Breaking
4 Feb 2026, Wed

യുഎഇയിൽ നെസ്‌ലെ പാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

ദുബായ് ∙ യുഎഇയിൽ നെസ്‌ലെ കമ്പനിയുടെ കുട്ടികൾക്ക് വേണ്ടിയുള്ള പാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്ന നടപടി അധികൃതർ വിപുലീകരിച്ചു. ബാക്ടീരിയ സാന്നിധ്യം ഭയന്ന് നേരത്തെ പ്രഖ്യാപിച്ച പട്ടികയിലേക്ക് ഒരു ഉൽപന്നം കൂടി ഉൾപ്പെടുത്തിയതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇഡിഇ) വ്യാഴാഴ്ച രാത്രി അറിയിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ‘എസ്26 എആർ’ എന്ന ഉൽപന്നമാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്.

വിമാനത്താവളത്തിൽ ചെക്ക്–ഇൻ ചെയ്യുന്ന സമയയത്ത് പോകാനാവില്ല എന്ന് നിർദേശം; ഇറാനിലെ സംഘർഷത്തിന്റെ പേരിൽ യാത്ര മുടങ്ങി 46 ഉംറ തീർഥാടകർ

യുകെയിൽ മലയാളി നഴ്സിനെതിരെ എൻഎംസിയുടെ കടുത്ത നടപടി; ‘പ്രഫഷനൽ മിസ്‌കണ്ടക്ട് ‘ എന്ന് കോടതി

Europe News

∙ ബാധിക്കപ്പെട്ട ബാച്ചുകൾ

‘എസ്26 എആർ’ എന്ന ഉൽപന്നത്തിന്റെ 5185080661, 5271080661, 5125080661 എന്നീ ബാച്ച് നമ്പറുകളിലുള്ള ടിന്നുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് മുൻകരുതൽ നടപടി.

ആരോഗ്യ പ്രത്യാഘാതങ്ങൾ: ഈ ബാക്ടീരിയ ‘സിറിയുലൈഡ്’ എന്ന വിഷാംശം ഉൽപാദിപ്പിക്കാൻ സാധ്യതയുള്ളതാണ്. ഇത് കുട്ടികളിൽ ഛർദ്ദി, വയറുവേദന, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകൾക്കും ഭക്ഷണത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ യുഎഇയിൽ ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആശുപത്രിയില്ലാത്ത അടിയന്തര ചികിത്സ: ജീവിതവും മരണവും തമ്മിലുള്ള 400 കിലോമീറ്റർ ദൂരം; ബഹിരാകാശത്ത് രോഗം വന്നാൽ…?

പണയ നിയമം മാറുന്നു: സ്വർണം ഇനി പലിശ അടച്ച് പുതുക്കാൻ പറ്റില്ലേ? വെള്ളിയും പണയം വയ്ക്കാം; കിട്ടുന്ന തുകയിലും മാറ്റം വരികയാണോ?

കടം വാങ്ങി ഒളിംപിക്സിന്; സ്വീകരിക്കാൻ 151 കാളവണ്ടികൾ‍; അക്കാദമിക്കായി മെഡൽ ലേലം ചെയ്യാൻ കുടുംബം! എന്നിട്ടും ആ ബഹുമതി നൽകാതെ ഇന്ത്യ

MORE PREMIUM STORIES

നേരത്തെ പിൻവലിച്ച ഉൽപന്നങ്ങൾ ജനുവരി ഏഴിന് പുറത്തിറക്കിയ ആദ്യ പട്ടിക

∙ നാൻ കംഫർട്ട് 1 (എൻഎഎൻ കംഫർട 1)

∙ നാൻ ഒപ്റ്റിപ്രോ 1 (എൻഎഎൻ ഒപ്ടിപ്രോ 1)

∙ നാൻ സുപ്രീം പ്രോ 1, 2, 3

∙ എസ്-26 അൾട്ടിമ 1, 2, 3

Representative Image. Image Credits: EyeEm Mobile GmbH/istockphoto.com

∙ രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

വിപണിയിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ ബാച്ചുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണ്. വാങ്ങിയ ഉൽപന്നം തിരിച്ചുവിളിച്ച ബാച്ചിൽപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ നെസ്‌ലെ പ്രത്യേക വെബ്സൈറ്റ് (https://www.nestlefamilynes-mena.com/en/recall) സജ്ജമാക്കിയിട്ടുണ്ട്.

Representative Image. Image Credit: Kwangmoozaa/istockphoto.com

ബാധിക്കപ്പെട്ട ഉൽപന്നങ്ങൾ കൈവശമുള്ളവർ അത് ഉപയോഗിക്കാതെ വാങ്ങിയ സ്ഥലത്ത് തിരികെ നൽകി പണം കൈപ്പറ്റുകയോ പകരം ഉൽപന്നം വാങ്ങുകയോ ചെയ്യണം. സംശയങ്ങൾക്കോ പരാതികൾക്കോ pv@ede.gov.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *