വിപണിയിലെത്തി എട്ട് മാസങ്ങൾക്ക് ശേഷം, സാംസങ് ഗാലക്സി എസ്25 സീരീസിന് ആദ്യത്തെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ലഭിച്ചു തുടങ്ങി. നീണ്ട കാലത്തെ ബീറ്റാ ടെസ്റ്റിങ്ങിന് ശേഷം, ഔദ്യോഗിക One UI 8 (Android 16) അപ്ഡേറ്റ് സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എസ് ഫ്ലാഗ്ഷിപ്പ് മോഡലുകളിലേക്ക് എത്തുകയാണ്.
ഐഓഎസ് 26 അപ്ഡേറ്റ് ഇന്ന്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ; അപ്ഡേറ്റ് ചെയ്യും മുൻപ് ശ്രദ്ധിക്കണേ
ഗാലക്സി എസ്25 സീരീസ് (എസ്25, എസ്25+, എസ്25 അൾട്രാ) എന്നിവയ്ക്കാണ് അപ്ഡേറ്റ് ലഭിച്ചത്. ദക്ഷിണ കൊറിയയിൽ റോളൗട്ട് ആരംഭിച്ച ഈ അപ്ഡേറ്റ് ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. One UI 8 ബീറ്റാ പ്രോഗ്രാമിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ അപ്ഡേറ്റ് ലഭിച്ചു തുടങ്ങിയതെങ്കിലും, വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും.
പുതിയ ഫീച്ചറുകൾ
∙ഈ അപ്ഡേറ്റിൽ നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
∙ഓട്ടമാറ്റിക് കോൾ ക്യാപ്ഷനിങ് (Automatic Call Captioning)
∙നൗ ബ്രീഫ് (Now Brief)
സാംസങ് ഗാലക്സി എസ്25ന് വൺ യുഐ 8 അപ്ഡേറ്റ്; പുതിയ ഫീച്ചറുകൾ ഇങ്ങനെ
2025 സെപ്റ്റംബർ മാസത്തെ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഗാലക്സി െസഡ് ഫോൾഡ് 7, ഗാലക്സി സെഡ് ഫ്ലിപ് 7 എന്നിവയിൽ മാത്രമായിരുന്നു ഇതിന് മുമ്പ് One UI 8 ലഭ്യമായിരുന്നത്. ഇനി One UI 8 വാച്ച് അപ്ഡേറ്റ് ഗാലക്സി വാച്ച് 8 സീരീസിന് പുറത്തുള്ള ഡിവൈസുകളിലേക്കും എത്തുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

