Breaking
3 Feb 2026, Tue

സായിദ് വിമാനത്താവളത്തിൽ പുതിയ സംവിധാനം; അഞ്ചിടത്ത് ‘മുഖം കാണിച്ച് ’ കടക്കാം, കാത്തിരിപ്പില്ലാതെ

അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സ്മാർട്ട് ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയതോടെ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ചെക്ക് പോയിന്റുകൾ കടന്നുപോകാം. ബയോമെട്രിക് സംവിധാനത്തിലൂടെ വ്യക്തിയുടെ മുഖം തിരിച്ചറിഞ്ഞ് യാത്രാനുമതി നൽകുന്ന സംവിധാനമാണിത്.

ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി

‘പഴയ മോഡൽ’ പാസ്പോർട്ടിന് വിട; യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ടിൽ പുതിയ മാറ്റം, നിർണായക പ്രഖ്യാപനം

എയർപോർട്ടിലെ 9 സ്മാർട്ട് കവാടങ്ങളിലെ അഞ്ചിലും ഈ സംവിധാനം ഏർപ്പെടുത്തി. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്ന ഈ സംവിധാനം ട്രാൻസിറ്റ് ടെർമിനലിലും അടുത്ത വർഷത്തോടെ എയർപോർട്ടിലെ എല്ലാ കവാടത്തിലും ലഭ്യമാക്കാനാണ് പദ്ധതി. ബയോമെട്രിക് പരിശോധനയും സ്മാർട്ട് ഗേറ്റ് സംവിധാനവും നടപ്പാക്കിയതോടെ 7 സെക്കൻഡ് മുതൽ 12 മിനിറ്റിനിടയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. കൃത്യമായ രേഖകളുമായി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരന് 12 മിനിറ്റിനകം പുറത്തുകടക്കാം.

അബുദാബിയിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ യാത്ര പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ തന്നെ ശേഖരിക്കുന്നതിനാൽ ഇവിടെയെത്തിയുള്ള കാത്തിരിപ്പ് ഒഴിവാകുന്നെന്ന് മാത്രമല്ല വിമാനത്താവളത്തിലെ മറ്റു സൗകര്യങ്ങൾ ആസ്വദിക്കാൻ കൂടുതൽ സമയം ലഭിക്കും. ഡിപ്പാർച്ചർ ടെർമിനലിൽ നടപ്പാക്കിയ ഈ സംവിധാനം ഉടൻ അറൈവൽ ടെർമിനൽ ഉൾപ്പെടെ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് അബുദാബി എയർപോർട്സ് എംഡിയും സിഇഒയുമായ എലീന സോർലിനി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *