട ഹിറ്റ്സ് ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വസനീയമായ വാർത്തകൾ നൽകണമെങ്കിൽ അതിന് അധ്വാനവും പണമുടക്കുമുണ്ട്. അത് എഐ സിസ്റ്റങ്ങൾ ചുളിവ് വിദ്യയിലൂടെ നേടിയെടുക്കുമ്പോൾ പത്രപ്രവർത്തനത്തിന്റെ നട്ടെല്ലാണ് തകരുന്നത് എന്നാണ് സമ്മിറ്റിൽ പൊതുവെ ഉയർന്ന അഭിപ്രായം.
വാട്സാപ്പിൽ അപരിചിതരുടെ കോളുകൾ ശല്യപ്പെടുത്തുന്നുണ്ടോ? ഈ ഫീച്ചർ ഓൺ ആക്കി വെക്കാം
ADVERTISEMENT
പ്രതിഫലം വേണം
എഐ സിസ്റ്റങ്ങൾ നൽകുന്ന ഉത്തരങ്ങളിലെ കൃത്യത ഉറപ്പാക്കുന്നത് പത്രപ്രവർത്തനമാണെങ്കിൽ അതിനുള്ള പ്രതിഫലം നൽകാനും എഐ കമ്പനികൾ തയ്യാറാകണം എന്നാണ് വൈറ്റ്ഹെഡ് ആവശ്യപ്പെട്ടത്. ആഗോള തലത്തിൽ വന്നുകൊണ്ടിരിക്കുന്ന പുതിയ നിയമങ്ങൾ ടെക്നോളജി കമ്പനികളിൽ നിന്ന് പണം ഈടാക്കാൻ പ്രസാധകർക്ക് അവസരം നൽകുന്നു എന്ന കാര്യവും സമ്മേളനത്തിൽ എടുത്തുപറയപ്പെട്ടു. ഓസ്ട്രേലിയയുടെ ന്യൂസ് മീഡിയ ബാർഗെയിനിങ് കോഡ് നിലവിൽ വന്നതോടെ എഐ കമ്പനികളും പ്രസാധകരും തമ്മിൽ ധാരണയിലെത്തുന്ന കാഴ്ച കാണാനായി.

