ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ തിരക്കിനിടയിൽ മെയിൽ അയക്കുമ്പോൾ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. തെറ്റായ ആൾക്കാണ് മെയിൽ അയച്ചതെന്നോ, പ്രധാനപ്പെട്ട ഫയലുകൾ അറ്റാച്ച് ചെയ്യാൻ മറന്നെന്നോ ഒക്കെ തിരിച്ചറിയുന്നത് പലപ്പോഴും ‘Send’ ബട്ടൺ അമർത്തിയ ശേഷമാകും.
ഫോൺ തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഗൂഗിൾ; എഐ കരുത്തിൽ തത്സമയ മുന്നറിയിപ്പ് സംവിധാനം
ഇത്തരം സാഹചര്യങ്ങളിൽ നമ്മളെ രക്ഷിക്കാൻ ജിമെയിലിൽ ഒരു മികച്ച ഫീച്ചറുണ്ട്; ‘അൺഡു സെൻഡ്’ (Undo Send). മെയിൽ അയച്ച ഉടൻ തന്നെ അത് ക്യാൻസൽ ചെയ്യാനും തിരിച്ചുവിളിക്കാനും ഈ സംവിധാനം സഹായിക്കും. ഡെസ്ക്ടോപ്പിലും മൊബൈലിലും ഈ സൗകര്യം ലഭ്യമാണ്. ഇത് എങ്ങനെ ഉപയോഗിക്കാമെന്നും മെയിൽ പിൻവലിക്കാനുള്ള സമയപരിധി എങ്ങനെ കൂട്ടാമെന്നും നോക്കാം.
എങ്ങനെ മെയിൽ തിരിച്ചുവിളിക്കാം? (Desktop)
കംപ്യൂട്ടറിലാണ് നിങ്ങൾ ജിമെയിൽ ഉപയോഗിക്കുന്നതെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
നിങ്ങൾ ഒരു ഈമെയിൽ അയച്ചുകഴിഞ്ഞാൽ സ്ക്രീനിന്റെ താഴെ ഇടത് വശത്തായി ‘Message sent’ എന്നൊരു ചെറിയ പോപ്പ്-അപ്പ് വരും.
അതിനൊപ്പം തന്നെയുള്ള ‘Undo’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ അയച്ച മെയിൽ വീണ്ടും എഡിറ്റ് ചെയ്യാവുന്ന രൂപത്തിൽ തുറന്നുവരും. ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും അയക്കുകയോ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.
മൊബൈലിൽ (Android & iOS)
ഫോണിൽ ജിമെയിൽ ആപ്പ് വഴി മെയിൽ അയച്ച ഉടൻ സ്ക്രീനിന്റെ താഴെയായി ‘Sent’ നോട്ടിഫിക്കേഷൻ കാണാം.
ഇതിനൊപ്പമുള്ള ‘Undo’ ബട്ടൺ അമർത്തുക.
മെയിൽ വീണ്ടും ഓപ്പൺ ആയി വരും.
ഫോണിൽ ഈ ഓപ്ഷൻ വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ സ്ക്രീനിൽ തെളിയൂ. ആ സമയം കഴിഞ്ഞാൽ മെയിൽ തിരിച്ചെടുക്കാൻ സാധിക്കില്ല.
നിങ്ങളുടെ ഇഷ്ടസിനിമ ഏത് പ്ലാറ്റ്ഫോമിൽ ? എളുപ്പത്തിൽ അറിയാന് ഇതാ ഒരു വഴി
എങ്ങനെ നീട്ടാം?
ഡിഫോൾട്ടായി ജിമെയിൽ നൽകുന്നത് വെറും 5 സെക്കൻഡ് സമയമാണ്. പലപ്പോഴും അബദ്ധം തിരിച്ചറിയുമ്പോഴേക്കും ഈ സമയം കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ ഈ സമയപരിധി 30 സെക്കൻഡ് വരെയായി വർധിപ്പിക്കാൻ സാധിക്കും.
ഡെസ്ക്ടോപ്പിൽ ജിമെയിൽ തുറന്ന് വലതുവശത്തുള്ള ഗിയർ ഐക്കണിൽ (Settings) ക്ലിക്ക് ചെയ്യുക.
‘See all settings’ തിരഞ്ഞെടുക്കുക.
‘General’ ടാബിൽ താഴേക്ക് വരുമ്പോൾ ‘Undo Send’ എന്ന ഓപ്ഷൻ കാണാം.
ഇവിടെ ‘Send cancellation period’ എന്നതിൽ 5, 10, 20, 30 എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ 30 Seconds എന്നത് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ജിയോ അൺലിമിറ്റഡ് 5ജി ഉപയോക്താക്കൾക്ക് ഇനി ‘ജെമിനി 3.0’ സൗജന്യം! എങ്ങനെ ലഭിക്കുമെന്നറിയാം
ശേഷം പേജിന്റെ ഏറ്റവും താഴെയായി നൽകിയിരിക്കുന്ന ‘Save Changes’ ക്ലിക്ക് ചെയ്യാൻ മറക്കരുത്.
ഇതോടെ മെയിൽ അയച്ചാലും 30 സെക്കൻഡ് വരെ ‘Undo’ ബട്ടൺ സ്ക്രീനിൽ ലഭ്യമാകും.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

