Breaking
23 Mar 2026, Mon

‘സാരി ട്രെൻഡൊക്കൊ എപ്പോഴേ തൂക്കി! ഇപ്പോൾ വൈറൽ ഹഗ് മൈ യങർ സെൽഫ്’; എന്താണെന്നറിയാം

ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി നാനോ ബനാന (Gemini Nano Banana) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി തരംഗമാവുകയാണ്. വൈറലായ റെട്രോ സാരി പോലെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്.

ഐഓഎസ് 26 അപ്ഡേറ്റ് ഇന്ന്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ; അപ്ഡേറ്റ് ചെയ്യും മുൻപ് ശ്രദ്ധിക്കണേ

ഇപ്പോഴിതാ ‘Hug My Younger Self’ എന്ന പുതിയ ഫീച്ചറാണ് ആയിരക്കണക്കിന് ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചെത്തിയിരിക്കുന്നത്. ഈ പുതിയ ട്രെൻഡ് ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രവും കുട്ടിക്കാലത്തെ ചിത്രവും ഒരുമിപ്പിച്ച് ഒരു ഫോട്ടോ ഉണ്ടാക്കാൻ സാധിക്കും.

എന്താണ് ‘Hug My Younger Self’ ട്രെൻഡ്?

ജെമിനി എഐ ടൂൾ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിക്കാല രൂപത്തെ വെർച്വലായി പുണരാൻ സഹായിക്കുന്നു. നിരവധി ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർ ഇതിനകം തന്നെ ചെറുപ്പകാലത്തെ ചിത്രങ്ങളെ ഇപ്പോഴത്തെ രൂപവുമായി ചേർത്തുവെച്ച് ചിത്രങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്

എങ്ങനെ ഈ എഐ എഡിറ്റ് ചെയ്യാം

നിങ്ങളുടെ സ്വന്തം ‘Hug My Younger Self’ ചിത്രം നിർമ്മിക്കാൻ ജെമിനി നാനോ ബനാന ഉപയോഗിച്ച് പ്രോപ്റ്റ് നൽകിയാൽ മതി.ഉദാഹരണത്തിന്, താഴെ പറയുന്നതുപോലെയുള്ള ഒരു നിർദ്ദേശം നൽകാം:

വളയുമോ എയർ? പരിശോധിക്കാന്‍ ആപ്പിൾ; ആളെക്കൂട്ടി ബലപ്രയോഗം, ഒടുവിൽ…

“Using my present photo and my childhood photo, create a realistic and heartwarming image where my current self is hugging my younger self. Preserve both faces accurately to show resemblance, and use natural lighting with a warm emotional atmosphere.”

പക്ഷേ ഇതൊക്കെ ചെയ്യുമ്പോഴും സ്വകാര്യതയുടെയും ഒപ്പം ചിത്രങ്ങളുടെ പുനരുപയോഗ സാധ്യതയെയും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ നിലനിൽക്കുകയാണെന്നത് ഓർക്കുക. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *