Breaking
7 Mar 2026, Sat

ഇനി പ്രതികാരം, വിനാശകരമായ തിരിച്ചടി തുടങ്ങുകയാണെന്ന് ഇറാന്റെ ഐആർജിസി? പശ്ചിമേഷ്യയെ വിറപ്പിക്കുന്ന ഈ സമാന്തര സേന എന്താണ്?

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിയോഗത്തിനും ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾക്കും പിന്നാലെ ലോകം ഉറ്റുനോക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്ക് തയാറെടുക്കുന്ന ഐആർജിസിയെന്ന(ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ) സൈനിക വിഭാഗത്തിലേക്കാണ്. ഇറാന്റെ ഭരണകൂടത്തെയും ആദർശങ്ങളെയും സംരക്ഷിക്കുന്ന കവചമായാണ് ഈ സേന അറിയപ്പെടുന്നത്.

ഇസ്രായേൽ vs ഇറാൻ: സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ബലാബലം ഇങ്ങനെ

എന്താണ് ഐആർജിസി?

1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് പിന്നാലെ, പുതിയ ഭരണകൂടത്തെ ആഭ്യന്തര-ബാഹ്യ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനാണ് ഐആർജിസി രൂപീകരിച്ചത്. ഇറാന്റെ സാധാരണ സൈന്യത്തിന്(‘അർട്ടേഷ്’) സമാന്തരമായാണ് ഇത് പ്രവർത്തിക്കുന്നത്.

What you should read next

ഇസ്രയേലും ഇറാനും: സൗഹൃദത്തിൽ നിന്ന് കടുത്ത പകയിലേക്ക്; റോൺ അറാദിന്റെ തിരോധാനം വരുത്തിയ വൻ വിള്ളൽ

സാധാരണ സൈന്യം പ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, ഐആർജിസി നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇറാന്റെ പരമോന്നത നേതാവിനായിരുന്നു. സ്വന്തമായി കര, നാവിക, വ്യോമസേനകളും ഇന്റലിജൻസ് വിഭാഗവും ഇവർക്കുണ്ട്. കൂടാതെ ‘ബാസിജ്’ എന്ന കരുത്തുറ്റ പാരാമിലിറ്ററി വിഭാഗവും ഇതിന്റെ ഭാഗമാണ്.

ADVERTISEMENT

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പുതിയ മേധാവിയായി നിയമിതനായെന്നാണ് റിപ്പോർട്ട് വരുന്നത്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം നടത്തുമെന്ന് ഐആർജിസി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇസ്രയേലിനെയും മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടുള്ള വൻ നീക്കങ്ങളാണ് ഇവർ ആസൂത്രണം ചെയ്യുന്നത്.

ഐആർജിസിയുടെ ആഗോള സ്വാധീനം

ADVERTISEMENT

ഐആർജിസിയുടെ വിദേശകാര്യ വിഭാഗമായ ‘ഖുദ്സ് ഫോഴ്‌സ്’ പശ്ചിമേഷ്യയിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇറാന്റെ ആധുനിക ബാലിസ്റ്റിക് മിസൈൽ ശേഖരത്തിന്റെ പൂർണ്ണ നിയന്ത്രണം ഐആർജിസിക്കാണ്. ഡ്രോൺ സാങ്കേതികവിദ്യയിലും ഇവർ ബഹുദൂരം മുന്നിലാണ്. സൈനിക മേഖലയ്ക്ക് പുറമെ, ഇറാന്റെ സാമ്പത്തിക-ബിസിനസ് രംഗങ്ങളിലും ഇവർക്ക് വലിയ സ്വാധീനമുണ്ട്. രാജ്യത്തെ നിർമ്മാണം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ ഐആർജിസി നിയന്ത്രിക്കുന്ന കമ്പനികളാണ് മുൻപന്തിയിലുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *