Breaking
23 Mar 2026, Mon

‘വേട്ട, കുതിരയോട്ടം, ഒട്ടകയോട്ടം…’; വേറിട്ട അനുഭവമായി അബുദാബി‌ ‘അഡിഹെക്സ്’

അബുദാബി∙ വേട്ടയും കുതിരയോട്ടവും ഒരുമിച്ചു ചേരുന്ന അബുദാബി ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് എക്വുസ്ട്രിയൻ എക്സിബിഷൻ (അഡിഹെക്സ്) പുതിയ നാല് മേഖലകൾ കൂടി കൂട്ടിച്ചേർത്ത് കൂടുതൽ വിപുലീകരിച്ചു. അറേബ്യൻ സലൂക്കി, ഒട്ടകം, കത്തികൾ, സൂഖ് എന്നിവയാണ് പുതിയ മേഖലകൾ. പരമ്പരാഗത വേട്ടയും കുതിരയോട്ടവും ആധുനിക സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

യുകെയിൽ കോട്ടയം സ്വദേശിയായ യുവാവിനെ നായ്ക്കൾ ആക്രമിച്ചു; ഉടമസ്ഥ അറസ്റ്റിൽ, കടുത്ത നടപടിക്ക് സാധ്യത

Europe News

ഭാര്യയുടെ ബാക്ക്പാക്ക് മോഷ്ടിക്കാൻ ശ്രമം; ‘ഗർഭിണി’യെ ഭർത്താവ് മുടിയിൽ കുത്തിപ്പിടിച്ച് നിർത്തി

Europe News

അൽ ദഫ്ര റീജനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് അഡിഹെക്സ് 2025 നടക്കുന്നത്. പരമ്പരാഗത പ്രദർശനങ്ങൾക്കൊപ്പം ആധുനിക കണ്ടുപിടുത്തങ്ങളും കൂട്ടിച്ചേർത്താണ് ഇത്തവണത്തെ പരിപാടി. 15 മേഖലകളിലായിട്ടാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് അഡ്നെക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അഡിഹെക്സ് 2025 അഡ്നെക് സെന്റർ അബുദാബിയിലാണ് നടക്കുന്നത്. മധ്യപൂർവദേശത്തെയും വടക്കൻ ആഫ്രിക്കയിലെയും ഏറ്റവും വലിയ പ്രദർശനമാണ് അഡിഹെക്സ്.

Image Credit:WAM

∙അറേബ്യൻ സലൂക്കി, ഒട്ടക പ്രദർശനം, സൂഖ്, കത്തികളുടെ ലോകം

അറേബ്യൻ സലൂക്കി മേഖലയിൽ നായകളുടെ ചരിത്രപരമായ പങ്ക്, പ്രത്യേകതകൾ, ബുദ്ധി, വിശ്വസ്തത എന്നിവയെല്ലാം മനസ്സിലാക്കാൻ സാധിക്കും. സലൂക്കി നായകളുടെ വൈവിധ്യവും പ്രധാന ഇനങ്ങളായ അൽ ഹോസ്, ആര്യഷ് എന്നിവയും പ്രദർശനത്തിലുണ്ട്. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന വേറിട്ട അനുഭവമാണ് പുതിയ ഒട്ടക മേഖല. സന്ദർശകർക്ക് ഒട്ടകങ്ങളുടെ സൗന്ദര്യമത്സരങ്ങളും കഴിവുകൾ പ്രദർശിപ്പിക്കുന്ന പരിപാടികളും നേരിൽ കാണാം. ഒട്ടകയോട്ടത്തിനുള്ള ഉൽപന്നങ്ങളും ഏറ്റവും പുതിയ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.

Image Credit:WAM

പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന പരമ്പരാഗത കരകൗശലവിദ്യയുടെ നേർക്കാഴ്ചയാണ് കത്തികളുടെ മേഖല. യുഎഇ, യുഎസ്, ജർമനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ വേട്ടയാടാൻ ഉപയോഗിക്കുന്ന കത്തികളുടെ ശേഖരം അവതരിപ്പിക്കുന്നു.അഡിഹെക്സിൻ്റെ സാംസ്കാരികവും വാണിജ്യപരവുമായ ആകർഷണം വർധിപ്പിക്കുന്നതാണ് സൂഖ്. വേട്ടയാടൽ, കുതിരസവാരി, പരമ്പരാഗത കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങൾ, പ്രാദേശിക വിഭവങ്ങൾ എന്നിവയുടെ വലിയ ശേഖരം ഇവിടെയുണ്ട്. അതുല്യമായ സമ്മാനങ്ങൾ തേടുന്നവർക്കും, മരുഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കരകൗശല വസ്തുക്കൾ ആഗ്രഹിക്കുന്നവർക്കും ഈ മേഖല ഒരു മികച്ച അനുഭവമാണ്

പരമ്പരാഗതവും ആധുനികവുമായ രീതികൾ ഒരു കുടക്കീഴിൽ ആഘോഷിക്കുന്ന അഡിഹെക്സ് വേട്ടക്കാർക്കും കുതിരയോട്ടക്കാർക്കും മീൻപിടുത്തക്കാർക്കും ഔട്ട്‌ഡോർ സ്പോർട്സ് പ്രേമികൾക്കും ഇഷ്ടപ്പെട്ട സ്ഥലമായി തുടരുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും ഇവിടെ പ്രദർശിപ്പിക്കുന്നു.

ഉമ്മുൽ ഖുവൈൻ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല അഡിഹെക്സ് 2025 സന്ദർശിച്ചു. അദ്ദേഹം പ്രദർശനത്തിലെ വിവിധ പവലിയനുകൾ ചുറ്റിക്കാണുകയും 22-ാമത് പതിപ്പിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും സംരംഭങ്ങളും വിലയിരുത്തുകയും ചെയ്തു. ഈ പതിപ്പ് എക്സിബിഷന്റെ ചരിത്രത്തിലെ ഏറ്റവും വലുതാണ്. ഇത് മേഖലയിലും ലോകത്തിലുമുള്ള ഏറ്റവും പ്രധാനപ്പെട്ട പൈതൃക, സാംസ്കാരിക പരിപാടികളിലൊന്നായി അഡിഹെക്സിന്റെ സ്ഥാനം ഉറപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *