അബുദാബി ∙ റോഡുകളുടെ നിലവാരത്തിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. ആഗോള തലത്തിൽ നാലാം സ്ഥാനമുണ്ട്. സിംഗപ്പൂർ, ഹോങ്കോങ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ലോകത്തെ മികച്ച റോഡുകളുള്ള ആദ്യ മൂന്ന് രാജ്യങ്ങൾ. ഗതാഗത മേഖലയിൽ കോടിക്കണക്കിന് ദിർഹത്തിന്റെ നിക്ഷേപം നടത്തി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് യുഎഇ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത്.
മലയാളി നഴ്സുമാർക്കെതിരെ യുകെയിൽ കത്തിയുമായിയെത്തി ആക്രമണം; പൊതുസ്ഥലത്ത് ഭീതി പരത്തിയത് തദ്ദേശീയ വനിത
Europe News
ഗൾഫിലെ ജോലി ഉപേക്ഷിച്ച് മലയാളി നഴ്സ് യുകെയിൽ, ഒടുവിൽ തിരികെ യുഎഇയിലേക്ക്; തിരിച്ചറിവുകളുടെ വർഷം
രാജ്യത്തെ റോഡുകളുടെ സുരക്ഷ, വീതി, മികച്ച ട്രാഫിക് മാനേജ്‌മെന്റ് എന്നിവയും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2024ലെ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ടിലും റോഡ് നിലവാരത്തിൽ യുഎഇ ലോകത്ത് അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി.

