Breaking
23 Mar 2026, Mon

സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കാൻ ‘ടെക്സ്പെക്റ്റേഷൻസ് 2026’; നാളെ കൊച്ചിയിൽ

മനോരമ ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടി ‘ടെക്സ്പെക്റ്റേഷൻസ് 2026’ നാളെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും. സാങ്കേതികവിദ്യ, വാണിജ്യം, ആരോഗ്യം, മാധ്യമം, വിനോദം എന്നീ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ്.

ഏറ്റവും വലിയ ടെക് കോൺക്ലേവ്; ഐശ്വര്യ രാമകൃഷ്ണനും സരിത പ്രിയദർശിനിയും ടെക്സ്പെക്റ്റേഷൻസിൽ

ബിസിനസ് മേഖലയിൽ നിർമിത ബുദ്ധി ഉപയോഗിച്ച് വിൽപന വർധിപ്പിക്കാനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കി ലാഭം കൂട്ടാനുമുള്ള മാർഗങ്ങളെപ്പറ്റി വിദഗ്ധർ ക്ലാസുകൾ നയിക്കും. ക്ലൗഡ് കംപ്യൂട്ടിങ്, എഐ അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ, ഫ്യൂച്ചർ റീട്ടെയ്ൽ, സിനിമയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ ജീവിതത്തെയും ബിസിനസിനെയും സാങ്കേതികവിദ്യ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ കൃത്യമായ രൂപരേഖ തയാറാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

What you should read next

സാങ്കേതികവിദ്യ ഇന്ത്യയുടെ ഡിജിറ്റൽ ഭൂപടം എങ്ങനെ മാറ്റിമറിയ്ക്കും; വിശദീകരിക്കാൻ സന്ദീപ് ദത്ത ടെക്സ്പെക്റ്റേഷൻസില്‍

ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത, അഡോബി വൈസ് പ്രസിഡന്റ് മൻമീത് ധോഡി, ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ സർവീസസ് പ്രസിഡന്റ് കുനാൽ പുരോഹിത്, പ്രമുഖ മാധ്യമപ്രവർത്തകയും ബീറ്റ്‌റൂട്ട് ന്യൂസ് സ്ഥാപകയുമായ ഫയ ഡിസൂസ. ടാലി സൊല്യൂഷൻസ് എംഡി തേ‍ജസ് ഗോയങ്ക, ഒമ്നികോം അഡ്വർടൈസിങ് ഇന്ത്യ എംഡി ആദിത്യ കാന്തി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, രമേഷ് പിഷാരടി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

ടോണി ജോസ്: ജീവന്റെ കോഡ് തേടിയുള്ള യാത്ര വിവരിക്കാൻ ടെക്സ്‌പെക്റ്റേഷൻസിലേക്കെത്തുന്നു!

വ്യവസായ–സാങ്കേതിക ലോകത്തെ പ്രമുഖരുമായി നേരിട്ട് സംവദിക്കാവുന്ന, 30 പേർ വീതമടങ്ങുന്ന പ്രത്യേക ബ്രേക്ക് എവേ സെഷനുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പ്രവേശനം പാസ് മൂലം. റജിസ്റ്റർ ചെയ്യാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യാം അല്ലെങ്കിൽ www.techspectations.com സന്ദർശിക്കുക. ഫോൺ: 0481 2587262 ഇമെയിൽ: team@techspectations.com

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *