ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് അവസരം. യുവ ശാസ്ത്രജ്ഞ പദ്ധതിയുടെ (യുവിക) ഭാഗമായാണ് ഈ മേഖലയിൽ താൽപര്യമുള്ള വിദ്യാർഥികളെ ഐഎസ്ആർഒ ക്ഷണിക്കുന്നത്. 2 ആഴ്ചയാണ് പ്രോഗ്രാമിന്റെ ദൈർഘ്യം. 9–ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
What you should read next
ലോകയാത്ര ഫെലോഷിപ്പുകളിലൂടെ; ഷ്മിറ്റ് സയൻസ് ഫെലോഷിപ് ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരി
Career Guru
തിരുവനന്തപുരം വിഎസ്എസ്സി ഉൾപ്പെടെ ഐഎസ്ആർഒയുടെ 9 കേന്ദ്രങ്ങളിലാണ് പ്രോഗ്രാം നടത്തുന്നത്. യാത്ര, താമസം, പഠന സാമഗ്രികൾ എന്നിവ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. 8–ാം ക്ലാസിലെ മാർക്ക്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാണ് പരിഗണിക്കുക. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർക്ക് വെയ്റ്റേജുണ്ട്. https://jigyasa.iirs.gov.in/yuvikaഎന്ന വെബ്സൈറ്റ് വഴി 27 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ഏപ്രിൽ 13ന് ഫലം വരും. മേയ് 11 മുതൽ 22 വരെയാണ് പ്രോഗ്രാം.
ഓൺലൈൻ പഠനത്തിന് ‘സ്വയം’ പ്ലാറ്റ്ഫോം എങ്ങനെ പ്രയോജനപ്പെടുത്താം ? അറിയേണ്ടതെല്ലാം
Career Guru
പരിഗണിക്കുന്ന ഘടകങ്ങളുടെ വെയ്റ്റേജ്
● എട്ടാം ക്ലാസ് മാർക്ക് – 50%
● റജിസ്ട്രേഷനു ശേഷമുള്ള ഓൺലൈൻ ക്വിസ് സ്കോർ – 10%
● ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽനിന്നുള്ളവർക്ക് – 15%
● സയൻസ് ഫെയർ/ പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം (സ്കൂൾ/ജില്ല/സംസ്ഥാനം) – 2 – 10% വരെ
● ഒളിംപ്യാഡ് വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം)– 2 – 5% വരെ
● കായിക മത്സരങ്ങളിലെ വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം) – 2 – 5% വരെ
● സ്കൗട്ട് ആൻഡ് ഗൈഡ്സ്/എൻസിസി/ എൻഎസ്എസ് അംഗത്വം – 5%
(അവസാന 3 വർഷങ്ങളിലെ പ്രകടനമാണ് മേൽപ്പറഞ്ഞവയ്ക്കു പരിഗണിക്കുക)

