Breaking
5 Feb 2026, Thu

ആപ്പിളിനെ ഞെട്ടിച്ച് സാംസങും ഗൂഗിളും! വിഷൻ പ്രോയ്ക്ക് എതിരാളിയായി ഗാലക്സി എക്സ്ആർ: വില അറിയാം

ആപ്പിളിന്റെ വിഷൻ പ്രോയെ പോലും അമ്പരപ്പിച്ച്, മിക്സഡ് റിയാലിറ്റി വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ സാംസങും ഗൂഗിളും കൈകോർക്കുന്നു. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം, മൊബൈൽ വിർച്വൽ റിയാലിറ്റിയിൽ നിന്ന് ഏറെ മുന്നോട്ട് കടന്ന്, ഗാലക്സി എക്സ്ആർ എന്ന വിപ്ലവകരമായ ഹെഡ്‌സെറ്റ് സാംസങ് അവതരിപ്പിച്ചു. ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് എക്സാറിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഡിവൈസ് എന്ന പ്രത്യേകതയുമുണ്ട്.

പറവൂരിൽ ഭവനരഹിതർക്കായി ‘സ്‌നേഹ വീട്’: നിർമാണത്തിന് നേതൃത്വം നൽകി ഐഒസി യുകെ കേരള ചാപ്റ്റർ

Europe News

ഏകദേശം 1.5 ലക്ഷം രൂപ എന്ന വിലയിൽ യുഎസിലും ദക്ഷിണ കൊറിയയിലും ഇന്ന് മുതൽ ലഭ്യമാണ്. വിഷൻ പ്രോയെക്കാൾ (ഏകദേശം 3 ലക്ഷം രൂപ) വളരെ കുറഞ്ഞ വിലയ്ക്ക് സമാനതകളില്ലാത്ത അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ഈ ആഴ്ച പുതിയ എം5 പ്രോസസറുമായി ആപ്പിൾ വിഷൻ പ്രോയെ പരിഷ്കരിക്കാനിരിക്കെയാണ് സാംസങ്ങിന്റെ ഈ മിന്നൽ നീക്കം!

പറവൂരിൽ ഭവനരഹിതർക്കായി ‘സ്‌നേഹ വീട്’: നിർമാണത്തിന് നേതൃത്വം നൽകി ഐഒസി യുകെ കേരള ചാപ്റ്റർ

Europe News

എന്താണ് ആൻഡ്രോയിഡ് XR?

പുതിയ തലമുറ ഹെഡ്‌സെറ്റുകൾക്കും സ്മാർട്ട് ഗ്ലാസുകൾക്കുമായി പ്രത്യേകം നിർമ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ് XR. ഗൂഗിളിന്റെ എ.ഐ. അസിസ്റ്റൻ്റായ ജെമിനി (Gemini) യുമായി സംയോജിപ്പിച്ച്, ചുറ്റുപാടുകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

മാന്ത്രിക ലോകം

ആപ്പുകൾക്കായി ഒരു അനന്തമായ സ്ക്രീൻ ലഭിക്കുന്നു. ഇതിലൂടെ നിങ്ങൾക്കൊരു വെർച്വൽ ലോകത്ത് പൂർണ്ണമായി മുഴുകാനും അതേസമയം യഥാർത്ഥ ലോകവുമായി ബന്ധം നിലനിർത്താനും കഴിയും. നിങ്ങളുടെ ശബ്ദം, കൈകൾ, കണ്ണുകൾ എന്നിവ ഉപയോഗിച്ച് സ്വാഭാവികമായി ഇത് നിയന്ത്രിക്കാം.

പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് ആയതുകൊണ്ട് തന്നെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ പ്രിയപ്പെട്ട ആപ്പുകളെല്ലാം ഇതിൽ ലഭ്യമാണ്. XR-നായി രൂപകൽപ്പന ചെയ്ത പുതിയ ഗൂഗിൾ ആപ്പുകൾ, ഡെവലപ്പർമാർ ആൻഡ്രോയിഡ് XR-നായി നിർമ്മിച്ച പുതിയ അനുഭവങ്ങൾ, ദശലക്ഷക്കണക്കിന് മൊബൈൽ, ടാബ്‌ലെറ്റ് ആപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

പ്രമുഖ സ്ട്രീമിങ് സേവനങ്ങൾ: ക്രഞ്ചിറോൾ, എച്ച്ബിഒ മാക്സ് എന്നിങ്ങനെയുള്ള മാപ്പുകൾ

പുതിയ ഗൂഗിൾ ആപ്പുകൾ: ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ ഫോട്ടോസ്, യുട്യൂബ്, ഗൂഗിൾ ടിവി, ക്രോം, മീറ്റ്എ ന്നിവയുടെ XR പതിപ്പുകൾ.

പറവൂരിൽ ഭവനരഹിതർക്കായി ‘സ്‌നേഹ വീട്’: നിർമാണത്തിന് നേതൃത്വം നൽകി ഐഒസി യുകെ കേരള ചാപ്റ്റർ

Europe News

ഇമേഴ്സീവ് ഗെയിമുകൾ: മിറർസ്കേപ്, Owlchemy Labs, Resolution Games പോലുള്ള സ്റ്റുഡിയോകളിൽ നിന്നുള്ള ഗെയിമുകൾ.

50-ലധികം പുതിയ എക്സ്ആർ അനുഭവങ്ങൾ: അഡോബി, കാം, MLB എന്നിവയിൽ നിന്നുള്ള പ്രത്യേക ഉള്ളടക്കങ്ങൾ.

ഓപ്പൺ സ്റ്റാൻഡേർഡുകൾ: ഓപ്പൺ എക്സ്ആർ, വെബ്എക്സ്ആർ, യൂനിറ്റി പോലുള്ള ടൂളുകൾക്കുള്ള പിന്തുണയോടെയാണ് ആൻഡ്രോയിഡ് XR നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടുതൽ നൂതനമായ ഉള്ളടക്കങ്ങൾ ഭാവിയിൽ ലഭ്യമാക്കാൻ സഹായിക്കും.

ജെമിനിയും എത്തും

ഗാലക്സി എക്സ്ആർലെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്, ജെമിനി എ.ഐ. ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ്. ജെമിനി ലൈവ് (Gemini Live) വഴി, നിങ്ങൾ കാണുന്നതും ചെയ്യുന്നതും നന്നായി മനസ്സിലാക്കാൻ ഇതിന് കഴിയും. ഒരു സാധാരണ സംഭാഷണത്തിലൂടെ ആവശ്യമായ സഹായം നേടാനും നിങ്ങളുടെ ആപ്പുകളിൽ കാര്യങ്ങൾ ചെയ്തു തീർക്കാനും ജെമിനി സഹായിക്കും.

പറവൂരിൽ ഭവനരഹിതർക്കായി ‘സ്‌നേഹ വീട്’: നിർമാണത്തിന് നേതൃത്വം നൽകി ഐഒസി യുകെ കേരള ചാപ്റ്റർ

Europe News

ലോകം നിങ്ങളുടെ വിരൽത്തുമ്പിൽ:

ഗൂഗിൾ മാപ് ഇമേഴ്സീവ് വ്യൂ: ഗൂഗിൾ മാപ് ഇമേഴ്സീവ് വ്യൂ ഉപയോഗിച്ച് ലോകം 3ഡി-യിൽ പര്യവേക്ഷണം ചെയ്യാം. ടോക്കിയോയിലെ തെരുവുകളിലൂടെ നടക്കാനും സാധിക്കും

ജെമിനി: റോമിലെ കൊളോസിയത്തിലേക്ക് നോക്കി “ഈ കെട്ടിടത്തിന്റെ പിന്നിലെ കഥയെന്താണ്?” എന്ന് ചോദിച്ചാൽ തൽക്ഷണം മറുപടി ലഭിക്കും.

സർക്കിൾ ടു സേർച്ച്: ഒരു വെർച്വൽ ഒബ്ജക്റ്റിലോ നിങ്ങളുടെ മുറിയിലെ ഒരു യഥാർത്ഥ വസ്തുവിലോ സർക്കിൾ ടു സേർച്ച് ഉപയോഗിച്ച് അതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താം.

സാംസങ്ങും ഗൂഗിളും തമ്മിലുള്ള ഈ കൂട്ടുകെട്ട്, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യയെ അടുത്ത തലത്തിലേക്ക് എത്തിക്കുകയും, ഡിജിറ്റൽ ലോകവുമായുള്ളഇടപെടലുകളെ പൂർണ്ണമായും മാറ്റിയെഴുതുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന് ഒരു കടുത്ത വെല്ലുവിളിയുയർത്തുമെന്നുറപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *