നമ്മുടെ വ്യക്തിപരമായ വിവരങ്ങളും സ്വകാര്യ സംഭാഷണങ്ങളും അടങ്ങുന്ന ഒന്നാണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ (Two-step verification) ഓണാക്കുക എന്നതാണ്. ഇത് സെറ്റ് ചെയ്താൽ, മറ്റാരെങ്കിലും നിങ്ങളുടെ നമ്പറിൽ വാട്സാപ്പ് തുടങ്ങാൻ ശ്രമിച്ചാൽ നിങ്ങൾ നിശ്ചയിച്ച ആറക്ക പിൻ നമ്പർ കൂടി നൽകേണ്ടി വരും.
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക
രാജ്യം പിതാവിന്റെ കൈപ്പിടിയിൽ, സൈന്യം മകന്റെ കാൽക്കീഴിൽ; ‘രക്ഷകൻ’ ഇന്ന് ഏകാധിപതി; ‘ബുള്ളറ്റ് പ്രൂഫി’ടാതെ പ്രതിപക്ഷ നേതാവിനു പോലും ഇറങ്ങാൻ ഭയം!
അതിശുചിത്വവും അപകടം; സ്വന്തം പ്രതിരോധശേഷിയും ആരോഗ്യം കവരും! കിം കർദാഷിയാനും സമാന്തയും സെലീന ഗോമസും പറഞ്ഞു ‘എനിക്ക് ആ രോഗമുണ്ട്’
വിജയ്ക്കു നേരെ ബിജെപിയുടെ ‘മൂന്നാം’മുറ; എംജിആർ തകർത്ത ‘സെൻസർ അറ്റാക്ക്’: ആ മൗനം ഇന്നും ദുരൂഹം; ടിവികെയ്ക്ക് ഒപ്പം ‘അവർ’ ചേർന്നാൽ…
MORE PREMIUM STORIES
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടോ കെഎസ്ഇബി ബിൽ അടച്ചില്ലെന്ന വ്യാജേനയോ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകൾ നിങ്ങളുടെ വാട്സാപ്പ് ആക്സസ് കവർന്നെടുക്കാൻ ഉദ്ദേശിച്ചുള്ളതാകാം. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ എത്താൻ സാധ്യതയുണ്ട്.
വാട്സാപ്പ് വെബ്ബ് ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ലാപ്ടോപ്പിലോ മറ്റൊരാളുടെ കമ്പ്യൂട്ടറിലോ വാട്സാപ്പ് ലോഗിൻ ചെയ്താൽ ഉപയോഗം കഴിഞ്ഞാലുടൻ അത് ‘ലോഗ് ഔട്ട്’ ചെയ്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഫോണിലെ സെറ്റിംഗ്‌സിൽ പോയി ലിങ്ക്ഡ് ഡിവൈസുകൾ (Linked Devices) പരിശോധിച്ചാൽ നിലവിൽ ഏതൊക്കെ കമ്പ്യൂട്ടറുകളിൽ നിങ്ങളുടെ വാട്സാപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് കാണാൻ സാധിക്കും.
പ്രൊഫൈൽ പിക്ചറും സ്റ്റാറ്റസും ആർക്കൊക്കെ കാണാം
പ്രൊഫൈൽ പിക്ചറും സ്റ്റാറ്റസും ആർക്കൊക്കെ കാണാം എന്നത് നിയന്ത്രിക്കുക. സെറ്റിംഗ്‌സിലെ പ്രൈവസി വിഭാഗത്തിൽ പോയി ഇവ ‘മൈ കോൺടാക്റ്റ്സ്’ (My Contacts) മാത്രമാക്കി മാറ്റുന്നത് നല്ലതാണ്. ഇത് വഴി നിങ്ങളുടെ നമ്പർ കൈക്കലാക്കിയ അപരിചിതർക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കാണാൻ കഴിയില്ല. കൂടാതെ ഗ്രൂപ്പുകളിൽ നിങ്ങളെ ആഡ് ചെയ്യാൻ കഴിയുന്നവരുടെ ലിസ്റ്റും ക്രമീകരിക്കുക.
ഓപ്പൺഎഐ ഐഫോൺ ഡിസൈനറുമായി ചേർന്ന് നിർമിക്കുന്ന ആ രഹസ്യ ഉപകരണം ഒരു പേന!
നിങ്ങളുടെ വാട്സാപ്പ് ബാക്കപ്പ് ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ആണല്ലോ സേവ് ചെയ്യുന്നത്?
ഈ ബാക്കപ്പുകളും സുരക്ഷിതമാക്കാൻ ‘എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്’ ഓണാക്കുക. ഇത് ബാക്കപ്പ് ഫയലുകൾക്ക് ഒരു പാസ്‌വേഡ് സുരക്ഷ നൽകുന്നു. ഫോൺ നഷ്ടപ്പെട്ടാലും അല്ലെങ്കിൽ ബാക്കപ്പ് മോഷ്ടിക്കപ്പെട്ടാലും നിങ്ങളുടെ ചാറ്റുകൾ മറ്റൊരാൾക്ക് വായിക്കാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

