Breaking
2 Feb 2026, Mon

സിനിമ താരങ്ങളുടെ മുഖങ്ങളുമായി തട്ടിപ്പ് പ്രൊഫൈലുകള്‍, പൂട്ടിടാൻ ഫെയ്സ്ബുക്

പ്രമുഖ വ്യക്തികളുടെ മുഖവും പേരും ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ഫെയ്സ്ബുക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വർധിച്ചുവരികയാണ്. ഇതിനെ ശക്തമായി നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് മെറ്റ. പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

ശുക്രന്റെ കാണാമറയത്തെ ആ ദുരൂഹപ്രകാശം; റിപ്പോർട്ടുകളുടെ പിന്നിലെ ആ രഹസ്യം

എങ്ങനെയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്?

പ്രധാനമായും പരസ്യങ്ങളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

‌മുഖം ഒത്തുനോക്കൽ: ഒരു പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന മുഖം, മെറ്റയുടെ പക്കലുള്ള ആ പ്രമുഖ വ്യക്തിയുടെ ഔദ്യോഗിക പ്രൊഫൈലിലെ ചിത്രങ്ങളുമായി ഒത്തുനോക്കും.

നിയമാനുസൃത പരിശോധന: ഈ മുഖങ്ങൾ ഒത്തുനോക്കിയ ശേഷം, അത് ആ പ്രമുഖൻ അംഗീകരിച്ച ഒരു യഥാർഥ പരസ്യം ആണോ എന്ന് അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ മെറ്റ സ്ഥിരീകരിക്കും.

തട്ടിപ്പ് നീക്കം ചെയ്യൽ: ഇത് വ്യാജമാണ്, അതായത് തട്ടിപ്പാണ് എന്ന് കണ്ടെത്തിയാൽ, മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ അത്തരം പരസ്യങ്ങൾ ആളുകളിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ കണ്ടെത്തി നീക്കം ചെയ്യും

മികച്ച ഫലങ്ങൾ, പക്ഷേ ആശങ്കയും

ഈ ‘Celeb-bait detection’ പ്രക്രിയ നടപ്പിലാക്കിയ ശേഷം, സെലിബ്രിറ്റി തട്ടിപ്പുകൾ സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ 22% കുറവ് വന്നതായി മെറ്റ പറയുന്നു. പരീക്ഷണ ഘട്ടത്തിൽ ഈ സാങ്കേതികവിദ്യ ഇത്തരം തട്ടിപ്പ് പരസ്യങ്ങൾ രണ്ടിരട്ടിയിലധികം കണ്ടെത്താൻ സഹായിച്ചു. നിലവിൽ ഏകദേശം 500,000 പ്രമുഖ വ്യക്തികൾക്ക് അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഈ സംവിധാനം വഴി സംരക്ഷണം ലഭിക്കുന്നുണ്ട്.

നിലവിൽ യൂറോപ്യൻ യൂണിയൻ, യുകെ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ഈ സാങ്കേതികവിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്. വരും മാസങ്ങളിൽ ഇത് ഇൻസ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാൻ മെറ്റ ലക്ഷ്യമിടുന്നു.കമ്പനിയുടെ ഈ നീക്കം ചില ആശങ്കകൾക്ക് വഴി വെച്ചേക്കാം.

ഓണം ബമ്പര്‍ അടിച്ച ആ എഐ ഭാഗ്യവതി, പതിനായിരങ്ങളുടെ ലൈക്കും ആശംസയും; അവതാരങ്ങളെ എങ്ങനെ തിരിച്ചറിയാം

2021ൽ, ബയോമെട്രിക് സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഉപയോക്തൃ പ്രതിഷേധത്തെ തുടർന്ന് മെറ്റയ്ക്ക് ഫെയ്‌സ്‌ബുക്കിലെ ഫെയ്‌സ് റെക്കഗ്നിഷൻ പ്രക്രിയകൾ പൂർണ്ണമായും നിർത്തലാക്കേണ്ടി വന്നിട്ടുണ്ട്. ഈയൊരു ചരിത്രം നിലനിൽക്കുന്നതിനാൽ, സ്വകാര്യതയെക്കുറിച്ചും ഡാറ്റാ ദുരുപയോഗത്തെക്കുറിച്ചുമുള്ള ഉപയോക്താക്കളുടെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *