സൾഫർ ദ്വീപെന്ന് അറിയപ്പെടുന്ന ജപ്പാനിലെ ഇയോ ജിമ മൗണ്ട് സൂരിബാചി എന്ന പ്രശസ്തമായ പർവതം സ്ഥിതി ചെയ്യുന്നിടമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസും ജപ്പാനുമായി ശ്രദ്ധേയമായ യുദ്ധവും ഇവിടെ നടന്നു. ഈ യുദ്ധത്തിൽ വിജയം നേടിയ യുഎസ് സൈനികർ മൗണ്ട് സൂരിബാച്ചിയുടെ മുകളിൽ യുഎസ് പതാക ഉയർത്തിയത് രണ്ടാം ലോകയുദ്ധ കാലത്തെ പ്രശസ്തമായ ചിത്രങ്ങളിലൊന്നായിരുന്നു.
പേൾ ഹാർബർ ആക്രമണത്തിനു ശേഷം ജപ്പാനെ ആക്രമിക്കാനുള്ള യുഎസ് ശ്രമങ്ങളിലെ ശ്രദ്ധേയമായ ഏടായിരുന്നു ഇയോ ജിമ പോരാട്ടം.1945ലായിരുന്നു ഇതു നടന്നത്. ജപ്പാന്റെ പ്രധാനകരയിൽ നിന്ന് ആയിരം കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഇയോ ജിമ ദ്വീപിൽ 3 എയർഫീൽഡുകളുണ്ടായിരുന്നു. ഇവ പിടിച്ചടക്കിയാൽ ജപ്പാനെ ആക്രമിക്കുന്നതിനു സഹായകരമാകുമെന്നായിരുന്നു യുഎസിന്റെ വിലയിരുത്തൽ. 1945 ഫെബ്രുവരി 19ന് യുഎസ് സൈന്യം ഇയോ ജിമ ആക്രമിച്ചു. തുടർന്ന് 5 ആഴ്ചകളോളം നീണ്ടു നിന്ന ഘോരയുദ്ധം ഇവിടെ നടന്നു.
വര്ഷാവര്ഷം ചൂടപ്പം പോലെ ഐഫോണുകളുടെ വിൽപ്പന, ഏറ്റവും പ്രിയ മോഡൽ ഏതെന്നറിയാം
ഭൂപ്രകൃതി ഉപയോഗിച്ചുള്ള ഗറില്ലാ യുദ്ധതന്ത്രം
ചെങ്കുത്തായ മലകളും താഴ്വരകളും കാടുകളുമുള്ള ഇയോ ജിമയുടെ ഭൂപ്രകൃതി ഉപയോഗിച്ചുള്ള ഗറില്ലാ യുദ്ധതന്ത്രമാണു ജപ്പാൻ പ്രയോഗിച്ചത്. ദിവസങ്ങൾക്കുള്ളിൽ ദ്വീപ് പിടിച്ചെടുക്കാമെന്ന യുഎസിന്റെ കണക്കുകൂട്ടലിനെ ഇതു തകിടം മറിച്ചു. എഴുപതിനായിരത്തോളം യുഎസ് മറീനുകൾ ദ്വീപ് പിടിച്ചടക്കാനായി ഇയോ ജിമയിലെത്തി. ഇവരിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു.
തീവ്ര റേഡിയേഷൻ ലക്ഷണങ്ങളുമായി അമേരിക്കയിൽ ഒരു കടന്നൽക്കൂട്! അമ്പരന്ന് അധികൃതർ
ഇരുപതിനായിരത്തോളം ജാപ്പനീസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശത്രുക്കൾക്കു മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരണമായിരുന്നെന്നാണ് അക്കാലത്തെ ജപ്പാനിൽ സൈനികരുടെ ഇടയിലുണ്ടായിരുന്ന വിശ്വാസം. അതിനാൽ അവർ യുഎസ് സൈനികർക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല, പലരും മരണം വരിച്ചു.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന പാദത്തിൽ നടന്നതിനാലും ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷത്തിന്റെ മുന്നോടിയായുള്ള യുദ്ധമായതിനാലും ഇയോ ജിമ യുദ്ധത്തിനു ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.

