വിചാരിക്കുന്നതെന്തും ഒരു ഡിജിറ്റൽ ലോകമായി മാറിയാലോ? സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ആ സാങ്കേതികവിദ്യയുമായി ഗൂഗിളിന്റെ എഐ ഗവേഷണ വിഭാഗമായ ഡീപ്‌മൈൻഡ് (DeepMind) രംഗത്തെത്തിയിരിക്കുന്നു. അവരുടെ ഏറ്റവും പുതിയ ‘വേൾഡ് മോഡൽ’ ആയ ജീനി 3 (Genie 3), വെറും ഒരു വാചകത്തിലൂടെ അല്ലെങ്കിൽ നിർദ്ദേശത്തിലൂടെ ത്രിഡി ലോകങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതാണ്.
ആനയെ പശുക്കുട്ടിയാക്കിയ ഗൂഗിൾ! ഈ അതിബുദ്ധിമാനെ വല്ലാതെ ‘നമ്പാതെ’..
സിനിമകളിലും ഗെയിമുകളിലും കണ്ടിട്ടുള്ള വെർച്വൽ ലോകങ്ങൾ പ്രോപ്റ്റിലൂടെയും അനിമേഷനിലൂടെയും രൂപകൽപ്പന ചെയ്യാൻ മണിക്കൂറുകളോ ദിവസങ്ങളോ വേണ്ടി വന്നിരുന്നു. എന്നാൽ, ജീനി 3-ക്ക് ഈ ലോകങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ കഴിയും. ‘ഒരു റോബട്ട് പറക്കുന്ന ഒരു പ്രദേശം’ എന്നോ ‘പുഴയോരത്തുള്ള ഒരു പുരാതന കൊട്ടാരം’ എന്നോ നിങ്ങൾ പറഞ്ഞാൽ മതി, ജീനി 3 അത് യാഥാർഥ്യമാക്കും.
ജീനി 3-യുടെ അമ്പരപ്പിക്കുന്ന കഴിവുകൾ:
ചലിക്കുന്ന ലോകം: സൃഷ്ടിക്കുന്ന ലോകത്തിൽ മനുഷ്യർക്കും എഐ ഏജന്റുമാർക്കും തത്സമയം ചലിക്കാനും, പരസ്പരം ഇടപെഴകാനും സാധിക്കും. ഇത് വെറുമൊരു ചിത്രം മാത്രമല്ല, സംവേദനാത്മകമായ ഒരു ത്രിമാന ലോകമാണ്.
ഓർമ്മശക്തി: ഒരു വസ്തു എവിടെ വെച്ചെന്ന് ഓർമിക്കുന്നതും, അവിടുന്ന് മാറി പിന്നീട് തിരിച്ച് വരുമ്പോൾ അതേ സ്ഥാനത്ത് ആ വസ്തു കാണുന്നതുമെല്ലാം ഈ എഐ ലോകത്തിന്റെ പ്രത്യേകതയാണ്. ഇത് വിഷ്വൽ അനുഭവങ്ങൾക്ക് കൂടുതൽ യാഥാർത്ഥ്യം നൽകുന്നു.
തീരുവപ്പോരിൽ ഉലഞ്ഞ് രൂപ; മൂല്യം 89ലേക്കോ? 1000 ദിർഹം നാട്ടിലേക്ക് അയച്ചാൽ എത്ര രൂപ കിട്ടും?
ലോകം മാറ്റിയെഴുതാം: ‘പ്രോംപ്റ്റബിൾ വേൾഡ് ഇവന്റ്സ്’ (Promptable World Events) എന്ന പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ഈ ലോകത്തിലെ സാഹചര്യങ്ങൾ ഇഷ്ടാനുസരണം മാറ്റിയെഴുതാം. ‘മഴ പെയ്യിക്കുക’ എന്നോ ‘പുതിയ കഥാപാത്രങ്ങളെ ചേർക്കുക’ എന്നോ ടൈപ്പ് ചെയ്താൽ മാത്രം മതി.
Sora-യുടെ ബന്ധം: OpenAI-യുടെ വിഡിയോ ജനറേഷൻ പ്രോജക്ടായ Sora-യുടെ നിർമാതാക്കള്‍ നേതൃത്വം നൽകുന്ന ഒരു ടീമാണ് ജീനി 3-ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മോഡലിന്റെ ശേഷികൾ വളരെ വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഹിരോഷിമയെ തകർത്തെറിഞ്ഞ അണുബോംബ്; വികസിപ്പിച്ചെടുത്ത മൻഹാറ്റൻ പദ്ധതി
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജീനി 2-വിന് ഒരു ചിത്രം നൽകിയാൽ ത്രിമാന ലോകം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, ദൃശ്യങ്ങൾ വേഗത്തിൽ അപ്രത്യക്ഷമാവുകയും സ്ഥിരതയില്ലാത്ത വിഷ്വലുകൾ ഉണ്ടാകുകയും ചെയ്യുന്ന പോരായ്മകൾ ഉണ്ടായിരുന്നു. ജീനി 3-യിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായതായി ഗൂഗിൾ പറയുന്നു.
നിലവിൽ, ജീനി 3 സാധാരണക്കാർക്ക് ലഭിക്കില്ല. സുരക്ഷാ പ്രശ്നങ്ങൾ പഠിക്കാനും കൂടുതൽ മെച്ചപ്പെടുത്താനും വേണ്ടി ഗവേഷകർക്കും തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കും മാത്രമാണ് ഗൂഗിൾ ഇതിന് പരിമിതമായ പ്രിവ്യൂ നൽകിയിട്ടുള്ളത്. ഭാവിയിൽ കൂടുതൽ ആളുകളിലേക്ക് ഈ സാങ്കേതികവിദ്യ എത്തിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
തീരുവപ്പോരിൽ ഉലഞ്ഞ് രൂപ; മൂല്യം 89ലേക്കോ? 1000 ദിർഹം നാട്ടിലേക്ക് അയച്ചാൽ എത്ര രൂപ കിട്ടും?
ജീനി 3 ഒരു ഗെയിം ഡവലപ്പർക്കോ, വിർച്വൽ റിയാലിറ്റിയിൽ താത്പര്യമുള്ളവർക്കോ മാത്രമല്ല, റോബോട്ടുകൾക്ക് പരിശീലനം നൽകാനും പുതിയ എഐ സംവിധാനങ്ങൾ ഉണ്ടാക്കാനും പഠന ആവശ്യങ്ങൾക്കും വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. മനുഷ്യന്റെ ഭാവനയ്ക്ക് അപ്പുറത്തുള്ള ലോകങ്ങൾ സൃഷ്ടിക്കാൻ ജീനി 3 സഹായിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Artificial Intelligence
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

