Breaking
31 Jan 2026, Sat

ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരാകാൻ യോഗ്യതാപരീക്ഷ: അപേക്ഷ 30 വരെ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി നടത്തുന്ന നാഷനൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (NHTET) ഈമാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പൊതു / സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോഷ്യേറ്റ് തസ്തികകളിൽ ജോലി ചെയ്യണമെങ്കിൽ ഈ ടെസ്റ്റ് വിജയിക്കണം. നിയമനത്തിന് അർഹതയുള്ള പ്രായപരിധി വരെ എൻഎച്ച്ടിഇടി സർട്ടിഫിക്കറ്റിനു സാധുതയുണ്ട്. ഡിസംബർ 14ന് ആണു പരീക്ഷ. www.nchm.gov.in.

എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Education News

അപേക്ഷാ ഫീ 1000 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കണം. വനിതകളും എസ്‍സി/ എസ്ടി/ ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരും 500 രൂപ അടച്ചാൽ മതി. ഓൺലൈൻ അപേക്ഷയോടൊപ്പമുള്ള കൺഫർമേഷൻ ഷീറ്റിന്റെ പ്രിന്റ് ഡയറക്ടർ (എ ആൻഡ് എഫ്) എന്ന പേരിൽ നോയിഡയിലെ കൗൺസിൽ ഓഫിസിലേക്ക് അയയ്ക്കണം.

∙ 12 ജയിച്ച് 55% എങ്കിലും മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് / ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ / കളിനറി ആർട്ട് ഇവയൊന്നിലെ ഫുൾടൈം ബിരുദവും 2 വർഷം ജോലിപരിചയവുമുള്ളവർ. (പഠനത്തിന്റെ ഭാഗമായ 6 മാസത്തെ വ്യവസായ പരിശീലനം പരിചയമായി കരുതില്ല). ഈ വിഷയങ്ങളിൽ 55% എങ്കിലും മാർക്കോടെ പിജിയുള്ളവർക്കും അപേക്ഷിക്കാം. നാലാം സെമസ്റ്റർ പിജി വിദ്യാർഥികളെ വ്യവസ്ഥകൾക്കു വിധേയമായി പരിഗണിക്കും.

∙ ടീച്ചിങ് അസോഷ്യേറ്റിന് അപേക്ഷിക്കുന്നവർക്ക് 2025 ഡിസംബർ 31നു 30 വയസ്സു കവിയരുത്. അസിസ്റ്റന്റ് ലക്ചറർ അപേക്ഷകർക്ക് 35 വരെയാകാം. എസ്‌സി, എസ്ടി / ഭിന്നശേഷി വിഭാഗക്കാർക്ക് 5 വയസ്സും പിന്നാക്ക വിഭാഗക്കാർക്കു 3 വയസ്സും വരെ കൂടുതലാകാം.

‘നെക്സ്റ്റ്’ പരീക്ഷ ഉടനില്ല; നടപ്പാക്കാൻ 4 കൊല്ലമെങ്കിലും വേണമെന്ന് എൻഎംസി

Education News

ചെന്നൈ, മുംബൈ, നോയിഡ, കൊൽക്കത്ത, ഗുവാഹത്തി എന്നീ 5 കേന്ദ്രങ്ങളിൽ മാത്രമാണു പരീക്ഷാ കേന്ദ്രങ്ങൾ. 3 പേപ്പറുള്ളതിൽ 100 മാർക്ക് വീതമുള്ള ആദ്യ 2 പേപ്പറുകൾ രാവിലെ 10– 12 വരെ നടക്കും. 200 മാർക്കിന്റെ മൂന്നാം പേപ്പർ ഉച്ചയ്ക്കു ശേഷം 2– 4 വരെ. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടെസ്റ്റിൽ ശരിയുത്തരത്തിനു 2 മാർക്കു കിട്ടും. തെറ്റിന് അര മാർക്കു വീതം കുറയ്ക്കും.

1. അധ്യാപന അഭിരുചി, യുക്തിചിന്ത, ആശയഗ്രഹണം, പൊതുവിജ്ഞാനം

2. പോഷകാഹാരം, ഫൂഡ് സയൻസ്, മാനേജ്മെന്റ്, ഹോട്ടൽ അക്കൗണ്ടിങ്, വില നിശ്ചയിക്കൽ.

3. ഇതിൽ 2 വിഭാഗം ചോദ്യങ്ങളുണ്ട്. കളിനറി ആർട്ട് / സയൻസ് യോഗ്യതയുള്ളവർക്കു ഫൂഡ് ആൻഡ് ബവ്റിജസ് എന്നിവ തിരഞ്ഞെടുക്കാം. മറ്റെല്ലാവർക്കും ജനറിക്.

By admin

Leave a Reply

Your email address will not be published. Required fields are marked *