പ്രകൃതിയും നഗരഭംഗിയും കൈകോർക്കുന്ന അദ്ഭുത നഗരം; 2026-ൽ സന്ദർശിക്കേണ്ട 12 ഇടങ്ങൾ! യാത്രക്കാർക്കിടയിൽ നടത്തിയ സർവേയിൽ അമേരിക്കയിലെ ഏറ്റവും സുന്ദരമായ നഗരമാണ് സിയാറ്റിൽ, കാടും കടലും മലനിരകളും ഒത്തുചേരുന്ന അപൂർവ ഇടമാണ്. 2026-ൽ ഓരോ മാസവും സിയാറ്റിലിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന 12 വ്യത്യസ്ത അനുഭവങ്ങൾ ഇതാ
Washington Park Arboretum. Image Credit : Rachael Jones
Waterfront Park. Image Credit : Jennifer Tai
T-Mobile-Park
Pike Place Market. Image Credit: Seattle
Argosy Cruises. Photo Credit : Alabastro-Photography
Discovery Park. Image Credit : Rachael Jones
Pike Place Market. Image Credit :David-Newman
Snoqualmie Region. Image Credit : Rudy Willingham
ജനുവരി: ഫ്രാങ്ക്ലിൻ ഫാൾസിലെ മഞ്ഞു വിസ്മയം
സിയാറ്റിൽ നഗരത്തിൽ നിന്ന് വെറും ഒരു മണിക്കൂർ ദൂരമേയുള്ളൂ ഫ്രാങ്ക്ലിൻ ഫാൾസിലേക്ക്. ജനുവരിയിലെ കടുത്ത തണുപ്പിൽ 70 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മഞ്ഞുകട്ടകളായി ഉറച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്.
ഫെബ്രുവരി: സ്നോ ട്യൂബിങ്ങും സ്കീയിങ്ങും
സ്നോ സ്പോർട്സ് ഇഷ്ടപ്പെടുന്നവർക്ക് ‘സമ്മിറ്റ് അറ്റ് സ്നോക്വാൾമി’ പ്രിയപ്പെട്ട ഇടമാകും. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സ്കീയിങ് ട്രാക്കുകൾ ഇവിടെയുണ്ട്.
മാർച്ച്: ബേസ്ബോൾ ആവേശം
അമേരിക്കക്കാരുടെ പ്രിയപ്പെട്ട ബേസ്ബോൾ സീസണിന് മാർച്ചിൽ തുടക്കമാകും. സിയാറ്റിൽ മറീനേഴ്സിന്റെ കളി ആസ്വദിക്കാൻ ടി-മൊബൈൽ പാർക്ക് തയാറെടുക്കുന്നു. വസന്തകാലത്തെ തെളിഞ്ഞ ആകാശത്തിന് കീഴിൽ കളി കാണുന്നത് വേറിട്ടൊരു അനുഭവമായിരിക്കും.
ADVERTISEMENT
ഏപ്രിൽ: ചെറി ബ്ലോസം കാഴ്ചകൾ
വാഷിങ്ടൺ പാർക്ക് അർബോറേറ്റം 230 ഏക്കറിൽ പരന്നു കിടക്കുന്ന പച്ചപ്പിന്റെ കലവറയാണ്. ഏപ്രിൽ മാസത്തിൽ ഇവിടുത്തെ അസാലിയ വേ ചെറി പൂക്കളാൽ നിറഞ്ഞുനിൽക്കും. പിക്നിക്കിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.
മേയ്: പൈക്ക് പ്ലേസ് മാർക്കറ്റിലെ പൂക്കാലം
ലോകപ്രസിദ്ധമായ പൈക്ക് പ്ലേസ് മാർക്കറ്റിലെ ‘ഫ്ലവർ ഫെസ്റ്റിവൽ’ (മേയ് 9, 10) ഈ മാസത്തെ ആകർഷണമാണ്. പ്രാദേശിക കർഷകർ എത്തിക്കുന്ന വർണശബളമായ പൂക്കൾ കൊണ്ട് മാർക്കറ്റ് നിറയും.
ജൂൺ: വാട്ടർഫ്രണ്ട് പാർക്കിലെ സൂര്യാസ്തമയം
സിയാറ്റിലിന്റെ നവീകരിച്ച വാട്ടർഫ്രണ്ട് പാർക്കിൽ കടൽക്കാഴ്ചകളും ഫെറികളും കണ്ട് സമയം ചെലവഴിക്കാം. മോളി മൂൺസിന്റെ ഐസ്ക്രീമും കഴിച്ച് പ്യൂഗെറ്റ് സൗണ്ടിലെ സൂര്യാസ്തമയം കാണുന്നത് അതീവ സുന്ദരമാണ്.
ജൂലൈ: ഡിസ്കവറി പാർക്ക്
സിയാറ്റിലിലെ ഏറ്റവും വലിയ പാർക്കാണിത്. ഒളിംപിക് പർവതനിരകളുടെ ഭംഗി ആസ്വദിക്കാനും കടൽത്തീരത്തിലൂടെ നടക്കാനും ജൂലൈ മാസമാണ് ഏറ്റവും അനുയോജ്യം.
ADVERTISEMENT
ഓഗസ്റ്റ്: പൂ പൂ പോയിന്റിലെ ഹെലികോപ്റ്റർ കാഴ്ച
പേര് കേട്ട് നെറ്റി ചുളിക്കേണ്ട! ടൈഗർ മൗണ്ടനിലെ ഈ പോയിന്റിൽ നിന്നാൽ റെയ്നിയർ കൊടുമുടിയുടെ പനോരമിക് കാഴ്ച കാണാം. വിഖ്യാത പരമ്പരയായ ‘ഗ്രേയ്സ് അനാട്ടമി’യിലെ മക്ഡ്രീമിയുടെ വീട് ഇവിടെയായിരുന്നു.
സെപ്റ്റംബർ: കാട്ടിലെ ‘കൂൺ’ വേട്ട
കാട്ടിൽ നിന്ന് കൂണുകൾ ശേഖരിക്കാൻ താല്പര്യമുള്ളവർക്ക് സെപ്റ്റംബർ പ്രിയപ്പെട്ട മാസമാണ്. മൗണ്ട് റെയ്നിയറിന് അടുത്തുള്ള വനങ്ങളിൽ ഗൈഡുകൾക്കൊപ്പം കൂൺ ശേഖരിക്കാൻ പോകാം.
ഒക്ടോബർ: ഇലപൊഴിയും കാലവും വെള്ളച്ചാട്ടങ്ങളും
ട്വിൻ ഫാൾസിലെ കാടുകൾ ഒക്ടോബറിൽ ചുവപ്പും മഞ്ഞയും നിറങ്ങളാൽ പുതയ്ക്കും. മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുള്ള ഈ ട്രെക്കിങ് കുടുംബത്തോടൊപ്പം പോകാൻ അനുയോജ്യമാണ്.
നവംബർ: വൈൻ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര
സിയാറ്റിലിൽ നിന്ന് 30 മിനിറ്റ് ദൂരെയുള്ള വുഡിൻവില്ലെ നൂറിലധികം വൈൻ ടേസ്റ്റിങ് റൂമുകൾക്ക് പേര് കേട്ടതാണ്. തണുപ്പുള്ള നവംബർ വൈകുന്നേരങ്ങളിൽ വൈൻ രുചിക്കാൻ ഇവിടം തിരഞ്ഞെടുക്കാം.
ADVERTISEMENT
ഡിസംബർ: ക്രിസ്മസ് കപ്പൽ യാത്ര
1949 മുതൽ സിയാറ്റിലിൽ തുടരുന്ന പാരമ്പര്യമാണ് ആർഗോസി ക്രൂയിസസ് ക്രിസ്മസ് ഷിപ്പ് ഫെസ്റ്റിവൽ. വർണവിളക്കുകളാൽ അലങ്കരിച്ച കപ്പലിലിരുന്ന് ക്രിസ്മസ് പാട്ടുകൾ കേട്ട് നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാം.

