Breaking
2 Feb 2026, Mon

രാജ്യത്തെല്ലാവരും ഈ ആപ് ഉപയോഗിക്കണമെന്ന് ഉത്തരവ്, ഇതുവരെ ഡൗണ്‍ലോഡ് 45 ദശലക്ഷം; എന്താണ് റഷ്യയുടെ മാക്സ്?

ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെപ്പോലെ, റഷ്യയും തങ്ങളുടെ പൗരന്മാർക്കായി പ്രത്യേക സന്ദേശവിനിമയ സംവിധാനം ഒരുക്കുകയാണ് റഷ്യ. ‘മാക്സ്’ (MAX) എന്ന പേരിലുള്ള ഈ പുതിയ ആപ്ലിക്കേഷൻ വെറുമൊരു മെസ്സേജിങ് ആപ് മാത്രമല്ല, രാജ്യം ശക്തമായി പിന്തുണയ്ക്കുന്ന ഒരു ‘സൂപ്പർആപ്’ ആണ്. ആഭ്യന്തര സാങ്കേതികവിദ്യ വളർത്തുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് മാക്സ് അവതരിപ്പിച്ചത്.

ആ ഗ്രഹങ്ങൾ നമ്മൾ കരുതിയത് പോലെയല്ല,മഹാസമുദ്രങ്ങളും!: പുതിയ കണ്ടെത്തലുമായി ഗവേഷകർ

വെചാറ്റ് (WeChat), വാട്ട്‌സ്ആപ്പ് (WhatsApp) എന്നിവയുടെ മാതൃകയിലാണ് മാക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൈനംദിന ജീവിതത്തിലെ എല്ലാ ഡിജിറ്റൽ ആവശ്യകതകളും – വ്യക്തിഗത ചാറ്റിങ്, പേയ്‌മെന്റുകൾ, സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങി എല്ലാം – ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. റഷ്യക്കാർക്ക് ഇനി ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല; എല്ലാ കാര്യങ്ങൾക്കും മാക്സ് മതി.

മാക്സിന് പിന്നിലുള്ള സർക്കാർ പിന്തുണ വളരെ വലുതാണ്. ഈ ആപ് രാജ്യത്തുടനീളം വലിയതോതിൽ പ്രചരിപ്പിക്കപ്പെടുന്നു. റോഡരികിലെ പരസ്യബോർഡുകളിലും സ്കൂളുകളിലും മാക്സിന്റെ സാന്നിധ്യമുണ്ട്. മാത്രമല്ല, രാജ്യത്ത് വിൽക്കുന്ന പുതിയ മൊബൈൽ ഫോണുകളിൽ പോലും മാക്സ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് വിപണിയിലെത്തുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നിന് തുല്യമായ 45 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം മാക്സ് അക്കൗണ്ടുകൾ സൃഷ്ടിച്ചു കഴിഞ്ഞു. കമ്പനിയുടെ കണക്കനുസരിച്ച്, പ്രതിദിനം ശരാശരി 18 ദശലക്ഷം ആളുകൾ മാക്സ് ഉപയോഗിക്കുന്നുമുണ്ട്. ഈ സംഖ്യകൾ സൂചിപ്പിക്കുന്നത്, രാജ്യത്തിന്റെ ഡിജിറ്റൽ ജീവിതത്തിന്റെ സിരാകേന്ദ്രമായി മാക്സ് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നാണ്.

മാക്സ് വെറുമൊരു സൗകര്യപ്രദമായ ആപ്ലിക്കേഷൻ എന്നതിലുപരി, റഷ്യയുടെ ഡിജിറ്റൽ പരമാധികാരത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്പ്പാണ്. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സ്വന്തം പ്ലാറ്റ്‌ഫോമുകളിലൂടെ പൗരന്മാരുടെ ഡിജിറ്റൽ ഡാറ്റ നിയന്ത്രിക്കാനും ഇത് രാജ്യത്തെ സഹായിക്കുന്നു.

2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ

എങ്കിലും, രാജ്യത്തെ എല്ലാവരും ഒരു ആപ്ലിക്കേഷനിലേക്ക് മാറണമെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ, ഇത് സാങ്കേതികപരമായ ഒരു മുന്നേറ്റം മാത്രമാണോ അതോ ഡിജിറ്റൽ ലോകത്തെ കർശനമായി നിയന്ത്രിക്കാനുള്ള ഒരു ശ്രമമാണോ എന്ന ചോദ്യം റഷ്യൻ പൗരന്മാർക്കിടയിലും ലോകമെമ്പാടും ചോദിക്കുന്നുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *