ആഫ്രിക്കൻ രാജ്യം ഇത്യോപ്യയിൽ കാലങ്ങളായി ശമനമില്ലാതെ തുടരുന്ന ടിഗ്രേ സംഘർഷം കൂടുതൽ കനക്കുന്നു. ടിപിഎൽഎഫ് അനുകൂല സംഘടനകളെ ചെറുക്കാനായി ഇത്യോപ്യൻ സേനയെ കൂടുതലായി എത്തിക്കുകയാണു സർക്കാർ. ഈ നടപടി തുടർന്നാൽ ടിപിഎൽഎഫും ഇത്യോപ്യൻ സേനയുമായി നേരിട്ടുള്ള സംഘർഷം ഉടലെടുക്കുമെന്നും അതു വീണ്ടുമൊരു ആഭ്യന്തരയുദ്ധത്തിലേക്കു നയിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്റര്‍നെറ്റും നെറ്റ്‌വര്‍ക്കും വേണ്ട!വാട്‌സാപ് കോള്‍ ലഭിക്കുന്ന ആദ്യ ഫോണായി പിക്‌സല്‍ 10; ആപ്പിളും സാംസങും വഴിമാറൂ..
വൈവിധ്യപൂർണമായ പ്രകൃതിയും സമൂഹങ്ങളുമുള്ള രാജ്യമാണ് ഇത്യോപ്യ. ഇവിടത്തെ ഏറ്റവും അംഗസംഖ്യയുള്ള സമുദായങ്ങൾ ഓറോമോ, അംഹാര എന്നിവരാണെങ്കിലും കാലങ്ങളായി അധികാരസ്ഥാനങ്ങൾ വെറും 6 ശതമാനം മാത്രം ജനസംഖ്യയുള്ള ടിഗ്രെ വംശജരാണു കൈയാളിയിരുന്നത്. ടിഗ്രെയിലെ വിമതഗ്രൂപ്പാണ് ടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്).
രാജ്യത്തിനു കീഴിലുള്ള പത്തു പ്രവിശ്യകൾക്കും വ്യത്യസ്ത നിലകളിൽ ഭരണപ്രാതിനിധ്യം കൊടുക്കുന്ന സങ്കീർണമായ ഭരണവ്യവസ്ഥയായിരുന്നു ഇത്യോപ്യയിൽ . രാജ്യത്തിന്റെ ചരിത്രത്തിൽ മൂന്നു പതിറ്റാണ്ടോളം അധികാരത്തിൽ വ്യക്തമായ മേൽക്കൈ ടിഗ്രെ ഗോത്രത്തിനും അവരുടെ മുഖ സംഘടനയായ ടിപിഎൽഎഫിനുമുണ്ടായിരുന്നു. ഡോമിനന്റ് മൈനോറിറ്റി എന്ന നിലയിൽ ടിഗ്രെയുടെ പ്രബലത ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇത്യോപിയയിൽ ചോദ്യം ചെയ്യാതെ നിൽക്കപ്പെട്ടു.
ടിപിഎൽഎഫിന്റെ ഭരണത്തിനു മേലുള്ള പിടി അയഞ്ഞു
മേലസ് സേനാവി എന്ന ടിപിൽഎഫ് നേതാവ് ദീർഘകാലം ഇത്യോപ്യൻ പ്രധാനമന്ത്രിയായിരുന്നു. യുഎസുമായുള്ള ചങ്ങാത്തം നിമിത്തം ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഇത്യോപ്യ സാമ്പത്തികമായും വ്യാവസായികമായും വളർന്നെങ്കിലും രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവും അടിച്ചമർത്തപ്പെട്ടു. 2012ൽ സെനാവി മരിച്ചു. പിന്നീട് ടിപിഎൽഎഫിന്റെ ഭരണത്തിനു മേലുള്ള പിടി അയഞ്ഞുതുടങ്ങി.
2018ൽ അബി അഹമ്മദ് ഇത്യോപ്യൻ പ്രധാനമന്ത്രിയായി നിയമിതനായതോടെ സമവാക്യങ്ങൾ മാറി മറിഞ്ഞു. ഇത്യോപ്യൻ രാഷ്ട്രീയത്തിൽ ടിഗ്രെ നേതാക്കൾ പുലർത്തുന്ന സ്വാധീനം അവസാനിപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് മുൻ ഇന്റലിജൻസ് കമാൻഡർ കൂടിയായ അബി അഹമ്മദ് ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. ഇതിനുള്ള ശ്രമങ്ങൾ അധികാരലബ്ദിക്കു ശേഷമുള്ള ദിനങ്ങളിൽ അദ്ദേഹം ഊർജിതമാക്കി.
ചൈനയുടെ ബഹിരാകാശ നിലയത്തിലേക്കെത്താൻ ഒരു പാക്കിസ്ഥാനി സഞ്ചാരി; ഇസ്രോ നേട്ടങ്ങളുടെ ആകാശത്തിലെത്തുമ്പോൾ, സുപാർകോ ഇപ്പോഴും പിന്നിൽ
ഇത്യോപ്യയിൽ തങ്ങളുടെ ശക്തിക്കു മങ്ങൽ ഏൽക്കുന്നത് മനസ്സിലാക്കിയ ടിപിഎൽഎഫ് ശക്തികേന്ദ്രമായ ടിഗ്രെ മേഖലയിലേക്കു മടങ്ങുകയും ഇവിടം കേന്ദ്രീകരിച്ചു പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. ഇതോടെയാണ് ടിഗ്രെ വിമതകലാപം ശ്രദ്ധ നേടിയത്. ഇത്യോപ്യ മാറ്റിവച്ച ഇലക്‌ഷൻ ടിഗ്രെ മേഖലയിൽ സ്വന്തം നിലയ്ക്കു നടത്താൻ ടിപിഎൽഎഫ് ഒരുങ്ങിയതോടെ സർക്കാരും സംഘടനയും തമ്മിൽ ഇടഞ്ഞു.
ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ
ടിപിഎൽഎഫ് ആക്രമണം
രണ്ടു മാസങ്ങൾക്കു ശേഷം ടിഗ്രെയിൽ സ്ഥിതി ചെയ്ത, ഇത്യോപ്യൻ സേനയുടെ മിലിട്ടറി ബേസിൽ ടിപിഎൽഎഫ് ആക്രമണം നടത്തി. ഇതെത്തുടർന്ന് സൈനിക നടപടികൾക്ക് അബി അഹമ്മദ് അനുമതി നൽകി. ഇത്യോപ്യൻ സൈന്യവും ആക്രമണം കടുപ്പിച്ചതോടെ ടിപിഎൽഎഫ് ടിഗ്രെയിലേക്കു മടങ്ങുകയും ഇത്യോപ്യൻ സേന മേഖലയിലേക്കു കടന്നുകയറുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ആക്രമണത്തിൽ ടിഗ്രെ സംഘങ്ങൾ സേനയ്ക്കു മേൽ വിജയം നേടിയത് അബി അഹമ്മദിനെ സമ്മർദ്ദത്തിലാക്കി.
ഈ താൽക്കാലിക വിജയത്തിൽ പ്രചോദനം നേടിയ ടിപിഎൽഎഫ് ഇത്യോപ്യൻ തലസ്ഥാനം അഡിസ് അബാബയിലേക്കു മുന്നേറി. താലിബാൻ രീതിയിൽ അധികാരം പിടിച്ചെടുക്കലായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ തുടർന്ന് വർധിത വീര്യത്തോടെ ഇത്യോപ്യൻ സേന തിരിച്ചടിച്ചു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത സൈനിക ഡ്രോണുകളും സേനയ്ക്ക് മേൽക്കൈ നൽകി.ഇരു വിഭാഗങ്ങളിൽ നിന്നും സാമാന്യജനത്തിനു കൊടിയ പീഡനങ്ങളുണ്ടാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

