Breaking
1 Feb 2026, Sun

സുഡാൻ സംഘർഷം: കൈത്താങ്ങായി യുഎഇ എയ്ഡ് ഏജൻസി

അബുദാബി ∙ ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യുഎഇ എയ്ഡ് ഏജൻസി 20 ലക്ഷം ഡോളർ നൽകുന്നു. ഇന്റർനാഷനൽ മെഡിക്കൽ കോർപ്‌സ് യുകെ എന്ന സംഘടനയുമായി സഹകരിച്ചാണു സുഡാനിൽ പ്രവർത്തിക്കുക.

ഓസ്‌ട്രേലിയയിൽ ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ; നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയാക്കി സുപ്രിയ; തോരാക്കണ്ണീരിൽ ഉറ്റവർ

Other Countries

ഒരു കോടി ദിർഹം പിഴ, റജിസ്ട്രേഷനും പോയി; യുഎഇയിൽ എക്സ്ചേഞ്ച് സ്ഥാപനത്തിന് ‘എട്ടിന്റെ പണി’

യുദ്ധബാധിത പ്രദേശങ്ങളിൽ മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുന്നതിനായി 3 മൊബൈൽ മെഡിക്കൽ ടീമുകളെ വിന്യസിക്കും. ഔട്ട്‌പേഷ്യന്റ് കൺസൽറ്റേഷനുകൾ, രോഗപ്രതിരോധ കുത്തിവയ്പുകൾ, മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കും ഊന്നൽ നൽകും. പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും മുതിർന്നുവർക്കും ഭക്ഷണവും ചികിത്സയും ഉറപ്പാക്കും. പ്രസവ സംബന്ധമായ അടിയന്തര സേവനങ്ങളും അതിക്രമങ്ങൾ നേരിടുന്നവർക്കുള്ള സംരക്ഷണവും നൽകും. ശുദ്ധജലം, പുതപ്പുകൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി അവശ്യ സാധനങ്ങൾ വിതരണം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *