Breaking
5 Feb 2026, Thu

ഇനി ഗൂഗിൾ മാപ്പിനോടും ‘ചുമ്മാ സംസാരിക്കാം’, കൂട്ടുകാരെപ്പോലെ കൃത്യസ്ഥലത്തെത്തിക്കും; മാറ്റങ്ങള്‍ അറിയാം

ഗൂഗിൾ മാപ്പിൽ നിർണായക മാറ്റങ്ങൾ വരുത്തി ഗൂഗിൾ. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ‘ജെമിനി എഐ’ ഗൂഗിൾ മാപ്പുമായി സംയോജിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ നാവിഗേഷൻ, വോയിസ് കമാൻഡുകൾ, ട്രാഫിക് അലേർട്ടുകൾ എന്നിവ കൂടുതൽ കൃത്യതയുള്ളതും ലളിതവുമായി മാറും.

‘കോമൺസെൻസ് ഇല്ലാത്ത ഡോക്ടർ, ചോദ്യശരങ്ങൾ’; ഡിപ്രഷന് ചികിത്സ തേടിയപ്പോൾ അധിക്ഷേപം: മെഡി. കോളജിലെ ദുരനുഭവം

Mental Health

വോയിസ് അസിസ്റ്റന്റ് ഗൂഗിൾ മാപ്പിലെ പരിചിതമായ മൾട്ടികളർ മൈക്രോഫോൺ ഐക്കൺ ഇനിമുതൽ കാണില്ല. പകരം ജെമിനിയുടെ ചിഹ്നമായിരിക്കും (Star icon) ഉണ്ടായിരിക്കുക. കാർ, ടൂവീലർ, പൊതുഗതാഗതം, കാൽനടയാത്ര തുടങ്ങി ഏത് മോഡിലും ജെമിനിയുടെ സേവനം ലഭ്യമാകും. ഗൂഗിൾ അക്കൗണ്ടിൽ നൽകിയിരിക്കുന്ന ഭാഷയും ശബ്ദ ക്രമീകരണങ്ങളും തന്നെയായിരിക്കും മാപ്പിലും ഉപയോഗിക്കുക.

സാധാരണ സംസാരിക്കുന്നത് പോലെ നിർദേശങ്ങൾ

എഐ ചാറ്റ് ബോട്ടിനോട് സാധാരണ സംസാരിക്കുന്നത് പോലെ നിർദേശങ്ങൾ നൽകാം ‘ഹേയ് ഗൂഗിൾ’ (Hey Google) എന്ന് വിളിച്ച് തന്നെ സേവനം ആക്ടിവേറ്റ് ചെയ്യാം. റോബട്ടിക് ആയ നിർദേശങ്ങൾക്ക് പകരം സ്വാഭാവികമായ സംഭാഷണ രീതിയാണ് ജെമിനി പിന്തുടരുന്നത്. ഉദാഹരണത്തിന്, യാത്രയ്ക്കിടയിൽ “അടുത്തെവിടെയെങ്കിലും പെട്രോൾ പമ്പ് ഉണ്ടോ?” എന്ന് ചോദിച്ചാൽ മാപ്പ് അത് കാണിച്ച് തരും. തൊട്ടുപിന്നാലെ “എന്നെ അങ്ങോട്ട് കൊണ്ടുപോകൂ” (Take me there) എന്ന് മാത്രം പറഞ്ഞാൽ മതി, ആ ചോദ്യത്തിന്റെ തുടർച്ചയാണെന്ന് മനസ്സിലാക്കി ജെമിനി റൂട്ട് സെറ്റ് ചെയ്യും. ചോദ്യം മുഴുവനായി ആവർത്തിക്കേണ്ടതില്ല.

യാത്രം തുടങ്ങും മുൻപ് ട്രാഫിക് വിവരങ്ങൾ നൽകും!

കൃത്യമായ ട്രാഫിക് മുന്നറിയിപ്പുകൾ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ റൂട്ടിലെ ട്രാഫിക് ബ്ലോക്കുകളെക്കുറിച്ചും തടസ്സങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ നൽകാൻ ജെമിനിക്ക് സാധിക്കും. ഡ്രൈവർമാർക്ക് റോഡിലെ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യാനും എളുപ്പമാണ്.

‘കോമൺസെൻസ് ഇല്ലാത്ത ഡോക്ടർ, ചോദ്യശരങ്ങൾ’; ഡിപ്രഷന് ചികിത്സ തേടിയപ്പോൾ അധിക്ഷേപം: മെഡി. കോളജിലെ ദുരനുഭവം

Mental Health

ലാൻഡ്‌മാർക്ക് നാവിഗേഷൻ ദൂരത്തെ അടിസ്ഥാനമാക്കി (ഉദാഹരണത്തിന്: 200 മീറ്ററിന് ശേഷം തിരിയുക) വഴി പറഞ്ഞുതരുന്ന രീതിയിലും മാറ്റം വരുന്നു. “ആ കാണുന്ന വലിയ കെട്ടിടത്തിന് മുന്നിൽ നിന്നും തിരിയുക” എന്ന രീതിയിൽ ലാൻഡ്‌മാർക്കുകൾ സൂചിപ്പിച്ചുളള നാവിഗേഷൻ ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ഫീച്ചർ നിലവിൽ അമേരിക്കയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഇത് വൈകാതെ മറ്റിടങ്ങളിലേക്കും എത്തിയേക്കും. പുതിയ അപ്‌ഡേറ്റുകൾ ഘട്ടം ഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

Technology News

Artificial Intelligence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *