Breaking
20 Mar 2026, Fri

ഇനി പറക്കും! 6ജി ഫോണുകൾക്കും ഉപകരണങ്ങൾക്കും അധികം കാക്കേണ്ട! ക്വാൽകോം പറയുന്നത് ഇങ്ങനെ…

അതിവേഗ ഇന്റർനെറ്റായ 6ജിയിൽ പ്രവർത്തിക്കുന്ന ഫോണുകളും ഉപകരണങ്ങളുമൊക്കെ എത്താൻ അധികം കാക്കേണ്ടിവരില്ലെന്ന് വയർലസ്, സെമികണ്ടക്ടർ രംഗത്തെ വമ്പനായ ക്വാൽകോമിന്റെ ഉറപ്പ്. ഈ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഫോണുകളും ഉപകരണങ്ങളും 2028ൽ എത്തിയേക്കുമെന്ന് ക്വാൽകോം സിഇഒ ക്രിസ്ത്യാനോ അമോൻ കമ്പനിയുടെ വാർഷിക കോൺഫറൻസിൽ പറഞ്ഞു.ക്രിക്കറ്റിൽ സിക്സർ അടിക്കുന്നത് കണ്ടിട്ടില്ലേ. വളരെ വേഗത്തിൽ വായുവഴി പന്ത് ബൗണ്ടറി കടത്തുന്ന സിക്സർ. 6ജി വരുമ്പോൾ ഇന്റർനെറ്റും സിക്സർ പോലെ പറക്കും.

ആകാശത്ത് വലിയൊരു സ്ഫോടനം നടക്കും ! നഗ്നനേത്രങ്ങളാൽ നേരിട്ടുകാണാം,അപൂർവങ്ങളിൽ അപൂർവം!

നിലവിൽ 5ജി സാങ്കേതികവിദ്യയുടെ വ്യാപനകാലമാണ്. 4ജിയെ മാറ്റിക്കൊണ്ട് സമീപഭാവിയിൽ പൂർണത നേടുന്ന 5ജി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളെയെല്ലാം ഊർജിതപ്പെടുത്തും. ഇതേ സാങ്കേതികവിദ്യയെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുകയാകും 6ജി ചെയ്യുക.

5ജിയേക്കാൾ ഉയർന്ന ഫ്രീക്വൻസി ഉപയോഗിക്കുന്ന നെറ്റ്‌വർക്കാകും 6ജിയുടെ പ്രത്യേകത. സെക്കൻഡിൽ ഒരു ടെറാബൈറ്റ് എന്നൊക്കെയുള്ള നിലയിലാകും 6ജിയുടെ വേഗതയെന്ന് ചില കമ്യൂണിക്കേഷൻസ് ടെക്നോളജി വിദഗ്ധരൊക്കെ അഭിപ്രായപ്പെടുന്നു. അതായത് ഇപ്പോൾ ഒരു ടിബിയുള്ള ലാപ്ടോപ് ഹാർഡ് ഡ്രൈവ് ഡേറ്റ കൊണ്ട് നിറയാൻ വെറും ഒരു സെക്കൻഡ്.

വിദൂര ചികിത്സ, മെറ്റാവേഴ്സ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും

ഫോർജി സാങ്കേതികവിദ്യ പ്രധാനമായും മൊബൈൽ ഫോണുകളെയും അത്തരം ഉപകരണങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ 5ജി കുറച്ചുകൂടി ലെവൽ പിന്നിട്ട് ഓട്ടമേറ്റഡ് കാറുകൾ, കണക്ടഡ് സ്മാർട് ഡിവൈസുകൾ എന്നിവയിലേക്കു പോയി. ഫോർജിയിൽ വികസിച്ചുകൊണ്ടിരുന്ന പല സാങ്കേതികവിദ്യകളും 5ജിയിൽ കാര്യക്ഷമമാകുന്ന കാഴ്ച ലോകം കണ്ടുകൊണ്ടിരിക്കുകയാണ്.

ചന്ദ്രനിലെ ജീവികളെ ക്ഷണിക്കാൻ ത്രികോണം വരയ്ക്കണം! ഗോസിന്റെ കിടിലൻ പദ്ധതി

വിദൂര ചികിത്സ, മെറ്റാവേഴ്സ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൈവരിക്കുന്ന കാഴ്ചയ്ക്കാകും 6ജി ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്റർനെറ്റ് അപ്പോഴേക്കും ഒരു അനുബന്ധ സാങ്കേതിക വിദ്യ എന്ന തലം വിട്ട് ലോകത്തിന്റെ ജീവനാഡിയായി മാറുമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു.

തമ്മിൽ തമ്മിൽ കണക്ട് ചെയ്യപ്പെട്ട കുറേ സാങ്കേതിക സംവിധാനങ്ങളുടെ ഒരു ലോകമായിരിക്കും അതെന്നു പ്രതീക്ഷിക്കാം. സ്വയം ഓടുന്ന കാറുകൾ, പറക്കുന്ന കാറുകൾ, റോബട്ടുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന മനുഷ്യന്റെ ഇടപെടലുകൾ ഒട്ടും ആവശ്യമില്ലാത്ത സംവിധാനങ്ങൾ… മായാജാലക്കഥകളിലും മറ്റുമുള്ള ഒരു അത്ഭുത ലോകം തന്നെയാകും ഭാവിയിൽ നമ്മെ കാത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *