Breaking
5 Feb 2026, Thu

അടിയന്തര വൈദ്യസഹായം ഉറപ്പാക്കും; രാജ്യാന്തര സമ്മേളനം 25 മുതൽ

അബുദാബി ∙ അടിയന്തര വൈദ്യസഹായ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. 25 മുതൽ 27 വരെ അബുദാബി കോൺറാഡ് ഇത്തിഹാദ് ടവേഴ്സിലാണ് അബുദാബി ഇന്റർനാഷനൽ എമർജൻസി മെഡിക്കൽ സർവീസസ് കോൺഫറൻസ് (ഇഎംഎസ്) നടത്തുക.

ഗൾഫിൽ മഞ്ഞിൽ ‘അകപ്പെട്ട്’ മലയാളികൾ, നാൽപതിലേറെ വിമാനങ്ങൾ വൈകി; വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം!

ബിഗ് ടിക്കറ്റ്: വാരാന്ത്യ നറുക്കെടുപ്പിൽ മലയാളികളുടെ ‘ഡബിൾ ഹിറ്റ്’; 4 പ്രവാസികൾക്ക് ലക്ഷങ്ങൾ സമ്മാനം

ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു രോഗിക്കു ലഭ്യമാക്കേണ്ട അടിയന്തര വൈദ്യസഹായത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന രാജ്യാന്തര സമ്മേളനം മധ്യപൂർവദേശ, വടക്കേ ആഫ്രിക്കൻ മേഖലയിൽ ആദ്യമായാണു നടക്കുന്നത്. ഇഎംഎസ് രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന ആശയങ്ങളും പ്രദർശിപ്പിക്കും.

ആഗോള തലത്തിലെ വിദഗ്ധരും സമ്മേളനത്തിൽ അണിനിരക്കും. ഇഎംഎസ് പ്രഫഷനലുകൾ, ഫ്രണ്ട് ലൈൻ ജീവനക്കാർ തുടങ്ങിയവർക്കായി 9 പരിശീലന, ശിൽപശാലകളും സംഘടിപ്പിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗീകരിച്ച പ്രഥമ ശുശ്രൂഷയും കാർഡിയോപൾമോണറി ശിൽപശാലകളും ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവർക്ക് അബുദാബി ആരോഗ്യവിഭാഗം അംഗീകരിച്ച തുടർ വിദ്യാഭ്യാസ പദ്ധതിയിൽ (കണ്ടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ– സിഎംഇ) മണിക്കൂറുകൾ രേഖപ്പെടുത്തും. ആരോഗ്യ, പൊലീസ്, സിവിൽ ഡിഫൻസ് സഹകരണത്തിലൂടെ ഏറ്റവും ഉയർന്ന ജീവൻ സംരക്ഷണ നിലവാരം ഉറപ്പാക്കുകയാണു ലക്ഷ്യം.

ഇതിലൂടെ ആരോഗ്യപരിപാലന, സേവന രംഗത്ത് അബുദാബിയുടെ സ്ഥാനം മെച്ചപ്പെടുത്താനുമാകും. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ആംബുലൻസ് വിഭാഗം ഡയറക്ടർ കേണൽ മൈത്ത മുഹമ്മദ് അൽ ദർഇ, ആംബുലൻസ് ചാലഞ്ച് ടീം മേധാവി ലഫ്.കേണൽ സെയ്ഫ് ജുമാ അൽകാബി, കമ്യൂണിറ്റി എൻഗേജ്മെന്റ് ടീം മേധാവി മേജർ ഡോ. മുഹമ്മദ് സാലിം അൽകാബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *