Breaking
7 Mar 2026, Sat

ഷാർജയിലെ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല

ഷാർജ∙ ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളും കാർ പാർട്സുകളും സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ടീമുകൾ നിയന്ത്രണവിധേയമാക്കി. ഇന്നലെ(1) ഉച്ചയോടെയാണ് ഇൻഡസ്ട്രിയൽ സോൺ 8-ലെ വെയർഹൗസിൽ തീപിടിത്തമുണ്ടായത്.

What you should read next

ഗള്‍ഫില്‍ ആക്രമണം തുടരുന്നു; സൗദി തലസ്ഥാനമായ റിയാദിലും സ്ഫോടനം

വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം അടിയന്തര നടപടികൾ സ്വീകരിക്കുകയും തീ പടരുന്നത് തടയുകയും ചെയ്തു. വെയർഹൗസിലുണ്ടായിരുന്ന സാധനസാമഗ്രികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അഗ്നിബാധയുടെ വിദൂര ദൃശ്യം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അഗ്നിബാധയുടെ വിദൂര ദൃശ്യം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പ്രാഥമിക പരിശോധനയിൽ, വെയർഹൗസിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ പ്രദേശത്ത് തണുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *