Breaking
1 Feb 2026, Sun

ഇമെയിൽ എഴുതാൻ ഇനി കഷ്ടപ്പെടേണ്ട; സഹായത്തിന് ഗൂഗിളിന്റെ ‘ഹെൽപ്പ് മി റൈറ്റ്’

ഔദ്യോഗിക ആവശ്യങ്ങൾക്കോ വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടി ഇമെയിലുകൾ തയ്യാറാക്കുക എന്നത് പലപ്പോഴും സമയം അപഹരിക്കുന്ന ഒരു ജോലിയാണ്. എന്നാൽ ഇനി ആ കഷ്ടപ്പാട് വേണ്ട; ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ (AI) സാങ്കേതികവിദ്യയായ ജെമിനി കരുത്തുപകരുന്ന ‘ഹെൽപ്പ് മി റൈറ്റ്’ (Help me write) എന്ന ഫീച്ചർ ജീമെയിലിൽ ലഭ്യമാണ്. നിമിഷങ്ങൾക്കുള്ളിൽ പ്രഫഷണൽ നിലവാരമുള്ള ഇമെയിലുകൾ എഴുതാൻ ഈ സംവിധാനം നിങ്ങളെ സഹായിക്കുന്നു. ഇംഗ്ലീഷ് ഭാഷാപരിചയം കുറഞ്ഞവർക്കും തിരക്കുള്ളവർക്കും ഇതൊരു വലിയ ആശ്വാസമാണ്.

‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!

പൂർണമായ ഒരു ഇമെയിൽ ഡ്രാഫ്റ്റ് തയ്യാറാക്കി നൽകും

ഈ ഫീച്ചർ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ കംപ്യൂട്ടറിലോ സ്മാർട്ട്ഫോണിലോ ജീമെയിൽ തുറന്ന് ‘Compose’ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ താഴെയായി ഒരു പെൻസിലിന്റെ ചിഹ്നത്തോട് കൂടിയ ‘Help me write’ എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ബോക്സിൽ നിങ്ങൾക്ക് എന്തിനെക്കുറിച്ചാണോ ഇമെയിൽ വേണ്ടത് എന്ന് ലളിതമായി ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്, “രണ്ട് ദിവസത്തേക്ക് ലീവ് വേണം” എന്നോ “ഓർഡർ വൈകിയതിന് റീഫണ്ട് ലഭിക്കണം” എന്നോ നൽകി ‘Create’ ബട്ടൺ അമർത്തിയാൽ എഐ നിങ്ങൾക്കായി പൂർണ്ണമായ ഒരു ഇമെയിൽ ഡ്രാഫ്റ്റ് തയ്യാറാക്കി നൽകും.

ബാങ്ക് ബുദ്ധിമുട്ടിച്ചോ, പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ; ‘കോപ്പി’ സ്വീകരിക്കില്ല

എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, ‘കടക്ക് പുറത്ത്’ ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് ‘പറഞ്ഞത്’ മൻമോഹൻ

കീഴടങ്ങുന്ന മാവോയിസ്റ്റ്; പ്രതിജ്ഞ ചൊല്ലുന്ന സിപിഎം; ഇടതുവഴിയിലെ ഇരുട്ട് – വായിക്കാം ‘ഇന്ത്യാ ഫയൽ’

MORE PREMIUM STORIES

എഐ തയ്യാറാക്കിയ ഇമെയിലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഈ ടൂളിൽ സൗകര്യമുണ്ട്. ലഭിച്ച ഡ്രാഫ്റ്റ് കൂടുതൽ ഔദ്യോഗികമാക്കാൻ ‘Formalize’ എന്ന ഓപ്ഷനും, കാര്യങ്ങൾ കൂടുതൽ വിശദമാക്കാൻ ‘Elaborate’ എന്ന ഓപ്ഷനും ഉപയോഗിക്കാം. ഇനി ഇമെയിൽ വലുപ്പമേറിയതാണെങ്കിൽ അത് ചുരുക്കാൻ ‘Shorten’ എന്ന വഴിയും തിരഞ്ഞെടുക്കാം. വ്യത്യസ്തമായ ശൈലി പരീക്ഷിക്കാൻ ‘I’m Feeling Lucky’ എന്ന ഓപ്ഷനും ലഭ്യമാണ്. മാറ്റങ്ങൾ തൃപ്തികരമാണെങ്കിൽ ‘Insert’ ക്ലിക്ക് ചെയ്ത് അത് അയക്കാവുന്നതാണ്.

മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക്

എഐ ചിലപ്പോൾ തെറ്റായി നൽകിയേക്കാം

ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എഐ തയ്യാറാക്കുന്ന ഇമെയിലുകൾ അയക്കുന്നതിന് മുൻപ് നിർബന്ധമായും വായിച്ചുനോക്കി വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. തീയതികൾ, പേരുകൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ എഐ ചിലപ്പോൾ തെറ്റായി നൽകിയേക്കാം. കൂടാതെ, വ്യക്തിപരമായതോ അതീവ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങൾ (പാസ്‌വേഡുകൾ, ബാങ്ക് വിവരങ്ങൾ) എഐ പ്രോംപ്റ്റുകളിൽ നൽകാതിരിക്കാനും ശ്രദ്ധിക്കുക. നിലവിൽ ഗൂഗിൾ വർക്ക്‌സ്‌പേസ് ലാബ്സിലോ ഗൂഗിൾ വൺ എഐ പ്രീമിയം പ്ലാനിലോ ഉള്ളവർക്കാണ് ഈ സേവനം പ്രധാനമായും ലഭ്യമാകുക.

By admin

Leave a Reply

Your email address will not be published. Required fields are marked *