Breaking
23 Mar 2026, Mon

സൂപ്പർ മാർക്കറ്റിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ

കോഴിക്കോട്∙ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നു മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിലെ പ്രതി തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകാനന്ദനെ (29) നടക്കാവ് പൊലീസ് പിടികൂടി. വെസ്റ്റ്ഹിൽ വാല്യൂ സൂപ്പർ മാർക്കറ്റിലെ ഓഫിസിൽ ജീവനക്കാരൻ ചാർജ് ചെയ്യാൻ വച്ച ഫോണും കവറിലുണ്ടായിരുന്ന 2800 രൂപയുമാണു പ്രതി മോഷ്ടിച്ചത്. സൂപ്പർ മാർക്കറ്റിലെ സിസിടിവി പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് എരഞ്ഞിപ്പാലത്തു നിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടക്കാവ് എസ്ഐ എൻ.ലീല, എഎസ്ഐ വിജേഷ് തുടങ്ങിയവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *