Breaking
23 Mar 2026, Mon

‘റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കാം’; തേവലക്കരയിൽ ലൈനിൽ നിന്ന് ഷോക്കേറ്റ് മിഥുൻ മരിച്ചിട്ട് 2 മാസം, പാഠം പഠിക്കാതെ വൈദ്യുതി വകുപ്പ്

തിരുവനന്തപുരം∙ തേവലക്കരയില്‍ സ്‌കൂള്‍ വളപ്പില്‍ താണു കിടന്ന വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചിട്ടും പാഠം പഠിക്കാതെ വൈദ്യുതി വകുപ്പ്. എല്ലാ സ്‌കൂളുകളുടെയും മുന്നിലുള്ള വൈദ്യുതി ലൈന്‍ ഇന്‍സുലേറ്റഡ് കണ്ടക്ടര്‍ ആക്കുമോ എന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് ചീഫ് സേഫ്റ്റി കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിനനുസരിച്ച് പരിപാടി ആസൂത്രണം ചെയ്യും എന്നാണ് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ മറുപടി പറഞ്ഞത്.

‘സ്വർണം പൂശിയ ചെമ്പു പാളികൾ ചെന്നൈയിലെത്തിച്ചപ്പോൾ നാലര കിലോയോളം ഭാരം കുറഞ്ഞത് എങ്ങനെ?’: അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

ഇനി സേഫ്റ്റി കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ ചോദിച്ചു. വളരെ നിര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടാകുകയും കുട്ടി മരിക്കുകയും ചെയ്തു. ലൈനുകളുടെ താഴെയുള്ള അനധികൃത നിര്‍മാണങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ പ്രത്യേകം പരിഗണിച്ച് അടിയന്തരമായി നടപടി സ്വീകരിക്കുന്നുണ്ടെന്നും ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഞാനില്ലെങ്കിൽ പാർട്ടിക്ക് ജയമില്ല’; ഇനി മോദിയുടെ നോട്ടം നെഹ്‌റുവിന്റെ റെക്കോർഡ്? നേട്ടം വിളിച്ചുപറഞ്ഞും കോട്ടം തൂത്തുമാറ്റിയും കുതിപ്പ്

സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകളും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടി വീഴുമ്പോൾ സ്വയം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിന് ഏറ്റവും ഫലപ്രദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് മീറ്ററുകൾ പൂർണമായി സ്ഥാപിക്കുന്നതോടെ കമ്പി പൊട്ടി വീഴുന്ന സാഹചര്യങ്ങളിൽ വോൾട്ടേജ് / കറന്റ് വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് അപകടസാധ്യത മനസ്സിലാക്കാൻ കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പഠിക്കുന്നതിനായി ഐഐടി പാലക്കാട്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ച് സമഗ്ര പഠനം നടത്തിവരുന്നു. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ വൈദ്യുതി സുരക്ഷാ ഓഡിറ്റുകൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കൂടാതെ, വൈദ്യുതി ലൈനുകൾ കവചിതമാക്കുക, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുക, വിദൂര നിയന്ത്രിത ട്രാൻസ്‌ഫോർമർ യൂണിറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *