Breaking
31 Jan 2026, Sat

സാങ്കേതിക പങ്കാളിത്തം ശക്തമാക്കാൻ യുഎഇയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിന് മൈക്രോസോഫ്റ്റ്

അബുദാബി ∙ യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി മൈക്രോസോഫ്റ്റ് 2029നകം 1500 കോടി ഡോളർ നിക്ഷേപിക്കും. എൻവിഡിയെ ചിപ്പുകൾ നൽകാൻ യുഎസ് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നിക്ഷേപ വാഗ്ദാനം.

‘കുറഞ്ഞ ചെലവിൽ കൂടുതൽ ലഗേജ് ‘: ‌11 ദിർഹത്തിന് 10 കിലോ അധിക ബാഗേജ്: സുവർണാവസരം നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്, വിശദാംശങ്ങൾ അറിയാം

‘സഹപ്രവർത്തകന്റെ നിർബന്ധത്തിൽ ടിക്കറ്റ് എടുത്തു, ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല’! ഇന്ത്യക്കാരന് 57 കോടിയിലേറെ രൂപ സമ്മാനം

നൂതന എൻവിഡിയ എ 100, എച്ച് 100, എച്ച് 200ജിപിയു എന്നിവ യുഎഇയിൽ എത്തിക്കുന്നതിനുള്ള കയറ്റുമതി ലൈസൻസുകളും കമ്പനി നേടി. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മൈക്രോസോഫ്റ്റ് വൈസ് ചെയർമാൻ ബ്രാഡ് സ്മിത്ത് നടത്തിയ ചർച്ചയിലാണ് നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗവേഷണ, വികസന സംരംഭങ്ങൾക്കുമായാണ് തുക വിനിയോഗിക്കുക. സൈബർ സുരക്ഷ, കയറ്റുമതി നിയന്ത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ യുഎസ്-യുഎഇ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 2023 മുതൽ വിവിധ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റിന്റെ നിക്ഷേപം അടുത്ത മാസത്തോടെ മൊത്തം 730 കോടി ഡോളർ ആയി ഉയരും. 2026-2029കാലഘട്ടങ്ങളിൽ മൈക്രോസോഫ്റ്റ് 790 കോടി ഡോളർ കൂടി നിക്ഷേപിക്കും. മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപം യുഎഇയും യുഎസും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *