Breaking
31 Jan 2026, Sat

വർഷം തീരുന്നു, ഇത് കൂടി ലിങ്ക് ചെയ്യാനുണ്ട്;പാൻ കാർഡ്-ആധാർ കാർഡ്, പിഴ 1000 രൂപ!

പാൻ കാർഡ് ഉടമകൾക്ക് ആദായനികുതി വകുപ്പിന്റെ സുപ്രധാന അറിയിപ്പ്. നിങ്ങളുടെ പാൻ കാർഡ് ഇതുവരെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അതിനുള്ള അവസാന അവസരമാണിത്. 2025 ഡിസംബർ 31-നകം നടപടികൾ പൂർത്തിയാക്കണമെന്ന് ആദായനികുതി വകുപ്പ് കർശന നിർദ്ദേശം നൽകി.

നിശ്ചിത തീയതിക്കകം ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും . ഇത് ബാങ്കിങ് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

പിഴ 1000 രൂപ: നടപടികൾ ഇതുവരെ പൂർത്തിയാക്കാത്ത നികുതിദായകർ പാൻ-ആധാർ ലിങ്കിങിനായി 1000 രൂപ ലേറ്റ് ഫീ നൽകേണ്ടതുണ്ട്. പിഴയടച്ച ശേഷം മാത്രമേ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കൂ.

സൗജന്യമായി ആർക്കൊക്കെ?: 2024 ഒക്ടോബർ 1-ന് ശേഷം ആധാർ എൻറോൾമെന്റ് ഐഡി (Aadhaar enrolment ID) ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് 2025 ഡിസംബർ 31 വരെ സൗജന്യമായി പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇവർക്ക് ലേറ്റ് ഫീ ബാധകമല്ല.

ഡിസംബർ 31 എന്ന അവസാന തീയതി അടുത്തിരിക്കുന്നതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾ ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി എളുപ്പത്തിൽ പാൻ-ആധാർ ലിങ്കിങ് നടത്താം.

ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ

വീട്ടിലിരുന്ന് തന്നെ പാൻ-ആധാർ ലിങ്ക് ചെയ്യാം; വഴികൾ ഇങ്ങനെ

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വളരെ എളുപ്പത്തിൽ ഈ നടപടികൾ പൂർത്തിയാക്കാം.

∙ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലായ incometax.gov.in സന്ദർശിക്കുക.

∙ഹോം പേജിൽ ഇടതുവശത്തായി കാണുന്ന ‘Quick Links’ എന്ന വിഭാഗത്തിൽ നിന്ന് ‘Link Aadhaar’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

∙തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകി ‘Validate’ ക്ലിക്ക് ചെയ്യുക.

∙നിങ്ങൾ നേരത്തെ പിഴ അടച്ചിട്ടില്ല എങ്കിൽ, ‘Continue to Pay Through e-Pay Tax’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.

പേയ്‌മെന്റ് വിജയകരമായാൽ, ആധാറിലുള്ള പേരും മൊബൈൽ നമ്പറും നൽകുക.

തുടർന്ന് ‘Link Aadhaar’ ബട്ടൺ ക്ലിക്ക് ചെയ്യുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി (OTP) നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ അപേക്ഷ സമർപ്പിക്കപ്പെടും.

ബഹിരാകാശ യാത്രികർക്കും നല്ല ഫ്രഷ് മത്തിക്കറിയും അയല വറുത്തതുമൊക്കെ തിന്നാൻ പറ്റിയേക്കും..

ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

∙പാൻ കാർഡ് ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

∙വെബ്സൈറ്റിലെ ‘Quick Links’-ൽ തന്നെയുള്ള ‘Link Aadhaar Status’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙പാൻ, ആധാർ നമ്പറുകൾ നൽകി ‘View Link Aadhaar Status’ ക്ലിക്ക് ചെയ്യുക.

∙ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ “Your PAN is already linked to given Aadhaar” എന്ന സന്ദേശം സ്ക്രീനിൽ തെളിയും.

By admin

Leave a Reply

Your email address will not be published. Required fields are marked *