Breaking
5 Feb 2026, Thu

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നതും കാത്ത് മോഷ്ടാക്കൾ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…

കൊച്ചി∙ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ വിലയേറിയ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വയ്ക്കുന്നതും നോക്കി തക്കം പാർത്ത് കള്ളന്മാർ എത്തും. തിങ്കൾ പുലർച്ചെ ഒരാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൈയ്യോടെ പിടികൂടി ആർപിഎഫ് സ്പെഷ്യൽ സ്‌ക്വാഡ്. തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ ആണ് പ്രതിയായ ജോസഫ് മോഷ്ടിച്ചത്. സിസിടിവിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആണ് പ്രതിയെ പിടികൂടിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സമാനരീതിയിൽ മോഷണം നടത്തിയതായി പ്രതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *