Breaking
3 Feb 2026, Tue

‘സഹിക്ക്ണില്ല’ ഓപ്പണ്‍എഐയുടെ വളര്‍ച്ച; എങ്ങനെയെങ്കിലും സ്വന്തമാക്കാൻ മസ്ക്

ടെസ്‌ല മേധാവി ഇലോൺ മസ്ക് ഓപ്പൺഎഐയെ ഏറ്റെടുക്കാൻ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ പിന്തുണ തേടിയിരുന്നതായി റിപ്പോർട്ട്. 97.4 ബില്യൺ ഡോളറിന് ഓപ്പൺഎഐയെ വാങ്ങാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് മസ്ക് സക്കർബർഗിനെ സമീപിച്ചത്. പ്രത്യക്ഷത്തില്‍ ഓപ്പണ്‍എഐക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കന്ന ആളാണ് മസ്‌ക്. ഓള്‍ട്ട്മാനെതിരെ സ്വതസിദ്ധമായ രീതിയില്‍ പരിഹാസം ചൊരിയാന്‍ മസ്‌ക് മറക്കാറുമില്ല.

‘പൂത്തുമ്പീ കുർള മമ്മീ’യുമായി വീണ്ടും ടിക്ടോക് തിരിച്ചുവന്നോ? അറിയാം, യാഥാർഥ്യം

എക്‌സ്എഐക്കോ (xAI), ഇതര എഐ കമ്പനികള്‍ക്കോ സാധിക്കാത്ത തരത്തിലുള്ള മികവാര്‍ജ്ജിക്കാന്‍ ഓപ്പണ്‍എഐക്ക് സാധിച്ചിരിക്കുന്നു എന്ന് പറയാതെ പറയുകയാണ് മസ്‌ക് എന്നുവേണം പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍. ഓപ്പണ്‍എഐ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് എക്‌സ്എഐയെ മുന്‍നിറുത്തി, നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യം തീര്‍ത്ത് കമ്പനി ഏറ്റെടുക്കാനുള്ള ശ്രമം 2025 ഫെബ്രുവരിയില്‍ മസ്‌ക് നടത്തിയെന്ന് പറഞ്ഞിരിക്കുന്നത്.

മെറ്റ ഒന്നും പറയുന്നില്ല

ഓപ്പൺഎഐ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. മസ്ക് 2025 ഫെബ്രുവരിയിൽ നിക്ഷേപകരുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് കമ്പനി ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിൻ്റെ ഭാഗമായാണ് സക്കർബർഗിനോട് പിന്തുണ അഭ്യർത്ഥിച്ചത്. എന്നാൽ, മെറ്റാ ഈ രേഖയിൽ ഒപ്പിട്ടില്ല. ഈ ഡോക്യുമെൻ്റ് പുറത്തുവിടാൻ ഓപ്പൺഎഐ കോടതിയിൽ ആവശ്യപ്പെട്ടപ്പോൾ, മെറ്റാ അത് വലിയ ഭാരമാണെന്നും മസ്കിനെയോ എക്‌സ്എഐയെയോ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

മസ്‌കും, സക്കര്‍ബര്‍ഗും തമ്മില്‍ എന്താണ് സംസാരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. എന്നാല്‍, പരസ്പരം പോരടിക്കുന്ന മസ്‌കും സക്കര്‍ബര്‍ഗും പോലും ഒരുമിച്ചുകൂടി ഒരു കമ്പനി വാങ്ങാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത ടെക്‌നോളിജി ലോകത്തിന് കൗതുകം പകര്‍ന്നിരിക്കുകയാണ്. ഇതോടെ ഇരു ടെക് ഭീമൻമാരും എത്രമാത്രം ഓപ്പണ്‍എഐയെ ഭയപ്പെടുന്നു എന്നുള്ള കാര്യവും അങ്ങനെ വെളിയില്‍ വന്നിരിക്കുകയാണ്.

ഓള്‍ട്ട്മാനും മസ്‌കും ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നു. എന്നാല്‍, സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഓപ്പണ്‍എഐയില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയതോടെ കമ്പനി കുതിപ്പു നടത്തുകയും, മികവുറ്റ പ്രകടനം പുറത്തിറക്കുകയുമായിരുന്നു. സാധാരണക്കാരെന്നോ, വിദഗ്ധരെന്നോ വ്യത്യാസമില്ലാതെ ഓപ്പണ്‍എഐക്ക് വന്‍ സ്വീകാര്യത ലഭിക്കുകയുമായിരുന്നു. ഓപ്പണ്‍എഐയെ ‘ഇപ്പോള്‍ തോല്‍പ്പിച്ചു കളയുമെന്നു’ പറഞ്ഞ് മസ്‌ക് 2023ല്‍ എക്‌സ്എഐ സ്ഥാപിച്ചുവെങ്കിലും, നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ ഓപ്പണ്‍എഐ തുടക്കത്തില്‍ തന്നെ നേടിയ വ്യക്തമായ ലീഡ് ഇപ്പോഴും നിലനിര്‍ത്തുകയാണ് എന്നതാണ് എതിരാളികളെ അലോസരപ്പെടുത്തുന്നത്.

ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ

മസ്‌കിനെ പോലെയല്ലാതെ സക്കര്‍ബര്‍ഗ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ബില്ല്യന്‍ കണക്കിന് ഡോളര്‍ മുടക്കി എഐ മേഖലയിലെ പ്രതിഭകളെ വാങ്ങിക്കൂട്ടി മെറ്റാ എഐ കമ്പനിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കാണാനിരിക്കുന്നതേയുള്ളു. ഓപ്പണ്‍എഐയില്‍ നിന്ന് അടക്കം മിടുക്കരെ മെറ്റായില്‍ എത്തിച്ചു. കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് സക്കര്‍ബര്‍ഗ് 100 ദശലക്ഷം ഡോളര്‍ വരെ ഓഫര്‍ ചെയ്തു എന്ന് ഓള്‍ട്ടമാനും പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഓപ്പണ്‍എഐ നുണ പറയുകയാണെന്നായിരുന്നു, മെറ്റായുടെ ചീഫ് ടെക്‌നോളജി ഓഫിസര്‍ ആന്‍ഡ്രൂ ബോസ്‌വര്‍ത്ത് പ്രതികരിച്ചത്.

ഇന്ത്യയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പണ്‍എഐ

കമ്പനി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഔദ്യോഗികമായി ഒരു ഓഫിസ് തുറക്കുകയാണ് ഓപ്പണ്‍എഐ. ന്യൂ ഡല്‍ഹിയില്‍ ആയിരിക്കും ഇത്. ഇന്ത്യയുടെ എഐ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്നും കമ്പനി പറഞ്ഞു. ‘ഇന്ത്യയ്ക്കുള്ള എഐ വികസിപ്പിക്കുക, ഇന്ത്യയ്ക്കുള്ളില്‍ തന്നെ അത് വകസിപ്പിക്കുക’ എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കെന്നും കമ്പനി പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ചായിരിക്കും പുതിയ ഉദ്യമം. അമേരിക്ക കഴിഞ്ഞാല്‍ ഓപ്പണ്‍എഐയ്ക്ക് ഏറ്റവുമധികം വളര്‍ച്ച കിട്ടുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 12 മാസത്തിനിടയില്‍ രാജ്യത്ത് ചാറ്റ്പിറ്റി ഉപയോഗിക്കുന്നവരുടെ എണ്ണം നാലു മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളും, വിദഗ്ധരും ഒരുപോലെ ഓപ്പണ്‍എഐയുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതിലെ ആവേശം പറഞ്ഞറിയിക്കാനാവുന്നില്ലെന്ന് ഓള്‍ട്ട്മാന്‍ പറഞ്ഞു. അവിശ്വസനീയമാണത്. രാജ്യാന്തര തലത്തില്‍ എഐയില്‍ നേതൃനിരയിലേക്കെത്താവുന്ന രാജ്യങ്ങളിലൊന്നായി തീരാനുള്ള ഘടകങ്ങളെല്ലാം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എഐ മിഷന്‍ ( IndiaAI Mission) വഴിയാണ് കേന്ദ്രം ഓപ്പണ്‍എഐക്ക് വാതില്‍ തുറന്നു നല്‍കുന്നത്.

ഇന്ത്യൻ ബഹിരാകാശ ദിനം: ചന്ദ്രയാൻ 3ന്റെ വിജയ ഓർമ; ആര്യഭട്ട മുതൽ ഗഗൻയാൻ വരെയുള്ള വമ്പൻ ബഹിരാകാശ യാത്ര

ഇവിടെ ഓഫിസ് തുറക്കുന്നതിനൊപ്പം ഇന്ത്യയിലെ പ്രാദേശിക ടീമിനെ തിരഞ്ഞെടുത്ത് അതിന് പ്രവര്‍ത്തന ചുമതല നല്‍കുന്നതും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞു. എഐ മേഖലയില്‍ വരുന്ന അത്യാധൂനിക മാറ്റങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുക, രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുക, ഇന്ത്യക്കുള്ള എഐ ഇന്ത്യക്കൊപ്പം വികസിപ്പിക്കുക തുടങ്ങിയവയാണ് കമ്പനിയുടെ ലക്ഷ്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *