സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ മധ്യപൂർവേഷ്യയിൽ യുദ്ധസന്നാഹങ്ങൾ ശക്തമാക്കി അമേരിക്ക. ഇറാനിലെ ആഭ്യന്തര സുരക്ഷാ സാഹചര്യം വഷളായതോടെ രാജ്യത്തെ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ ഭരണകൂടം വിച്ഛേദിച്ചു. ഇതിനിടെയാണ് അയൽരാജ്യമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് അമേരിക്ക തങ്ങളുടെ കൂറ്റൻ ബോയിംഗ് KC-135R സ്ട്രാറ്റോടാങ്കറുകളെത്തിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്നു.
നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ…ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട്
പുറംലോകമറിയാതെ പ്രക്ഷോഭം
കഴിഞ്ഞ 11 ദിവസമായി ഇറാനിൽ തുടരുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെയാണ് ഭരണകൂടം കടുത്ത നടപടികളിലേക്ക് കടന്നത്. സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനുമെതിരെ തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായും തടസ്സപ്പെടുത്തി.
ഇന്റർനെറ്റ് സേവനങ്ങളും ലാൻഡ്‌ലൈൻ കണക്ഷനുകളും വിച്ഛേദിച്ചതിന് പുറമെ, സാറ്റലൈറ്റ് സിഗ്നലുകൾ ജാം ചെയ്യാനും അധികൃതർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പുറംലോകത്തേക്ക് എത്തുന്നത് തടയാനാണ് ഈ നീക്കം.
വെനസ്വേലയെ തൊട്ടാൽ പോർട്ട റീക്ക പിടിച്ചെടുക്കുമെന്ന് യുഎസിനെ വിരട്ടിയ മഡുറോ, ഇപ്പോൾ അവിടെ ജയിലിൽ!
ഭരണകൂടത്തിന്റെ നീക്കത്തെ നാടുകടത്തപ്പെട്ട ഇറാൻ കിരീടാവകാശി റസാ പഹ്‌ലവി അതിരൂക്ഷമായി വിമർശിച്ചു.”ദശലക്ഷക്കണക്കിന് ഇറാനികൾ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതിനുള്ള മറുപടിയായി ഇറാൻ ഭരണകൂടം എല്ലാ ആശയവിനിമയ മാർഗങ്ങളും വിച്ഛേദിച്ചിരിക്കുന്നു. ഇന്റർനെറ്റും ലാൻഡ്‌ലൈനുകളും അവർ കട്ട് ചെയ്തു. ഉപഗ്രഹ സിഗ്നലുകൾ ജാം ചെയ്യാനും അവർ മടിക്കില്ല,”- പഹ്‌ലവി എക്‌സിൽ കുറിച്ചു. ജനങ്ങളെ നിശബ്ദരാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയുടെ നീക്കമെന്ത്?
ഇറാനിലെ ഈ അസ്ഥിരതയ്ക്കിടയിലാണ് ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലേക്കുള്ള അമേരിക്കൻ നീക്കം ശ്രദ്ധേയമാകുന്നത്. ഇറാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യം മുതലെടുത്ത് മേഖലയിൽ ഉണ്ടാകാനിടയുള്ള ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് സൂചന. യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന KC-135R സ്ട്രാറ്റോടാങ്കറുകളുടെ സാന്നിധ്യം, ദീർഘദൂര ആക്രമണങ്ങൾക്കുള്ള അമേരിക്കയുടെ ശേഷി വർദ്ധിപ്പിക്കുന്നു.
യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ‘പറക്കും ഇന്ധന പമ്പുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത്. ആക്രമണങ്ങൾക്കായി പോകുന്ന വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇവയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇസ്രയേലിന് നേരെയുള്ള ഭീഷണികളെ ചെറുക്കാനും നിരീക്ഷണം ശക്തമാക്കാനും ഈ വിന്യാസം സഹായിക്കും.
ഗ്ലോബ്മാസ്റ്ററിൽ ബ്ലാക്ക് ഹോക്കും ചിനൂക്കും ബ്രിട്ടനിലെത്തിച്ചു? നിരീക്ഷണത്തിനായി ‘ട്രൈറ്റണും’ ആകാശത്ത്; എന്താണ് ട്രംപിന്റെ ലക്ഷ്യം?
ചുരുക്കത്തിൽ, ഒരു വശത്ത് ജനതയുടെ പ്രതിഷേധത്താൽ ഇറാൻ ഭരണകൂടം വിയർക്കുമ്പോൾ, മറുവശത്ത് അത് മുതലെടുക്കാനെന്നവണ്ണം അമേരിക്കൻ പടക്കപ്പലുകളും വിമാനങ്ങളും ഗൾഫ് മേഖലയിൽ നിലയുറപ്പിക്കുകയാണ് മധ്യപൂർവേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളുടെപ്രധാന കേന്ദ്രമാണ് ഖത്തർ. ചുരുക്കത്തിൽ, മധ്യപൂർവേഷ്യയിൽ എവിടെയും അതിവേഗം സൈനിക ശക്തി പ്രകടിപ്പിക്കാനും യുദ്ധവിമാനങ്ങൾക്ക് തടസ്സമില്ലാതെ ദീർഘനേരം പറക്കാനുള്ള സൗകര്യം ഒരുക്കാനുമാണ് ഇവ എത്തിയിരിക്കുന്നത്.

