ഫിസിക്കല്‍ സിം ഇ സിം ആക്കണമെന്ന പേരില്‍ കോള്‍ വന്നാല്‍ ശ്രദ്ധിക്കണേ. ഇ-സിം കാര്‍ഡ് ആക്റ്റിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓർഡിനേഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി ഇരയുടെ അക്കൗണ്ടിലെ പണം മിനിറ്റുകള്‍ കൊണ്ട് കവരുന്ന തട്ടിപ്പാണിത്.
മൊബൈല്‍ സേവനദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഇടപാടുകാരെ ബന്ധപ്പെടുന്നത്. നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്റ്റിവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും.
അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവര്‍ത്തനക്ഷമമാകും. ഇരകളുടെ നമ്പര്‍ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ അംഗീകരിക്കാനും പാസ് വേഡുകള്‍ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കും.
ഇ-സിം സേവനങ്ങള്‍ക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം
പുതുതലമുറ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ സിം ആണ് ഇ-സിം . ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണില്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ അതിലൊന്ന് ഇ-സിം ആക്കാന്‍ കഴിയും. പരമ്പരാഗത സിംകാര്‍ഡ് ഇ-സിമ്മായി ആക്റ്റിവേഷന്‍ ചെയ്തു കഴിഞ്ഞാല്‍ നിലവിലുള്ള ഫിസിക്കല്‍ സിം പ്രവര്‍ത്തനരഹിതമാകും.
inshort-Indian Cyber Crime Coordination Centre warns of eSIM activation scams. Fraudsters impersonate mobile operators to steal money. Use only official customer care for eSIM services.

