ഇഞ്ചിക്കൃഷിക്കു വേണ്ടിവരുന്ന വിത്തിന്റെ തോത് വളരെ കൂടുതലാണ്. ഒരു ഹെക്ടറിലേക്ക് 1500 കിലോ മുതൽ 2000 കിലോ വരെ വിത്തിഞ്ചി ആവശ്യമുണ്ട്. ഇഞ്ചിക്കൃഷിക്കു ചെലവും കൃഷിനാശ സാധ്യതയും കൂടും. അതിനാല്‍, ഗുണമേന്മയുള്ള ഇഞ്ചിവിത്തിന്റെ ലഭ്യത കൃഷിയില്‍ നിര്‍ണായകം. എന്നാല്‍ ഇഞ്ചിവിത്ത്, അതും ഗുണമേന്മയുള്ള വിത്തിന്റെ ലഭ്യത വളരെക്കുറവാണ്. മൈക്രോറൈസോം സാങ്കേതികവിദ്യ ഇഞ്ചിക്കൃഷിയിൽ വിത്തിന്റെ അളവ് കുറയ്ക്കുന്നതിനും രോഗവിമുക്തമായ വിത്തിന്റെ ലഭ്യത വർഷം മുഴുവൻ ഉറപ്പാക്കുന്നതിനും ഉപകരിക്കും.
തുടക്കം അമേരിക്കയിൽ നിന്ന്, കിലോയ്ക്ക് 500 രൂപ! ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കും; ഇത് കേരളത്തിന്റേയും ഗോള്‍ഡന്‍ ബെറി
ഇഞ്ചിവിത്തിൽനിന്നുള്ള മുകുളങ്ങൾ അണുവിമുക്തമാക്കി ടിഷ്യുകൾചർ മാധ്യമത്തിൽ വളർത്തി ബഹുമുകുളങ്ങളും തണ്ടു (Multiple shoots)കളും ഉൽപാദിപ്പിക്കുകയാണ് ഈ സാങ്കതികവിദ്യയില്‍ ആദ്യപടി. ഇതിനായി സൈറ്റോകൈനിൻ അടങ്ങിയ മുറാഷിഗെ–സ്കൂജ് മാധ്യമം ഉപയോഗിക്കാം. നമുക്കാവശ്യമായ തണ്ടുകൾ (shoots) ലഭിച്ചതിനുശേഷം ഓരോ തണ്ടും മൈക്രോറൈസോം ഉണ്ടാകാനായി സുക്രോസ് കൂടുതൽ അടങ്ങിയ മുറാഷിഗെ–സ്കൂജ് മാധ്യമത്തിൽ ഏകദേശം 3 മാസം വച്ചതിനുശേഷം പുറത്തെടുത്ത് ദൃഢീകരിക്കാം. ഇക്കാലയളവിൽ തണ്ടുകളുടെ വർധനയും മൈക്രോറൈസോം ഉൽപാദനവും ഒരുമിച്ചു നടക്കുന്നു. പ്രോട്രേയിലോ ചെറിയ പോളിബാഗിലോ മൈക്രോറൈസോം ചെടികൾ ദൃഢീകരിക്കാം. ദൂരസ്ഥലത്തേക്ക് മൈക്രോറൈസോം ചെടികൾ തെർമോക്കോൾ പെട്ടികളിൽ അയയ്ക്കാനും പിന്നീട് അവിടെ ദൃഢീകരണം നടത്താനും സാധിക്കും.
ചെടി ഒന്നിന് 8000 രൂപ! രക്ഷിച്ചത് റോഡ്സൈഡിൽ ഉപേക്ഷിച്ച ബൊഗെയ്ൻവില്ലകൾ, പരീക്ഷിച്ചത് പുതിയ തന്ത്രം
∙ സവിശേഷതകൾ
സാധാരണ ടിഷ്യുകൾചർ ഇഞ്ചിച്ചെടികളില്‍നിന്നു വിളവു ലഭിക്കാൻ ഏറെ സമയമെടുക്കും. മൈക്രോറൈസോം ചെടികൾ അതേ വർഷംതന്നെ വിളവ് തരുന്നു. അതുകൊണ്ട് ദൃഢീകരിച്ച മൈക്രോറൈസോം തൈകൾ സാധാരണ വിത്തിഞ്ചിപോലെയോ പ്രോട്രേ തൈകൾപോലെയോ ഉപയോഗപ്പെടുത്താം. ദൃഢീകരിച്ച മൈക്രോറൈസോം ചെടികൾ നേരിട്ട് കൃഷിസ്ഥലത്ത് നടുന്നതിനെക്കാൾ നല്ലത് ഗ്രോബാഗിൽ നടുന്നതാണ്.
വേനൽക്കാലത്ത് പച്ചക്കറികൾ തഴച്ച് വളരാനും വിളവിനും ഇങ്ങനെ ചെയ്തു നോക്കൂ… വിജയം ഉറപ്പ്
ADVERTISEMENT
ദൃഢീകരിച്ച മൈക്രോറൈസോം ചെടികൾ ഗ്രോബാഗിൽ കൃത്യതാകൃഷിരീതിയിൽ ഉൽപാദിപ്പിച്ചപ്പോൾ വിളവിലും ഗുണമേന്മയിലും മികച്ചതാണെന്നു കണ്ടു. ഓഫ് സീസണിലടക്കം വർഷം മുഴുവൻ നടീല്‍വസ്തുലഭ്യത ഉറപ്പാക്കാം എന്നതാണ് മൈക്രോറൈസോം സാങ്കേതികവിദ്യയുടെ മറ്റൊരു മെച്ചം. ഇവ രോഗവിമുക്തമായതിനാല്‍ രാസകീടനാശിനിയോ കുമിൾനാശിനിയോ അടിക്കാതെ ഇഞ്ചി (clean ginger) ഉൽപാദിപ്പിക്കാനും സാധിക്കും. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ കിഴങ്ങുകള്‍ മുറിവോ ചതവോ കൂടാതെ വിളവെടുക്കാമെന്നതിനാല്‍ പച്ചയിഞ്ചിയായി കയറ്റുമതി ചെയ്യാനും ഗുണമേന്മയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാനും ഇത് ഉപയോഗപ്പെടുത്താം.
മൈക്രോറൈസോം ചെടികളിൽനിന്നു വിളവെടുത്ത കിഴങ്ങുകൾ ഒന്നോ രണ്ടോ മുകുളങ്ങളാക്കി പ്രോട്രേയിൽ നട്ട് കൂടുതൽ നടീൽവസ്തു ഒരുക്കാൻ ഉപയോഗിക്കുന്നപക്ഷം കൃഷിക്കാവശ്യമായ വിത്തിഞ്ചിയുടെ തോത് കുറയ്ക്കാനാവും. ടിഷ്യുകൾചർ പരിജ്ഞാനമുള്ളവർക്ക് ഇഞ്ചിയിൽ മൈക്രോറൈസോം ചെടികളുടെ ഉൽപാദനം ഒരു സംരംഭമാക്കാവുന്നതാണ്. ചെലവു കുറഞ്ഞ ദ്രവരൂപത്തിലുള്ള മാധ്യമം ഉപയോഗിക്കുന്ന Temporary Immersion bioreactor ഇന്നു ലഭ്യമാണ്. നമ്മുടെ പരിസ്ഥിതിക്കനുസൃതമായ ബയോറിയാക്ടര്‍ ഉപയോഗിക്കുകയാണെങ്കിൽ മൈക്രോറൈസോം ചെടികളുടെ ഉൽപാദനം ത്വരിതപ്പെടുത്താനും കൂടുതൽ കരുത്തുറ്റ ചെടികൾ ഉണ്ടാക്കാനും ദൃഢീകരിച്ച മൈക്രോറൈസോം ചെടികളുടെ എണ്ണം കൂട്ടാനും സാധിക്കും.
ADVERTISEMENT
ലേഖകന്റെ വിലാസം: പ്രഫസര്‍(റിട്ട.), കേരള കാർഷിക സർവകലാശാല, തൃശൂർ – 680651. ഫോണ്‍: 94463 64216

