സിലിക്കന്‍ വാലി ഭീമന്മാരായ ആപ്പിളും ഗൂഗിളും സഹകരിക്കാന്‍ തീരുമാനിച്ചതിനെതിരെ ടെസ്ലാ മേധാവി ഇലോണ്‍ മസ്ക്. ഇത് ഗൂഗിളിലേക്ക് അസാധാരണമായ രീതിയില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുമെന്നും അത് എതിരാളികളെ തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു. മസ്കിന്റെ സ്വന്തം സ്ഥാപനമായ എക്സ്എഐ (xAI) ഗൂഗിളിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ്. ഇരു കമ്പനികളും തമ്മില്‍ സഹകരണം പ്രഖ്യാപിച്ചത് ഓഹരി വിപണിയിൽ കുതിപ്പുണ്ടാക്കിയെങ്കിലും എഐ കമ്പനികള്‍ ഭാവിയിൽ നേരിടേണ്ടിവരുന്ന ഭീഷണിയെക്കുറിച്ചാണ് മസ്കിന്റെ മുന്നറിയിപ്പ്.
മരണം പരിഹരിക്കാം, ബയോടെക്നോളജിയിലൂടെ നിത്യ യൗവനം; വമ്പൻ നടപടികളുമായി ഇലോൺ മസ്ക്
ആദ്യ വെടി പൊട്ടിച്ച് മസ്ക്
ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധിയായ ജെമിനൈ ആപ്പിളുമായി പങ്കുവയ്ക്കുന്ന അതിബൃഹത്തായ പങ്കാളിത്ത കരാറിനെതിരെ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത് മസ്ക് ആണ്. ഈ സഹകരണം മൂലം ആപ്പിളിന് സ്വന്തമായി കരുത്തുറ്റ എഐ വികസിപ്പിക്കാനുള്ള ശേഷി ആര്ജ്ജിക്കാനാകാത്തതിന്റെ ജാള്യം മറച്ചുവയ്ക്കാന്‍ സാധിക്കുമെങ്കിലും വിജയം ഗൂഗിളിന്റേതു മാത്രമാണ്. അസാധാരണമായ അധികാര കേന്ദ്രീകരണമാണ് ഇതിലൂടെ നടന്നിരിക്കുന്നത് എന്ന് മസ്ക് പറയുന്നു.
സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്…
ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
MORE PREMIUM STORIES
ആന്‍ഡ്രോയിഡ്, ക്രോം ഇപ്പോള്‍ ജെമിനൈയും
ടെക്നോളജി മേഖലയിലെ കുത്തകയായി മാറുന്നതിനെതിരെ അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്) വരെ ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് നീക്കവുമായി രംഗത്തെത്തിയിരുന്നു. ഗൂഗിളില്‍ നിന്ന് ആന്‍ഡ്രോയിഡ്, ക്രോം ബ്രൗസര്‍, യൂട്യൂബ് തുടങ്ങിയവ വേർപ്പെടുത്തി പുതിയ കമ്പനികളാക്കണം എന്നായിരുന്നു ഡോജ് ആവശ്യപ്പെട്ടത്. ഈ കേസ് കോടതിയില്‍ പരാജയപ്പെടുകയായിരുന്നു. ഇക്കാര്യം മസ്ക് തന്റെ വിയോജനക്കുറിപ്പില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
അറിയാല്ലോ ഗൂഗിളാണ്! സിരിയിലേക്ക് ഇനി ജെമിനൈ; ആപ്പിളിനെ കാത്തിരിക്കുന്നത് നോക്കിയയുടെ വിധിയോ?
ആന്‍ഡ്രോയിഡ്, ക്രോം എന്നിവ അടക്കം കൈവശം വയ്ക്കുന്ന ഗൂഗിളിലേക്ക് അംഗീകരിക്കാനാകാത്ത രീതിയില്‍ അധികാരം ചെന്നെത്തുന്നു എന്ന് മസ്ക് ആരോപിച്ചു. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിറിയുടെ അടുത്ത തലമുറയ്ക്ക് പിന്‍ബലം നല്‍കുന്നത് ഗൂഗിളിന്റെ ജെമിനി എഐ ആയിരിക്കുമെന്ന സംയുക്ത പ്രസ്താവനയ്ക്ക് ശേഷമാണ് മസ്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ വിയോജിപ്പ് വ്യക്തമാക്കിയത്.
എതിര്‍പ്പ് ബിസിനസ് താത്പര്യം മൂലം?
അതേസമയം, മസ്കിന്റെ എതിര്‍പ്പ് അദ്ദേഹത്തിന്റെ ബിസിനസ് താത്പര്യങ്ങള്‍ മൂലമാണെന്ന് വിശകലനവിദഗ്ധര്‍ പറയുന്നു. എക്സ്എഐ പ്രവര്‍ത്തിപ്പിക്കുന്ന ഗ്രോക്ക് എഐ (Grok AI) ജെമിനൈയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംവിധാനമാണ്. നേരത്തെ ആപ്പിളും, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയുമായി സഖ്യത്തിലേര്പ്പെട്ടപ്പോഴും മസ്ക് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
‘എക്കോ’യിലെ ‘കുര്യച്ചൻ’! മനുഷ്യർ തെളിവുകൾ തേടി വലയുമ്പോൾ, മൃഗങ്ങൾക്ക് സത്യം അറിയാം; കാരണമെന്ത്?
കേസു കൊടുക്കുമോ മസ്ക്?
ആപ്പിള്‍-ഓപ്പണ്‍എഐ സഹകരണത്തിനെതിരെ മസ്ക് കോടതിയെ സമീപിച്ചിരുന്നു. കോടതി പല തവണ തള്ളിക്കളയാന്‍ ശ്രമിച്ചെങ്കിലും ആ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നുണ്ട്. ആപ്പിള്‍-ഗൂഗിള്‍ സഹകരണത്തിനെതിരെ മസ്കിന്റെ പ്രതിഷേധം വന്നതോടെ അദ്ദേഹം പുതിയ കേസു കൊടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Image Credit: Canva AI
അതോ മസ്ക് ഫോണ്‍ ഇറക്കുമോ?
അതേസമയം, പല റൂമറുകള്‍ പ്രചരിച്ചിരുന്നു എങ്കിലും മസ്ക് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഇതുവരെ കാര്യമായി ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. പുതിയ സാഹചര്യത്തില്‍ അദ്ദേഹം അതിന് മുതിരുമോ എന്ന ചർച്ചകളും ഉയരുന്നുണ്ട്. പണത്തിന് കുറവില്ലാത്ത മസ്കിന് അത് ഒരു ‘ബാലികയറാ മല’ ആകണമെന്നില്ല. ആപ്പിളിനെതിരെ ‘അരയും തലയും മുറുക്കി’ ഇറങ്ങുന്ന ഒരു മസ്കിനെ ഉടന്‍ കാണാനാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ആഹ്ലാദ തിമിര്‍പ്പില്‍ ഗൂഗിള്‍
പുതിയ ആന്റിട്രസ്റ്റ് നീക്കം ‘ഡോജ്’ ആരംഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാനാവില്ല. എന്തായാലും, പുതിയ സഖ്യപ്രഖ്യാപനത്തോടെ ഗൂഗിളിന്റെ വിപണി മൂല്യം 4 ട്രില്ല്യന്‍ ഡോളര്‍ കടന്നു. ഇതോടെ കമ്പനി വലിയ ആഹ്ലാദത്തിലാണ്.
പ്രതികരിക്കാതെ ആപ്പിളും ഗൂഗിളും
മസ്കിന്റെ ആരോപണത്തിനെതിരെ ആപ്പിളോ ഗൂഗിളോ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇരു കമ്പനികളും പൊതുവേദികളില്‍ പ്രതികരണം നടത്തി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്ണ്ണമാക്കിയേക്കില്ലെന്നാണ് കരുതപ്പെടുന്നത്. മസ്കിന്റെ എതിര്‍പ്പ് ശക്തി ചോര്‍ന്ന ഒരു എതിരാളിയുടെ ജല്‍പ്പനങ്ങളായി കണ്ട് തള്ളിക്കളയാനായിരിക്കും ഇരു കമ്പനികളും ശ്രമിക്കുക എന്നും വിലയിരുത്തലുകളുണ്ട്.
പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം
വൈറലായ കുക്ക്-പിച്ചൈ ഡിന്നര്‍ ഫോട്ടോ 2017ലേത്
അതിനിടയില്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി കമ്പനികളായ ഗൂഗിളും ആപ്പിളും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രഖ്യാപനം പുറത്തുവന്ന ശേഷം ആപ്പിള്‍ മേധാവി ടിം കുക്കും, ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈയും ഒരുമിച്ച് ഡിന്നര്‍ കഴിക്കുന്ന ഫോട്ടോ പുറത്തു വരികയും വൈറലാകുകയും ചെയ്തു. എന്നാല്‍, ഇത് 2017ല്‍ എടുത്തതാണ് എന്ന് ഫാക്ട് ചെക്ക് ടീമുകള്‍ സ്ഥിരീകരിച്ചു.

