Breaking
5 Feb 2026, Thu

അമേരിക്കയുടെ ബി-2 ബോംബറിനെ പിന്തുടർന്ന് ‘റാറ്റ്-55’; ഡെത്ത് വാലിയിലെ ആ രഹസ്യം! ശരിക്കും ഈ വിമാനം ശരിക്കും അദൃശ്യമാണോ?

അമേരിക്കയിലെ കലിഫോർണിയയിലുള്ള ഡെത്ത് വാലി. വിമാനപ്രേമികളുടെയും ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടതാവളമാണ്. അവിടെക്കഴിഞ്ഞ ദിവസം ആകാശത്ത് തെളിഞ്ഞത് അതിശയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. അമേരിക്കയുടെ അതിശക്തമായ ബി-2 സ്റ്റെൽത്ത് ബോംബറിനെ തൊട്ടുപിന്നാലെ മറ്റൊരു വിമാനം പിന്തുടരുന്നു. കണ്ടുനിന്നവർ ഉടൻ തന്നെ ഫ്ലൈറ്റ് റഡാർ ആപ്പുകളിൽ നോക്കിയെങ്കിലും ബോംബറോ അതിനെ പിന്തുടരുന്ന വിമാനമോ മാപ്പിൽ എവിടെയുമില്ല!

ആ വിമാനം ഏതാണെന്നും എന്തിനാണ് ബി-2 വിനെ അത് പിന്തുടരുന്നതെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം. ആ രഹസ്യ വിമാനത്തിന്റെ പേര് NT-43A, വിളിപ്പേര് ‘റാറ്റ്-55’ (RAT-55). ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ വിമാനങ്ങളിൽ ഒന്നാണത്.

എന്താണ് റാറ്റ്-55?

ആ സീനിലൂടെ വേണമായിരുന്നോ യാഷിന് ‘മാസ്’ പരിവേഷം നൽകാന്‍! ‘ഡാഡി ഈസ് ഹോം’ ഗീതുവിന്റെ നിലപാടോ മാർക്കറ്റിങ് തന്ത്രമോ?

‘മുതലിയാർ’ കൊണ്ടുവന്ന രാമശ്ശേരി ഇഡ്ഡലി; രഹസ്യക്കൂട്ട് അറിയാവുന്നത് ആ 9 കുടുംബങ്ങൾക്ക്; മറ്റെല്ലാം വെറും ‘മോഡൽ’! രക്ഷയാകുമോ ‘സ്വദേശി’?

അമ്മ അന്ന് നാണം മറച്ചത് കൊതുകുവല കൊണ്ട്! എല്ലാ രാത്രിയിലും ആരെങ്കിലും മരിക്കും; മനോരഞ്ജൻ ബ്യാപാരിയുടെ ഒരായുസ്സ്, പല ജീവിതം

MORE PREMIUM STORIES

ബോയിങ് 737-200 വിമാനത്തെ അതീവ രഹസ്യമായി രൂപമാറ്റം വരുത്തി നിർമ്മിച്ച ഒരു ‘പറക്കുന്ന ലബോറട്ടറി’ ആണിത്. അമേരിക്കൻ വ്യോമസേനയുടെ പക്കൽ ഇത്തരത്തിലുള്ള ഒരേയൊരു വിമാനം മാത്രമേ നിലവിലുള്ളൂ. നെവാഡയിലെ അതീവ രഹസ്യ കേന്ദ്രമായ ‘ഏരിയ 51’ (Area 51) ആണ് ഇതിന്റെ ആസ്ഥാനം. വിമാനത്തിന്റെ മൂക്കിന്റെ ഭാഗത്തും വാലറ്റത്തും കൂണുകൾ പോലെ ഉന്തിനിൽക്കുന്ന വലിയ രണ്ട് ഭാഗങ്ങളാണ് (Radomes) ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത്.

എന്തിനാണ് ബി-2 ബോംബറിനെ ഇത് പിന്തുടരുന്നത്?

ശത്രുക്കളുടെ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കുക എന്നതാണ് ബി-2 സ്പിരിറ്റ് (B-2 Spirit) ബോംബറുകളുടെ പ്രത്യേകത. എന്നാൽ ഈ അദൃശ്യശേഷി (Stealth) കൃത്യമാണോ എന്ന് പരിശോധിക്കാൻ ആകാശത്ത് വെച്ച് തന്നെ സാധിക്കണം. അതിനുവേണ്ടിയാണ് റാറ്റ്-55 ഉപയോഗിക്കുന്നത്.

വീഴ്ചകൾ ചവിട്ടുപടിയാക്കിയ ചരിത്രമാണ് ഐഎസ്ആർഒയുടേത്! പിഎസ്എൽവി വീണ്ടും ബഹിരാകാശത്ത് വിസ്മയങ്ങൾ തീർക്കും

അദൃശ്യത പരിശോധിക്കുന്നു: ആകാശത്ത് പറക്കുന്ന ബി-2 വിന്റെ റഡാർ സിഗ്നേച്ചറുകൾ (Radar Cross Section) റാറ്റ്-55 അളക്കുന്നു. വിമാനത്തിന്റെ പുറംമോടിയിൽ ഉണ്ടാകുന്ന ചെറിയൊരു പോറലോ പെയിന്റ് അടർന്നതോ പോലും ചിലപ്പോൾ വിമാനത്തെ റഡാറിൽ തെളിയിച്ചേക്കാം. അത് കണ്ടെത്തുകയാണ് ഈ വിമാനത്തിന്റെ ജോലി.

(Photo by US AIR FORCE / AFP)

അതീവ രഹസ്യം: റഡാർ പരിശോധനകൾ നടത്തേണ്ടതിനാൽ ഈ വിമാനത്തെയും ബോംബറിനെയും സാധാരണ സിവിൽ റഡാറുകളിൽ കാണാൻ കഴിയില്ല. ഇവരുടെ ആകാശത്തെ ‘കളികൾ’ അതീവ രഹസ്യമായിരിക്കും.

പുതിയ വിമാനങ്ങളുടെ പരീക്ഷണം: ബി-2 ബോംബറുകൾക്ക് പുറമെ, അമേരിക്കയുടെ ഏറ്റവും പുതിയ ബി-21 റൈഡർ (B-21 Raider) വിമാനങ്ങളുടെയും എഫ്-35 യുദ്ധവിമാനങ്ങളുടെയും സ്റ്റെൽത്ത് പരിശോധനകൾക്കും റാറ്റ്-55 ആണ് മുൻപന്തിയിൽ.

അപൂർവങ്ങളിൽ അപൂർവം

ഭൂരിഭാഗം സമയവും ഏരിയ 51-ലെ രഹസ്യ ഹാങ്ങറുകളിൽ ഒളിപ്പിച്ചിരിക്കുന്ന റാറ്റ്-55, പരീക്ഷണങ്ങൾക്കായി മാത്രമേ പുറത്തിറക്കാറുള്ളൂ. അതുകൊണ്ട് തന്നെ ലോകത്ത് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ വിമാനത്തെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഡെത്ത് വാലിയിലെ വിമാനപ്രേമികൾക്ക് ലഭിച്ച ദൃശ്യങ്ങൾ അപ്പോൾ അപൂർവമെന്ന് പറയാം

By admin

Leave a Reply

Your email address will not be published. Required fields are marked *