റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുലർത്തുന്നതിനിടെ പാക്കിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം. നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. നൗഷെരയ്ക്ക് പുറമെ രജൗരി, സാംബ, പൂഞ്ച് എന്നിവിടങ്ങളിലും ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകൾക്ക് നേരെ നിറയൊഴിച്ചത്. രാത്രി ആകാശത്തേക്ക് പാഞ്ഞുകയറുന്ന ട്രേസർ റൗണ്ടുകളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഡ്രോണുകൾ ആയുധങ്ങളോ മയക്കുമരുന്നോ വർഷിച്ചിട്ടുണ്ടോ എന്നറിയാൻ സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു, ചുരത്തിൽ ‘പെട്ടു’; ചിതറി കിടന്ന സിമന്റ് കട്ടകൾ എടുത്തുമാറ്റിയത് യാത്രക്കാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും ചേർന്ന്
വെടിയുണ്ടയുടെ പിൻഭാഗത്ത് (Base) ഫോസ്ഫറസ് അല്ലെങ്കിൽ മഗ്നീഷ്യം അടങ്ങിയ ഒരു ചെറിയ ‘പൈറോ ടെക്നിക്’ (Pyrotechnic) മിശ്രിതം നിറച്ചിട്ടുണ്ടാകും. തോക്കിൽ നിന്ന് ഉണ്ട പുറത്തേക്ക് കുതിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഈ മിശ്രിതം കത്തുകയും, വെടിയുണ്ട സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം തീപ്പൊരി ചിതറുന്നതുപോലെയുള്ള പ്രകാശരേഖ സൃഷ്ടിക്കുകയും ചെയ്യും ഇതാണ് ട്രേസർ റൗണ്ടുകൾ.
കൃത്യം, ലക്ഷ്യം: ഇരുട്ടത്ത് വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമാണോ എന്ന് സൈനികന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. വെടിയുണ്ട എവിടെയാണ് പതിക്കുന്നതെന്ന് കണ്ട് തോക്കിന്റെ എയിം (Aim) അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.
Image Credit: Canva
ലക്ഷ്യം കാണിച്ചുകൊടുക്കാൻ: കമാൻഡർമാർക്ക് ശത്രുവിന്റെ സ്ഥാനം സഹപ്രവർത്തകർക്ക് കാണിച്ചുകൊടുക്കാൻ ട്രേസർ റൗണ്ടുകൾ ഉപയോഗിക്കാം. (ഉദാഹരണത്തിന്, ട്രേസർ ഉണ്ടകൾ പോകുന്ന ദിശയിലേക്ക് മറ്റ് സൈനികർക്കും വെടിയുതിർക്കാം).
എങ്ങനെ ലോഡ് ചെയ്യുന്നു?: സാധാരണയായി മെഷീൻ ഗണ്ണുകളിൽ 4 അല്ലെങ്കിൽ 5 സാധാരണ ബുള്ളറ്റുകൾക്ക് ശേഷം 1 ട്രേസർ റൗണ്ട് എന്ന കണക്കിലാണ് ബെൽറ്റിൽ നിറയ്ക്കുന്നത്.
അഞ്ചിടത്ത് ഡ്രോൺ സാന്നിധ്യം
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കാനോ സൈനിക നീക്കങ്ങൾ ചോർത്താനോ ആണ് പാക്കിസ്ഥാൻ ഡ്രോണുകളെ ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്നു. ഒരേ ദിവസം അഞ്ചിടത്താണ് പാക് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല
2025 ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നു ശേഷം അതിർത്തിയിൽ ഡ്രോൺ ശല്യം കുറഞ്ഞിരുന്നു. എന്നാൽ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണ്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും സിഡിഎസ് അനിൽ ചൗഹാൻ പൂനെയിൽ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ വീണ്ടും നുഴഞ്ഞുകയറ്റത്തിനോ ഭീകരാക്രമണത്തിനോ ശ്രമിച്ചാൽ ഓപ്പറേഷൻ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു, ചുരത്തിൽ ‘പെട്ടു’; ചിതറി കിടന്ന സിമന്റ് കട്ടകൾ എടുത്തുമാറ്റിയത് യാത്രക്കാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും ചേർന്ന്
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ വർഷിക്കുന്നത് വർധിച്ചെന്ന് ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ഐജി അതുൽ ഫുൽസെലെയും സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം വർഷം അതിർത്തി കടന്നെത്തിയ മുന്നൂറിനടുത്ത് ഡ്രോണുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അമൃത്സറിൽ കഴിഞ്ഞ മാസം പറഞ്ഞു.
അതിർത്തിയിൽ ബിഎസ്എഫും സൈന്യവും വെടിവെച്ചിടുന്ന ഭൂരിഭാഗം ഡ്രോണുകളും ചൈനീസ് നിർമ്മിതമാണ്. പ്രധാനമായും താഴെ പറയുന്നവയാണ് ഉപയോഗിക്കുന്നത്:
Image Credit: Canva
ഡിജെഐ മാട്രിസ് 300 ആർടികെ : ഇതാണ് പാക്കിസ്ഥാൻ ഭീകരർ ആയുധങ്ങളും മയക്കുമരുന്നും കടത്താൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുള്ള ഇതിന് കൂടുതൽ ഭാരം വഹിക്കാനും ദീർഘദൂരം സഞ്ചരിക്കാനും കഴിയും.
ഡിജെഐ മാവിക് 3 ക്ലാസിക് : വലുപ്പം കുറഞ്ഞ ഇവ പ്രധാനമായും നിരീക്ഷണത്തിനായാണ് (Surveillance) ഉപയോഗിക്കുന്നത്. ചെറിയ പാക്കറ്റുകൾ കടത്താനും ഇവ ഉപയോഗിക്കാറുണ്ട്.
നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞു, ചുരത്തിൽ ‘പെട്ടു’; ചിതറി കിടന്ന സിമന്റ് കട്ടകൾ എടുത്തുമാറ്റിയത് യാത്രക്കാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും ചേർന്ന്
അസംബിൾഡ് ഹെക്സാകോപ്റ്ററുകൾ : ചൈനീസ്, തായ്‌വാൻ പാർട്സുകൾ ഉപയോഗിച്ച് പാക്കിസ്ഥാനിൽ തന്നെ കൂട്ടിയോജിപ്പിക്കുന്ന 6 റോട്ടറുകളുള്ള വലിയ ഡ്രോണുകളാണിവ.
ക്വാഡ്‌കോപ്റ്ററുകൾ (Quadcopters): 4 റോട്ടറുകളുള്ള ചെറിയ ഡ്രോണുകൾ. ഇവ കണ്ടെത്താൻ പ്രയാസമാണ്.

