ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജ്ജന സ്വപ്ന പദ്ധതിയുടെ പ്ലാൻ ടെസ്‌ല കമ്പനിയുടെ മേധാവിയായ ഇലോൺ മസ്‌ക് ഈ വർഷം വെളിപ്പെടുത്തി . ലോകത്തെ പണികളെല്ലാം തന്റെ കമ്പനി നിർമ്മിച്ചുവരുന്ന റോബട്ട് ആയ ഒപ്റ്റിമസ് ചെയ്തോളുമെന്നും, ലോകത്ത് എവിടെയുമുള്ള മനുഷ്യർക്ക് ”യൂണിവേഴ്സൽ ഹൈ ഇൻകം” നൽകുമെന്നുമാണ് 1 ട്രില്യൻ ഡോളർ പ്രതിഫലം വാങ്ങാൻ കാത്തിരിക്കുന്ന മസ്ക് പറയുന്നത്. ടെസ്‌ലയുടെ ഓഹരിയുടമകളുടെ മീറ്റിങിൽ മസ്‌ക് പറഞ്ഞത് ഒരുകാലത്ത് ഒപ്റ്റിമസിന് എല്ലാത്തരത്തിലുമുള്ള മനുഷ്യ അധ്വാനം തന്നെ ഇല്ലാതാക്കാനാകുമെന്നാണ്. വിശദമായി വായിക്കാം
ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ
ഇലോൺ മസ്ക് (Photo by Allison ROBBERT / AFP)
ഫോണിൽ വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം
ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി.വിശദമായി വായിക്കാം
ചവറ്റുകൊട്ടയിലേക്കിട്ട ആ മഹാനിധി! തിരിച്ചുകിട്ടിയാൽ ലഭിക്കുക 8665 കോടി രൂപ
ക്രിപ്റ്റോ കറൻസികളിലെ രാജാവ് അന്നുമിന്നും ബിറ്റ്കോയിൻ തന്നെയാണ്. ക്രിപ്റ്റോ കറൻസിയുടെ യുഗം ലോകത്തു തുടങ്ങിയതും ബിറ്റ്കോയിനിലൂടെയാണ്. ആദ്യകാലത്ത്, സ്വാഭാവികമായും ബിറ്റ്കോയിന്റെ മൂല്യം വളരെ കുറവായിരുന്നു. പല കംപ്യൂട്ടർ എൻജിനീയർമാരും സ്വന്തമായി മൈൻ ചെയ്തും ബിറ്റ്കോയിനുകൾ പണ്ട് സൃഷ്ടിച്ചിരുന്നു.ഇത്തരത്തിൽ ഒരാളായിരുന്നു ബ്രിട്ടനിലെ ഐടി എൻജിനീയറായ ജയിംസ് ഹോവെൽസ്. ഇദ്ദേഹത്തിന്റെ ഹാർഡ് ഡിസ്കിൽ 8000 ബിറ്റ്കോയിനുകൾ ഉണ്ടായിരുന്നു.വിശദമായി വായിക്കാം
(Representative Image by Ozan KOSE / AFP)
പൊട്ടിത്തെറിക്കാതെ ലഭിച്ച അവശിഷ്ടങ്ങൾ
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ച ഒന്നാണ് ‘ഓപ്പറേഷൻ സിന്ദൂർ’. എന്നാൽ, ഈ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യയുടെ ആയുധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ച ഒരു അപ്രതീക്ഷിത സംഭവവികാസമുണ്ടായി. പാക്കിസ്ഥാൻ വ്യോമസേന പ്രയോഗിച്ചതും എന്നാൽ പൊട്ടിത്തെറിക്കാതെ അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്ത ഒരു ചൈനീസ് നിർമ്മിത മിസൈൽ, ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) ലഭിച്ചു.വിശദമായി വായിക്കാം
സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ
5ജി വന്നിട്ടും പ്രതീക്ഷിച്ച വേഗം ഫോണിലില്ലേ?
രാജ്യമെമ്പാടും 5ജി സേവനങ്ങൾ വ്യാപകമായിട്ടും പ്രതീക്ഷിച്ച വേഗം ഫോണിൽ ലഭിക്കുന്നില്ലെന്ന പരാതി പലർക്കുമുണ്ട്. സിഗ്നൽ ബാർ ഫുൾ ആയി കാണിക്കുമെങ്കിലും വിഡിയോ ബഫർ ആകുന്നതും പേജുകൾ ലോഡ് ആകാത്തതും വല്ലാത്ത തലവേദനയാണ്. പലപ്പോഴും മൊബൈൽ നെറ്റ്‌വർക്കിന്റെ പ്രശ്നത്തേക്കാൾ ഉപരി, നമ്മുടെ ഫോണിലെ ചില ക്രമീകരണങ്ങളിലെ (Settings) പിഴവാകാം ഇതിന് കാരണം. ഇന്റർനെറ്റ് വേഗം വർദ്ധിപ്പിക്കാൻ ഫോണിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.വിശദമായി വായിക്കാം
Image Credit: Canva

