Breaking
29 Jan 2026, Thu

മോട്ടറോള എഡ്ജ് 60 മുതൽ ജി96 വരെ; റിപ്പബ്ലിക് ഡേ സെയിലിൽ വമ്പൻ വിലക്കുറവ്

ഫ്ളിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ മോട്ടറോള ഫോണുകൾക്ക് വിലക്കുറവ്. മോട്ടറോള എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി 64 പവർ, മോട്ടോ ജി 54 പവർ തുടങ്ങിയ ഫോണുകൾക്കാണ് ഓഫർ. മോട്ടോറോള സെഗ്മെന്റിലെ ഏക ട്രിപ്പിൾ 50 എംപി എഐ-പവർഡ് ക്യാമറ സിസ്റ്റം, ലോകത്തിലെ ഏറ്റവും ഇമ്മേഴ്സീവ് ആയ 1.5കെ ട്രൂ കളർ ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, ഡിഎക്‌സ്ഒഎംആർകെ ഗോൾഡ് ലേബൽ റേറ്റു ചെയ്ത 6000എംഎഎച്ച് ബാറ്ററി, അൾട്രാ-ഫാസ്റ്റ് 90 ഡബ്ല്യു ടർബോ പവർ ചാർജിങ്, ഐപി68/ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, പ്രീമിയം പാന്റോൺ ക്യൂറേറ്റഡ് ഡിസൈൻ എന്നീ ഫീച്ചറുകളോടുകൂടിയ മോട്ടോറോള എഡ്ജ് 60 പ്രോ 25,999 രൂപയ്ക്ക് ലഭ്യമാകും.

ഓപ്പൺഎഐ ഐഫോൺ ഡിസൈനറുമായി ചേർന്ന് നിർമിക്കുന്ന ആ രഹസ്യ ഉപകരണം ഒരു പേന!

ലോകത്തിലെ ഏറ്റവും ഇമ്മേഴ്സീവ് ആയ 1.5 കെ ഓൾ-കർവ്ഡ് ഡിസ്പ്ലേ, ട്രൂ കളർ സോണി ലിറ്റിയ 700സി ക്യാമറ, ഐപി68/ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, എംഎഐൽ-എസ്ടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, പ്രീമിയം പാന്റോൺ ക്യൂറേറ്റഡ് വീഗൻ ലെതർ ഡിസൈൻ എന്നിവ ഉൾക്കൊള്ളുന്ന എഡ്ജ് 60 ഫ്യൂഷന് 19,999 രൂപയാണ് ഫ്ളിപ്കാർട്ടിൽ.

മോട്ടോ ജി96 5ജി വെറും 16,999 രൂപയ്ക്ക് ലഭ്യമാകും. ഐപി68 പരിരക്ഷയുള്ള സെഗ്മെന്റിലെ ഏറ്റവും മികച്ച 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി ഡിസ്പ്ലേ, മോട്ടോ എഐ 50എംപി ഒഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, ശക്തമായ സ്‌നാപ്പ് ഡ്രാഗൺ 7എസ് ജൻ 2 പ്രോസസർ, അൾട്രാ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് എന്നിവയാണ് മോട്ടോ ജി96 5ജിയുടെ പ്രത്യേകതകൾ.

ബാങ്ക് ബുദ്ധിമുട്ടിച്ചോ, പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ; ‘കോപ്പി’ സ്വീകരിക്കില്ല

എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, ‘കടക്ക് പുറത്ത്’ ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് ‘പറഞ്ഞത്’ മൻമോഹൻ

കീഴടങ്ങുന്ന മാവോയിസ്റ്റ്; പ്രതിജ്ഞ ചൊല്ലുന്ന സിപിഎം; ഇടതുവഴിയിലെ ഇരുട്ട് – വായിക്കാം ‘ഇന്ത്യാ ഫയൽ’

MORE PREMIUM STORIES

സെഗ്മെന്റിലെ ഏറ്റവും തിളക്കമുള്ള 1.5 കെ പിഒഎൽഇഡി ഡിസ്പ്ലേ, 50എംപി ഒഐഎസ് സോണി ലിറ്റിയ 600 ക്യാമറ, ഒരു വലിയ 6720 എംഎഎച്ച് ബാറ്ററി, ഐപി68 + ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, എംഎഐൽ-എസ്ടിഡി-810എച്ച് സർട്ടിഫിക്കേഷൻ എന്നിവയും ഏറ്റവും കടുപ്പമേറിയ ഈട് നിൽപ്പും ഉള്ള മോട്ടോ ജി84 പവറിന് 15,999 രൂപയും എല്ലാ ലെൻസുകളിൽ നിന്നും 4കെ റെക്കോർഡിംഗ് ഉള്ള മോട്ടോ ജി 64 5ജിക്ക് 14,999 രൂപയുമാണ് റിപ്പബ്ലിക് ഡേ ഓഫർ വിലകൾ.

തരംഗമാകാൻ വി; എല്ലാ ജില്ലകളിലും 5ജി, ഒപ്പം പോക്കറ്റ് കീറാത്ത പ്ലാനുകളും

ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 6എസ് ജൻ 4 പ്രോസസർ, 50എംപി സോണി ലിറ്റിയ 600 ക്യാമറ, 7000എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററി, 120എച്ച്‌സെഡ് ഡിസ്പ്ലേ, വീഗൻ ലെതർ ഡിസൈൻ എന്നിവയുള്ള ഉൾക്കൊള്ളുന്ന മോട്ടോ ജി54 5ജി 12,999 രൂപയ്ക്കും ഫ്ളിപ്കാർട്ടിൽ ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *